മഞ്ജു വാര്യരെ അടിച്ചിട്ടത് കൊണ്ട്, അല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ല! മീര ജാസ്മിനും ഇതേ സ്വഭാവമുണ്ട്; പല്ലിശ്ശേരി

സൂപ്പര്‍ നായികമാരായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് നടിമാരായ മഞ്ജു വാര്യരും മീര ജാസ്മിനും അഭിനയ ജീവിതത്തിനോട് വിട പറയുന്നത്. വിവാഹം കഴിച്ച് പോയതോട് കൂടി അഭിനയം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയ നടിമാര്‍ വര്‍ഷങ്ങളോളം മാറി നിന്ന ശേഷമാണ് തിരിച്ച് വരവ് നടത്തുന്നത്. അതും വിവാഹമോചനം നേടിയ ശേഷമാണെന്ന സാമ്യതയും നടിമാരുടെ ജീവിതത്തിലുണ്ടായി.

ഇത് മാത്രമല്ല മഞ്ജുവിനും മീരയ്ക്കും ചില പ്രത്യേക സ്വഭാവങ്ങള്‍ സമാനമായ രീതിയിലുണ്ടെന്ന് പറയുകയാണ് മാധ്യമപ്രവര്‍ത്തകനായ പല്ലിശ്ശേരി. ജീവന് പോലും ആപത്ത് സംഭവിക്കാവുന്ന പ്രവര്‍ത്തികള്‍ ഇരുവരും അഭിനയിക്കുന്ന സമയത്ത് കാണിച്ചിട്ടുണ്ടെന്നും അതിലിന്ന് മാറ്റം വന്നിട്ടുണ്ടോന്ന് വ്യക്തമല്ലെന്നും പല്ലിശ്ശേരി പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.

manju0bmeera4

ഇന്നത്തെ പ്രമുഖ നായിക നടിമാരാണ് മീര ജാസ്മിനും മഞ്ജു വാര്യരും. ലോഹിതദാസാണ് ഇരുവരെയും സിനിമയിലെത്തിക്കുന്നത്. ഇവര്‍ രണ്ട് പേര്‍ക്കും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല. ഇനിയെങ്കിലും അതിലൊരു മാറ്റമുണ്ടാവുമോ എന്നതിനെ പറ്റിയാണ് താനിവിടെ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്.

എമ്പുരാന്‍ സിനിമ കണ്ടതിന് ശേഷം വീഡിയോ ചെയ്തപ്പോള്‍ മഞ്ജു വാര്യരുടെ പ്രിയദര്‍ശിനി എന്ന കഥാപാത്രത്തിന് അമിതപ്രധാന്യം കൊടുത്ത് സംസാരിച്ചിരുന്നു. ഇത് കണ്ട ശേഷം ചില ആളുകള്‍ എന്നോട് നിങ്ങള്‍ മീര ജാസ്മിനെ പലപ്പോഴും മറന്ന് പോകുന്നുവെന്ന് പറഞ്ഞത്. മഞ്ജുവിന് കൊടുക്കുന്ന പ്രധാന്യത്തിന്റെ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും മീര ജാസ്മിനും കൊടുക്കേണ്ടത് അല്ലേ എന്നാണ് പലരും ചോദിക്കുന്നത്. മീരയോട് എനിക്ക് എതിര്‍പ്പോ വൈരാഗ്യമോ ഇല്ല.

ലൈവ് ആയി നില്‍ക്കുന്നവര്‍ക്കാണ് നമ്മള്‍ സ്ഥാനം കൊടുക്കാറുള്ളത്. കുറേ വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യരെ കുറിച്ച് ആരെങ്കിലും എഴുതിയിട്ടുണ്ടോ? അവരുടെ ജീവിതവും ജീവിതപ്രശ്‌നവുമായി തിരിച്ച് വന്ന് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ ചെയ്തതോടെയാണ് മഞ്ജുവിനെ കുറിച്ച് എഴുതുകയും വീഡിയോകള്‍ വരികയുമൊക്കെ ചെയ്തത്.

