For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയേയും ഫ്രണ്ട്സിനേയും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ'; മകളുടെ പിറന്നാൾ ആഘോഷത്തിൽ താരമായി നിത്യ ദാസ്!

  |

  അരങ്ങേറ്റ ചിത്രത്തിൽ തന്നെ ബ്ലോക്ക് ബസ്റ്റർ അടിക്കുക എന്നത് ചുരുക്കം ചില നായികമാർക്ക് മാത്രം ലഭിക്കുന്ന ഭാ​ഗ്യമാണ്. അത്തരത്തിൽ ഒരു ഭാ​ഗ്യം ലഭിച്ച നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയെന്ന മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രത്തിൽ നായികയായികൊണ്ടാണ് നിത്യ ദാസ് സിനിമയിലേക്ക് എത്തുന്നത്.

  ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി വലിയൊരു താരനിര തന്നെ ഈ പറക്കും തളിക സിനിമയുടെ ഭാ​ഗമായിരുന്നു. താഹയായിരുന്നു ഈ പറക്കും തളികയുടെ സംവിധായകൻ.

  Also Read: ​'ഗോപികയ്ക്കൊപ്പം ഡാൻസ് ചെയ്യാൻ ചമ്മലില്ല, ഷഫ്നയോടൊപ്പം ചെയ്യാൻ ചമ്മലാണ്'; ഭാര്യമാർക്കിടയിൽപ്പെട്ട ശിവൻ!

  നിത്യ ദാസിന്റെ ഫോട്ടോ അക്കാലത്തെ ഏതോ ഒരു മാ​ഗസീനിൽ കണ്ടിട്ടാണ് ദിലീപ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. ഇന്നും ഈ പറക്കും തളികയിലെ ബസന്തിയായിട്ടാണ് നിത്യ ദാസിനെ പ്രേക്ഷകർ ഓർക്കുന്നത്. 2001ലാണ് ഇ പറക്കും തളിക പ്രേക്ഷകരിലേക്ക് എത്തിയത്.

  ശേഷം സുരേഷ് ​ഗോപി സിനിമ നരിമാനിൽ നിത്യ ദാസ് ചെറിയൊരു വേഷം ചെയ്തിരുന്നു. പിന്നീട് കൺമഷിയിലാണ് നിത്യ ദാസ് രണ്ടാമത് നായികയായത്. കലാഭവൻ മണി, വിനീത് തുടങ്ങിയവരാണ് ചിത്രത്തിൽ നായികന്മാരായത്.

  Also Read: 'മുറിവുകൾ ഉണങ്ങുന്നു... ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി'; വൈകാരികമായ കുറിപ്പുമായി ​ഗായിക അഭയ ഹിരൺമയി!

  ചിത്രത്തിലെ പാട്ടുകൾ ഇന്നും ഹിറ്റാണ്. കൺമഷിക്ക് ശേഷം ബാലേട്ടനിലും നിത്യാ ദാസ് അഭിനയിച്ചിരുന്നു. കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ന​ഗരം എന്നിവയാണ് നിത്യ ​ദാസിന്റെ മറ്റ് പ്രധാനപ്പെട്ട മലയാള സിനിമകൾ. പതിനെട്ടോളം സിനിമകളിലാണ് നിത്യ ദാസ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

  അതിൽ രണ്ട് തമിഴ് സിനിമകളും ഒരു തെലുങ്ക് ചിത്രവും ഉൾപ്പെടും. ഏഴ് വർഷത്തിനുള്ളിലാണ് പതിനേഴോളം സിനിമകൾ നിത്യ ദാസ് ചെയ്തത്. ശേഷം 2007ൽ വിവാഹിതയായതോടെ നിത്യ ​ദാസ് അഭിനയം അവസാനിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങി.

  Also Read: 'അടുത്ത ഓണത്തിനും ഇതേപോലെ ഇരുന്നാൽ മതിയായിരുന്നു, കുഞ്ഞിനെ കളഞ്ഞോ?'; അമൃതയും അഭിരാമിയും പറയുന്നു!

  നിത്യ ദാസിന്റേത് പ്രണയ വിവാഹമായിരുന്നു. ഇരുവരും കണ്ടുമുട്ടിയ കഥ താരം തന്നെ ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. നിത്യ ദാസ് ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി അരവിന്ദ് സിങ് ജംവാളിനെ കണ്ടുമുട്ടുന്നത്.

  ക്യാബിൻ ക്രൂവായിരുന്നു അരവിന്ദ്. പിന്നീട് ഇരുവരും നിരന്തരം ഫ്ലൈറ്റ് യാത്രകളിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു.

  രണ്ട് മക്കളുള്ള നിത്യ ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിത മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നിത്യ പങ്കുവെച്ചപ്പോള്‍ അതിന് താഴെ വന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്.

  ഇതിലാരാണ് മമ്മി എന്നാണ് ഭൂരിഭാഗം ആരാധകരുടെയും ചോദ്യം. മകൾ നൈനയ്ക്കും കൂട്ടുകാർക്കുമൊപ്പം നിൽക്കുന്ന നിത്യ ​​ദാസാണ് ചിത്രങ്ങളിലുള്ളത്. നൈനയുെട സുഹൃത്തുക്കൾക്കിടയിൽ നിന്ന് അമ്മ നിത്യയെ കണ്ടുപിടിക്കാൻ കഴിയുന്നില്ലെന്നും ആരാധകർ കുറിച്ചു. നിത്യയുടെ വസ്ത്രധാരണവും മറ്റും കണ്ടാല്‍ ഒട്ടുമേ പ്രായം തോന്നിക്കില്ലെന്നും ആരാധകര്‍ പറഞ്ഞു.

  താന്‍ ഇപ്പോഴും സ്വയം ചിന്തിക്കുന്നത് ഒരു ചെറിയക്കുട്ടിയായിട്ടാണെന്നും ഒട്ടും പക്വത നേടിയിട്ടില്ലെന്നും നിത്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ നിത്യ ദാസിന്റെ റീൽസ് വീഡിയോകളും ഫോട്ടകളും മുമ്പും തരം​ഗമായിട്ടുണ്ട്.

  അടുത്തിടെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നിത്യ വീണ്ടും സിനിമാ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. പള്ളിമണിയെന്ന സൈക്കോ ഹൊറർ ത്രില്ലർ സിനിമയിൽ നായികയായിട്ടാണ് നിത്യ തിരികെ അഭിനയത്തിലേക്ക് വന്നിരിക്കുന്നത്.

  അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്വേത മേനോനും കൈലാഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിച്ചത്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

  Read more about: nithya das
  English summary
  Pallimani Actress Nithya Das's Daughter Birthday Celebration Photos Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X