For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റിയൽ ലൈഫിലും ബേസിൽ പൊട്ടനാണെന്ന് ധ്യാൻ, അവനിഷ്ടമുള്ളത് പറയട്ടെ, അവന്റെ ഇന്റവ്യൂകളുടെ ആരാധകനാണ് ‍ഞാൻ'; ബേസിൽ

  |

  വിനീത് ശ്രീനിവാസന്റെ പ്രിയപ്പെട്ട ശിഷ്യൻ.... മലയാള സിനിമയിലെ മറ്റൊരു മികച്ച സംവിധായകനാകുമെന്ന് ഉറപ്പ് നൽകുന്ന തരത്തിൽ രണ്ട് സിനിമകൾ സംവിധാനം ചെയ്ത പ്രതിഭ. കുഞ്ഞിരാമായണം എന്ന ആദ്യ ചിത്രം ബേസിൽ എന്ന ഒരു സാധാ സംവിധായകനെ പ്രേക്ഷകന് കാണിച്ച് തന്നു.

  പിന്നീട് അടുത്ത ചിത്രം ഗോദയിലൂടെ ബേസിൽ എന്ന മികച്ച സംവിധായകനെ കാണിച്ച് തന്നു. മിന്നൽ മുരളിയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനായി ബേസിൽ മാറി. ഇപ്പോൾ സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിൽ ബേസിൽ കസറുകയാണ്.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോർട്ട് ഫിലിംസുകൾ ചെയ്തുകൊണ്ട് മലയാള സിനിമ എന്ന സ്വപ്ന ലോകത്തേക്ക് നടന്ന കയറിയ പ്രതിഭാശാലിയായ യുവാവാണ് ബേസിൽ. അജു വർഗീസുമായുള്ള സൗഹൃദമാണ് വിനീതിലെത്തിയതെന്ന് ബേസിൽ മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

  മലയാള സിനിമയിൽ അന്യമായി കൊണ്ടിരിക്കുന്ന ഗ്രാമവും നിഷ്കളങ്കതയും പഴയ 80കളും വീണ്ടും മലയാളത്തിൽ എത്തിക്കാൻ ശ്രമിച്ച സംവിധായകൻ കൂടിയാണ് ബേസിൽ.

  Also Read: 'ഇവർ പിരിഞ്ഞെന്നാണോ പറയുന്നത്? പക്ഷെ നിറഞ്ഞ് നിൽക്കുന്നത് വിഷ്ണുവാണല്ലോ, സത്യം പറയൂ...'; ആരാധകർ

  ദേശത്തിന്റെ ശാപങ്ങളുടെ കഥ പറഞ്ഞ കുഞ്ഞിരാമായണവും, കണ്ണാടിക്കല്ലെന്ന ഗുസ്തി ഗ്രാമവും 80 കളിൽ കണ്ട് മറന്ന മലയാള സിനിമകളുടെ ഗ്രാമ വശ്യതയിലക്കുള്ള ഒരു എത്തി നോട്ടമാണ്. ഇതുവരെ ബേസിൽ സംവിധാനം ചെയ്തത് മൂന്ന് സിനിമകളാണ്. ഇപ്പോൾ അഭിനയിച്ച് ശോഭിക്കുകയാണ് ബേസിൽ.

  ബേസിൽ നായകനാകുന്ന ഏറ്റവും പുതിയ സിനിമ പാൽത്തൂ ജാൻവർ റിലീസിന് തയ്യാറെടുക്കുകയാണ്. കുംമ്പളങ്ങി നെെറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ നിർമിച്ച സിനിമയാണ് പാൽത്തൂ ജാൻവർ.

  സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ബേസിലും അണിയറപ്രവർത്തകരും. ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ നടനും സംവിധായകനുമായ ധ്യാനിനെ കുറിച്ചും അദ്ദേഹവുമായുള്ള സൗഹൃദത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ബേസിൽ.

  അർജുൻ റെഡ്ഡിയായിരുന്ന തന്നെ ബേസിൽ പൊട്ടൻ ലാലുവാക്കിയെന്നും അതുകൊണ്ട് ഇപ്പോൾ താൻ ദേഷ്യപ്പെട്ടാലും ആളുകൾ ചിരിക്കുകയാണെന്നും ധ്യാൻ അഭിമുഖത്തിൽ പറഞ്ഞു. താൻ സിനിമയിൽ മാത്രമാണ് പൊട്ടനെന്നും എന്നാൽ ബേസിൽ‌ റിയൽ ലൈഫിലും പൊട്ടനാണെന്നും ധ്യാൻ പറഞ്ഞിരുന്നു.

  ധ്യാനിന്റെ ഈ പരാമർശത്തോട് എങ്ങനെ യോജിക്കുന്നുവെന്ന് ചോദിച്ചപ്പോഴാണ് ബേസിൽ രസകരമായ മറുപടി പറഞ്ഞത്. 'ധ്യാനിന് ഇഷ്ടമുള്ളത് ധ്യാൻ പറയട്ടെ. അതിൽ മറുപടിയൊന്നും പറയാൻ ഞാൻ നിൽക്കുന്നില്ല.'

  'ധ്യാനിന്റെ ഇന്റർവ്യൂസ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവന്റെ ഇന്റർവ്യൂസിന്റെ ആരാധകനാണ് ഞാൻ. ധ്യാൻ എല്ലായിടത്തും എല്ലാം പോയി പറയുന്ന ഒരാളാണ്. ഇപ്പോൾ ഒന്നും ഉടനെ സംവിധാനം ചെയ്യാൻ പോകുന്നില്ല. ചർച്ചകൾ നടക്കുന്നതേയുള്ളു. ധ്യാനുമായിട്ടൊക്കെ കൂടിചേർന്ന് സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്.'

  'എന്റെ ഭാര്യയും ധ്യാനിന്റെ അഭിമുഖങ്ങളുടെ ആരാധികയാണ്. എല്ലാ അഭിമുഖങ്ങളും ഇരുന്ന് കാണാറുണ്ട്. അവൻ പടത്തിന്റെ പ്രമോഷന് വരുമ്പോൾ ചാകരയാണ്. അവൻ അവന്റേതായ രീതിയിൽ സംസാരിക്കുന്നു അത്രയെയുള്ളൂ.'

  നവാ​ഗതനായ സം​ഗീത്.പി.രാജൻ സംവിധാനം ചെയ്ത സിനിമയാണ് ബേസിൽ ജോസഫിന്റെ പാൽത്തൂ ജാൻവർ. അമൽ നീരദ് അടക്കമുള്ള സംവിധായകരുടെ അസോസിയേറ്റ് ആയിരുന്നു സംവിധായകൻ സം​ഗീത്.പി.രാജൻ.

  ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  Read more about: basil joseph
  English summary
  Palthu Jaanwar movie actor basil joseph open up about his friendship with dhyan sreenivasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X