കാവ്യയുടെ അച്ഛന്റെ ആ​ഗ്രഹം, ദിലീപ് പച്ചക്കൊടി കാണിക്കണം; മഞ്ജുവിനോട് പറഞ്ഞത് കാവ്യയോടും: പല്ലിശ്ശേരി

ജൂൺ 16 നാണ് നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചത്. നിരവധി പേർ ചെന്നെെയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. കാവ്യയെ സിനിമാ താരമാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ച ആളാണ് പി മാധവൻ. മകൾക്ക് കലാരം​ഗത്ത് ശോഭിക്കാനാകുമെന്ന് ഇദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞു. അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് കാവ്യ. 2017 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അവസാന സിനിമ. 2017 ൽ നടി ദിലീപിനെ വിവാഹം ചെയ്തു. ഇതോടെയാണ് സിനിമാ രം​ഗത്ത് നിന്നും മാറി നിന്നത്. കാവ്യയെക്കുറിച്ച് സംസാരിക്കുകയാണ് പല്ലിശ്ശേരിയിപ്പോൾ. കാവ്യയുടെ പിതാവിനുണ്ടായിരുന്ന ആ​ഗ്രഹത്തെക്കുറിച്ചാണ് ഇദ്ദേഹം ഫിൽമി പ്ലസിൽ സംസാരിച്ചത്.

മാധവേട്ടന് ഒരു വലിയ ആ​ഗ്രഹം ഉണ്ടായിരുന്നു. കാവ്യയെക്കുറിച്ചാണത്. ആ​ഗ്രഹവും ആശങ്കയുമുണ്ടായിരുന്നു. കാവ്യ നല്ല സമയത്ത് പാട്ട് നിർത്തുന്നത് പോലെ അഭിനയം നിർത്തിയതിൽ ഒരു വേദന അദ്ദേഹത്തിനുണ്ട്. കാരണം കാവ്യ കുറേക്കാലം കൂടി അഭിനയിക്കേണ്ടതായിരുന്നു. അധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും ഒരൊറ്റ സിനിമയിൽ അഭിനയിച്ച് ഒരു തിരിച്ച് വരവ് വേണ്ടിയിരുന്നെന്ന ആ​ഗ്രഹം മാധവേട്ടനെപ്പോഴും മനസിൽ സൂക്ഷിച്ചിരുന്നു. ഇപ്പഴാണെങ്കിൽ കാവ്യക്ക് തടി കുറച്ച് സിനിമാ നടിക്ക് വേണ്ട ഭം​ഗിയുണ്ട്.

Kavya Madhavan s Father  Dileep And Manju Warrier

ഈ ആ​ഗ്രഹം പലപ്പോഴും പറയുമെങ്കിലും ആരും അതിന് ചെവി കൊടുത്തില്ല. അതേസമയം കാവ്യക്കും അഭിനയിച്ചാൽ കൊള്ളാമെന്ന് ആ​ഗ്രഹമുണ്ട്. പച്ചക്കൊടി കാണിക്കേണ്ടത് ദിലീപാണ്. മഞ്ജുവിനെ കല്യാണം കഴിച്ചപ്പോഴും ദിലീപ് അഭിനയം വേണ്ടെന്ന് പറഞ്ഞതാണ്. കാവ്യയെ കല്യാണം കഴിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. ദിലീപിന് ദിലീപിന്റേതായ കാരണങ്ങളുണ്ടായിരിക്കാം. രണ്ട് കുട്ടികളുണ്ട്. പക്ഷെ ഒരൊറ്റ സിനിമയിൽ എന്റെ മകൾ അഭിനയിച്ച് അതിൽ അസാധാരണ അഭിനയം കാഴ്ച വെച്ച് എന്റെ മകൾ അഭിനയം നിർത്തട്ടെ എന്നാണ് മാധവേട്ടൻ പറഞ്ഞത്.

നമ്മളല്ല തീരുമാനിക്കേണ്ടത്. പക്ഷെ കാവ്യയുടെ മനസിൽ താൻ അഭിനയിക്കാൻ പോകുന്ന കഥാപാത്രം വരെ ഉണ്ടെന്നാണ് പറഞ്ഞ് കേൾക്കുന്നത്. പക്ഷെ ദിലീപ് ഓക്കെ പറയണം. ദിലീപാണ് മാധവേട്ടന്റെ മരണ ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി എല്ലാ കാര്യത്തിനും ഓടി നടക്കുന്നത്. മകൻ, മരുമകൻ എന്ന നിലയ്ക്കെല്ലാം. മാധവേട്ടനെ സ്നേ​ഹിക്കുന്ന ദിലീപിന് മാധവേ‌ട്ടന്റെ ആ​ഗ്രഹം സാധിച്ച് കൊടുക്കേണ്ടി വരില്ലേയെന്ന് പല്ലിശ്ശേരി ചോദിക്കുന്നു.

Dileep Kavya And Manju Warrier

അഭിനയ രം​ഗം വിട്ട ശേഷം അഭിമുഖങ്ങളിൽ പോലും കാവ്യ മാധവനെ കണ്ടിട്ടില്ല. കുറേക്കാലം ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിന്ന കാവ്യ അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിലേക്കും കടന്ന് വന്നത്. തുടക്കത്തിൽ കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. കുറച്ച് നാളുകളായി ലെെം ലെെറ്റിൽ കാവ്യ സാന്നിധ്യം അറിയിക്കുന്നുണ്ട്. അതേസമയം മകളുടെ കാര്യങ്ങൾ നോക്കുന്ന തിരക്കിലാണ് കാവ്യയെന്നാണ് ദിലീപ് പറയാറുള്ളത്.

ദിലീപിന്റെ എതിർപ്പ് കാരണമാണ് മുൻ ഭാര്യ മഞ്ജു വാര്യർ അഭിനയ രം​ഗത്ത് നിന്നും പതിനഞ്ച് വർഷത്തോളം മാറി നിന്നത്. ബന്ധം പിരിഞ്ഞ ശേഷമാണ് നടി സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തിയതും. മഞ്ജുവിന്റെ കരിയർ ഇല്ലാതാക്കി എന്ന വിമർശനം ദിലീപിന് അക്കാലത്ത് നേരിടേണ്ടി വന്നിരുന്നു. ഇന്ന് മഞ്ജു വാര്യർ സിനിമാ ലോകത്ത് ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്നു. കാവ്യ മാധവന്റെ തിരിച്ച് വരവും പ്രേക്ഷകർ ആ​ഗ്രഹിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X