വേര്‍പിരിഞ്ഞ ഭര്‍ത്താവ് സത്താറിനെയും ശ്രുശ്രൂഷിച്ചു! ഒരര്‍ത്ഥത്തില്‍ അച്ഛന്റെ നായികയാണ് ജയഭാരതി; അനന്തപത്മനാഭൻ
സൂപ്പര്‍ താരങ്ങളുടെ ലിസ്റ്റില്‍ എല്ലാ കാലത്തും നിറഞ്ഞ് നിന്ന നടിയാണ് ജയഭാരതി. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലെ നായികയായിരുന്നു നടി. രതിനിര്‍വേദത്തിലെ രതി എന്ന് തുടങ്ങി ഇന്നും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടി ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്.
കഴിഞ്ഞ കുറേ കാലമായി മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ജയഭാരതിയെ കുറിച്ചുള്ള കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇന്നിതാ നടി എഴുപതാം ജന്മദിനമാഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ജയഭാരതി എന്ന നടിയെ കുറിച്ചുള്ള എഴുത്തുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

കൂട്ടത്തില്‍ അന്തരിച്ച സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. അച്ഛന്റെ നായികയായി അഭിനയിച്ച താരസുന്ദരിയെ നേരില്‍ കണ്ടതിനെ കുറിച്ചും സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും അവരൊരു നായിക തന്നെയായിരുന്നു എന്നും താരം പറയുന്നു.
'ഒരിക്കല്‍ ഒരു ഭരതന്‍ അനുസ്മരണത്തില്‍ മുഖ്യാതിഥിയായി ഭാരതിയമ്മ ഉണ്ടായി. അന്ന് പ്രസംഗത്തില്‍ ഞാനിങ്ങനെ പറഞ്ഞു, 'ഒരര്‍ത്ഥത്തില്‍ അച്ഛന്റെ നായികയാണ് ജയഭാരതി. ' ഇതാ ഇവിടെ വരെ'യിലെ അമ്മിണി, 'രതിനിര്‍വേദ'ത്തിലെ രതി ' വാടകയ്ക്ക് ഒരു ഹൃദയ'ത്തിലെ അശ്വതി (മികച്ച നടി ഫിലിം ഫെയര്‍ അവാര്‍ഡ്),' നക്ഷത്രങ്ങളെ കാവ'ലിലെ കല്യാണിക്കുട്ടി ഒടുവില്‍ ' മൂന്നാംപക്ക'ത്തിലെ അമ്മ വരെ.'
അപ്പോള്‍ സ്റ്റേജില്‍ പിന്നില്‍ നിന്നും,'ഓ ശരിയാണ്' എന്നവര്‍ മന്ത്രിക്കുന്നത് കേട്ടു. നായകന്മാരെക്കാള്‍ തലപ്പൊക്കത്തില്‍ നിന്ന ആ നായികമാര്‍ക്ക് മുഴുവന്‍ ഉയിരേകിയത് അവര്‍ ആയിരുന്നു. നായകന്റെ വാമഭാഗം (പ്രണയ/കാമഭാഗം) റോളുകളില്‍ നിന്നും വിടുതലായി തണ്ടുറപ്പുള്ള പെണ്ണിന്റെ ഭാവങ്ങളില്‍ ആ അഭിനേത്രി തെളിഞ്ഞ വേള.
അനുസ്മരണം കഴിഞ്ഞതും പിന്‍ സ്റ്റേജില്‍ അവര്‍ എന്റെ അടുത്തേക്കു വന്നു. കണ്ണുകളില്‍ തന്നെ നോക്കി ഇങ്ങനെ പറഞ്ഞു, 'മോന് അറിയാമൊ. യു ആര്‍ മൈ റിലേറ്റീവ്!' ശരിയാണ് അവരുടെ അച്ഛന്‍ എന്റെ അച്ഛന്റെ അമ്മയുടെ കുടുംബത്തിലുണ്ടായിരുന്ന ഒരാള്‍ ആണ്. ആ ബന്ധം നിലനിന്നിരുന്നില്ല.

എന്നിട്ടും പിതാവിന്റെ അന്ത്യനാളുകളില്‍ ശുശ്രൂഷ മുഴുവന്‍ ഏറ്റെടുത്ത് ഒപ്പം നിന്ന് പരിചരിച്ചു. ഇതേ കരുതല്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവ് സത്താറിന്റെ കാര്യത്തിലുമുണ്ടായി. റിയല്‍ ലൈഫിലെയും റീല്‍ ലൈഫിലെയും അസാധ്യ നായികയ്ക്ക് എഴുപതാമത് പിറന്നാള്‍ ആശംസകള്‍... എന്നും പറഞ്ഞാണ് അനന്തപത്മനാഭവന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
1969 ലാണ് ജയഭാരതി ആദ്യമായി നായികയായി അഭിനയിക്കുന്നത്. അവിടുന്നിങ്ങോട്ട് മലയാള സിനിമയിലെ നിരവധി ഹിറ്റ് കഥാപാത്രങ്ങള്‍ നടിയ്ക്ക് ലഭിച്ചു. പ്രേം നസീര്‍, മധു, വിന്‍സെന്റ്, സോമന്‍, കമല്‍ ഹാസന്‍, രജനികാന്ത് എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെയൊക്കെ നായികയായി തിളങ്ങി നിന്നിരുന്നു.
ഇതിനിടയില്‍ പ്രമുഖ നടനായ സത്താറുമായി ജയഭാരതി പ്രണയത്തിലായി. ഇരുവരും വിവാഹിതരാവുകും ഈ ബന്ധത്തിലൊരു മകന് ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജയഭാരതി സത്താറുമായി വേര്‍പിരിയുകയായിരുന്നു. എന്നാല്‍ സത്താറിന്റെ മരണസമയത്ത് ഒരു ഭാര്യയുടേതായ കടമകളൊക്കെ നിര്‍വഹിച്ചതും നടിയായിരുന്നു.


Click it and Unblock the Notifications