അവര്‍ക്ക് നഷ്ടപ്പെട്ട പതിനാല് വര്‍ഷത്തോളമുണ്ട്. ആ വര്‍ഷങ്ങളില്‍ അവര്‍ക്ക് എന്ത് സംഭവിച്ചെന്ന് ആരും ചോദിച്ചിട്ടില്ല. അതുപോലെയാണ് മീര ജാസ്മിനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയില്‍ തിരിച്ച് വരവ് നടത്തിയത്. പക്ഷേ അവരിപ്പോള്‍ ഒന്നോ രണ്ടോ സിനിമകളൊക്കെ ചെയ്ത് മിന്നിമാഞ്ഞ് പോവുകയാണ്. അവരെ കുറിച്ച് പറയാന്‍ മാത്രം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല.

manju0bmeera4

മഞ്ജു വാര്യരും മീര ജാസ്മിനും ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മികച്ചവരാണ്. മീരയുടെ സൂത്രധാരന്‍ മുതലും മഞ്ജുവിനെ സല്ലാപത്തിലൂടെയുമാണ് ഞാന്‍ പരിചയപ്പെടുന്നത്. ലോഹിതദാസിനെ അങ്കിളെ എന്ന് വിളിച്ച് നടക്കുന്ന കുട്ടികളെ പോലെയായിരുന്നു ഇരുവരും. എന്റെ നായികമാരല്ലേ, അവര്‍ മോശമാകുമോ, ഒത്തിരി നടിമാരെ കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഇവര്‍ രണ്ടാളും മിടുമിടുക്കികള്‍ ആണെന്നായിരുന്നു ലോഹി ഇവരെ പറ്റി സംസാരിച്ചത്.

ഇവര്‍ രണ്ട് പേര്‍ക്കും ഒരു സ്വഭാവമുണ്ട്, അതെന്നെ ഞെട്ടിച്ചെന്നും ലോഹി പറഞ്ഞിരുന്നു. ശരിക്കും അപകടത്തിലേക്ക് നയിക്കുന്ന സ്വഭാവമായിട്ടും എത്ര പറഞ്ഞിട്ടും അവര്‍ അതില്‍ നിന്നും മാറുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല. സല്ലാപത്തിലേക്ക് വരുമ്പോള്‍ മഞ്ജു വിദ്യാര്‍ഥിനിയാണ്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മഞ്ജുവിനെ അവിടെ കാണാന്‍ പറ്റില്ല, ആ കഥാപാത്രമായി മാറിയിട്ടുണ്ടാവും.

കഥാപാത്രത്തിലേക്ക് ലയിച്ച് ചേരുമ്പോള്‍ അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് പോലും അവര്‍ക്ക് ഓര്‍മ്മയില്ല. ഷൊര്‍ണൂരില്‍വെച്ച് സല്ലാപത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഒരു സംഭവമുണ്ടായി. മഞ്ജു വാര്യരുടെ കഥാപാത്രം ആത്മഹത്യ ചെയ്യാനായി ട്രെയിനിന് മുന്നിലേക്ക് ഓടുകയാണ്. പക്ഷേ ആ സമയത്ത് കഥാപാത്രമാണെന്ന് ഓര്‍മ്മിക്കാതെ മഞ്ജു ട്രെയിനിന് മുന്നിലേക്ക് ഓടി. അന്ന് നടന്‍ മനോജ് കെ ജയന്‍ അടിച്ച് തെറിപ്പിച്ചത് കൊണ്ടാണ് മഞ്ജു ട്രെയിനിന് അടിയില്‍ പെടാതെ രക്ഷപ്പെട്ടതെന്നാണ് പല്ലിശ്ശേരി പറയുന്നത്.

Read more about: meera jasmine manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X