For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവ് മലയാള സിനിമയ്ക്ക് എന്നെ കൊണ്ടുപോകാറില്ല, സീരിയലിൽ എന്നും ഒരേ എക്സപ്രഷനിടണം'; നിത്യ ദാസ്

  |

  ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണി. കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൽ.എ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ നിർമിച്ചിരിക്കുന്ന സിനിമയിൽ നടി നിത്യ ദാസാണ് നായിക.

  പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പേരിലും പള്ളിമണി സിനിമ ശ്രദ്ധ നേടി കഴിഞ്ഞു. ശ്വേതാ മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്.

  'നിരവധി ലൊക്കേഷനുകളിൽ പിന്തുടർന്നു, കാലിൽ വീണ് കരഞ്ഞു; ഒടുവിൽ അമ്മ ഇടപെട്ടു'; ഭാവന

  ഇരുപതിലേറെ ജനപ്രിയ നോവലുകളും പന്ത്രണ്ട് മെഗാ സീരിയലും എഴുതിയ കെ.വി അനിലിന്റെ മൂന്നാമത്തെ സിനിമയാണ് പള്ളിമണി. നാൽപ്പത് ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. ഇപ്പോഴിത പള്ളിമണി സിനിമാ അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നായിക നിത്യ ദാസ്.

  'പതിനഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുന്നത്. തിരക്കഥ വായിച്ചപ്പോൾ ഒരുപാടിഷ്ടപ്പെട്ടു. പിന്നെ പതിനഞ്ച് വർഷം കഴിഞ്ഞ് വരുമ്പോഴും ഒരു സെൻട്രൽ ക്യാരക്ടറിലൂടെ അത് സാധ്യമാകുക എന്നത് ഭാ​ഗ്യമാണ്. നല്ലൊരു കഥാപാത്രം കിട്ടിയതുകൊണ്ടാണ് ചെയ്തത്.'

  സഹിക്കുന്നതിനും ഒരു പരിധിയില്ലെ; ആലിയ ഭട്ടിന്റെ ഉറക്ക പൊസിഷനുകളെക്കുറിച്ച്; രണ്‍ബീര്‍ കപൂര്‍

  'ഇത്രയും നാളും സിനിമ ചെയ്യാതിരുന്നത് നല്ല കഥാപാത്രം വരാത്തതുകൊണ്ടാണ്. സിനിമ ചെയ്തില്ലെന്നേയുള്ളു. മീഡിയയിൽ‌ നിന്നൊന്നും വിട്ടുനിന്നിട്ടില്ല. സൈക്കോ ത്രില്ലറാണോ, പ്രേത പടമാണോയെന്നത് പ്രേക്ഷകർ സിനിമ കണ്ട് തീരുമാനിക്കണം.'

  'അതാണ് സിനിമയുടെ ഹൈലൈറ്റും. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാവരിലും ഒരു ആകാംഷയുണ്ടായിരിക്കും. കഥാപാത്രം ഉൾക്കൊണ്ട് ചെയ്യാനുള്ള പക്വതയില്ലാത്ത കാലത്താണ് ഈ പറക്കും തളിക ചെയ്തത്.'

  'ഇപ്പോൾ‌ അങ്ങനെയല്ലല്ലോ. നല്ലാെരു ക്രൂവിനൊപ്പമാണ് പ്രവർത്തിച്ചത്. കുറെ വർഷങ്ങൾക്ക് ശേഷം തിരിച്ച് വന്നതുകൊണ്ട് എനിക്കെല്ലാം പുതിയ അനുഭവമായിരുന്നു.'

  'പക്ഷെ സെറ്റിലുള്ളവർ സഹകരിക്കുമായിരുന്നു. കൊവിഡ് കാലത്ത് തുടങ്ങിയതാണ് റീൽസിടൽ‌. പിന്നീട് ഒരു ഹരമായി. ഒരുപാട് യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ. പക്ഷെ അന്നൊന്നും വീഡിയോ എടുക്കാൻ തോന്നിയില്ല. യാത്രകൾ ഒരുപാട് മിസ്സായി. ഇപ്പോൾ പോകുമ്പോൾ റീൽസ് എടുക്കാൻ ശ്രദ്ധിക്കാറുണ്ട്.'

  'മകൾക്ക് ഡാൻസ് പഠിക്കാൻ താൽപര്യമില്ല. അഭിനയത്തിലേക്ക് വരുമോയെന്ന് അറിയില്ല. ഒരുപാട് കാര്യങ്ങൾ രണ്ട് സിനിമയിലും ഒരുപോലെ വന്നിട്ടുണ്ട്. പറക്കും തളികയിൽ ബസ്സാണെങ്കിൽ‌ പള്ളിമണിയിൽ ഒരു പള്ളിയാണ് പ്രധാന കഥാപാത്രം.'

  'മനസിനിഷ്ടപ്പെട്ട കഥാപാത്രം വന്നാൽ ഇനിയും സിനിമകൾ ചെയ്യും. പാർവതിയുടെ സിനിമകൾ എനിക്കിഷ്ടമാണ്. വ്യക്തിത്വമുള്ള കുട്ടിയാണ് പാർവതിയെന്ന് തോന്നിയിട്ടുണ്ട്. ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് ഒരു നോർത്ത് ഇന്ത്യൻ ആളെയാണ്.'

  'ആൾക്ക് ഭാഷ പ്രശ്നമായതുകൊണ്ട് ഭർത്താവ് എന്നെ മലയാള സിനിമയ്ക്ക് കൊണ്ടുപോകാറില്ല. പിന്നെ ഞാൻ ആരെയെങ്കിലും കൂട്ടി പോയി സിനിമ കാണും. ഭർത്താവ് ഹിന്ദി സിനിമകൾക്ക് എന്നെ കൊണ്ടുപോകാറുണ്ട്. അതുകൊണ്ട് തന്നെ കുറെ സിനിമകളൊന്നും കാണാൻ പറ്റിയി‌ട്ടില്ല. കഥകൾ മുമ്പും വന്നിരുന്നു. പക്ഷെ ഒന്നും ഇഷ്ടപ്പെട്ടില്ല.'

  'ഇങ്ങനൊരു കഥ എന്നിലേക്ക് വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സീരിയലിൽ എന്നും പോയാൽ ഒരേ കാര്യങ്ങളാണ് ചെയ്യാനുള്ളത്. എന്നും പോയി ഒരേ എക്സ്പ്രഷൻ ഇടണം. അതുമാത്രമല്ല ഡേറ്റും പ്രശ്നമായി. കുട്ടികളുടെ കാര്യങ്ങളും പ്രശ്നമായപ്പോഴാണ് സീരിയൽ അഭിനയം നിർത്തിയത്.'

  'നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യണം. ജനിച്ചതും വളർന്നതും ജീവിക്കുന്നതും കോഴിക്കോടാണ്. അതുകൊണ്ട് തന്നെ കോഴിക്കോട് വിട്ടൊരു കളിയില്ല. ഭർത്താവിനോട് വിവാഹത്തിന് മുമ്പ് പറഞ്ഞതും കോഴിക്കോട് വിട്ട് വരില്ലെന്നാണ്' നിത്യാ ദാസ് പറഞ്ഞു.

  Read more about: nithya das
  English summary
  pallimani movie actress nithya das open up about pallimani movie shooting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X