ചുംബന രംഗം അഭിനയിക്കാൻ ഇഷ്ടമല്ലായിരുന്നു, പീന്നീട് തീരുമാനം മാറ്റി, ഗ്ലാമറസ് ആയതിനെ കുറിച്ച് തമന്ന
തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് തമന്ന ഭാട്ടിയ. ബോളിവുഡിൽ നിന്നാണ് തുടക്കമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്താണ് തമന്ന കൂടുതലും സജീവം. ബോളിവുഡിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തെന്നിന്ത്യൻ സിനിമ ലോകം ഇവരെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. സൗത്തിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരമാണ് തമന്ന ഭാട്ടിയ.
നടിയുടെ ഗ്ലാമറസ് വേഷങ്ങൾ എപ്പോഴും സിനിമ കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ചാ വിഷയമാകാറുണ്ട്. ഇതിന്റെ പേരിൽ തമന്നയ്ക്കെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഗ്ലാമർ വേഷങ്ങൾ തനിയ്ക്ക് അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു എന്നാണ് തമന്ന പറയുന്നത്. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടതെ ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ചും തമന്ന പറയുന്നു.

കഥയും കഥാപാത്രവും ആവശ്യപ്പെടുന്നതിന് അനുസരിച്ച് അഭിനയിക്കാൻ തയ്യാറായിട്ടുണ്ട്. കൂടാതെ നായകന്മാരുടെ താരമൂല്യം അളന്ന് താൻ ഒരു സിനിമയും ഒഴിവാക്കിയിട്ടില്ലെന്നു താരം പറയുന്നു. കഴിഞ്ഞ് വർഷം പുറത്തിറങ്ങിയ എഫ് 2 എന്ന സിനിമയിൽ ഗ്ലാമറസായിട്ടുള്ള വേഷമാണ് ചെയ്തത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ബിക്കിനി വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് സൈറയിൽ ശരിക്കും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

ഹോട്ട് സീനുകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമയുമാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ചുംബന രംഗങ്ങൾ അഭിനയിക്കാൻ നിർബന്ധിതയാകുന്നുണ്ട്. എന്നാൽ സിനിമയിൽ എത്തിയപ്പോൾ ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അത്തരത്തിലുള്ള രംഗങ്ങളില്ലാത്ത സിനിമകളിൽ ആഭിനയിക്കണമെന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ അത് പിന്നീട് മാറ്റുകയായിരുന്നു. ഇപ്പോൾ നല്ല കഥ വന്നാൽ അത് ഭാഷകളിലും അഭിനയിക്കാൻ തയ്യാറാണ്.

റൊമാന്റിക് രംഗങ്ങളിൽ ആരും അഭിനയിക്കാൻ നിർബന്ധിതരാകുന്നില്ല. അവർക്ക് താൽപര്യമുണ്ടെങ്കിൽ അഭിനയിക്കുന്നതിൽ തെറ്റുമില്ല. എന്നാൽ അശ്ലീല രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതരാണെന്ന് ആരെങ്കിലു പറഞ്ഞാൽ അതിനേക്കാൾ ബുദ്ധിപരമായ അഭിപ്രായം കുറവായിരിക്കും. ഇത്തരം രംഗങ്ങളിൽ അഭിനയിച്ചില്ലെങ്കിൽ ഇൻസ്ട്രിയിൽ പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാകുമെന്നും തമന്ന പറയുന്നു.
Recommended Video

കഴിഞ്ഞ 15 വർഷമായി തമന്ന ഇന്ത്യൻ സിനിമയുടെ ഭാഗമായിട്ട്. മലയാളത്തിലൊഴികെ പ്രധാനപ്പെട്ട എല്ലാ സിനിമ മേഖലകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും താരത്തിന് മോളിവുഡിലും ഏറെ ആരാധകരുണ്ട്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലാണ് തമന്ന അധികവും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ നായകനെ പോലെ തന്നെ ചിത്രങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടാനും നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നായികമാർ അധികം പിടിച്ച് നിൽക്കാത് സൗത്തിന്ത്യൻ സിനിമ ഇൻസ്ട്രിയിലെ ഏറ്റവും താരമൂല്യം കൂടിയ നടിയാണ് തമന്ന ഭാട്ടിയ.


Click it and Unblock the Notifications











