twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസിന് 28 വയസ്! ഇന്നും പ്രേക്ഷകർ തേടുന്നത് സീന ദാദിയെ....

    |

    1992 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പംസുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം അന്ന് ബോക്സോഫീസിൽ വൻ വിജയമായിരുന്നു.300 ദിവസത്തിന് മുകളിലാണ് ചിത്രം തിയേറ്ററുകളിൽ തുടച്ചയായി പ്രദർശിപ്പിച്ചത്. അന്നുവരെ നിലവില ഉണ്ടായിരുന്ന പല കളക്ഷൻ റെക്കാർഡുകളും ചിത്രം ഭേദിച്ചിരുന്നു.

    പപ്പയുടെ സ്വന്തം അപ്പൂസ് റിലീസ് ചെയ്തിട്ട ഇന്ന് 28 വർഷം പിന്നിടുകയാണ്. ഇന്നും ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സിനിമ പോലെ തന്നെ പപ്പയുടെ സ്വന്തം അപ്പൂസിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്, ഓലത്തുമ്പത്തിരുന്നൂയലാടും , കാക്ക പൂച്ച എസ് ജാനകി ആലപിച്ച എൻ പൂവേ തുടങ്ങിയ ഗാനങ്ങൾ പ്രേക്ഷകർ പാടി നടക്കാറുണ്ട്. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം പകർന്നത് ഇളയരാജ ആയിരുന്നു.

    ബാലചന്ദ്രനും  അപ്പൂസും

    ചിത്രത്തിൽ ബാലചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അപ്പൂസായി ബാദുഷയായിരുന്നു എത്തിയത്. ഒറ്റ ചിത്രത്തിലൂടെ ബാദുഷ മലയാളി പ്രേക്ഷകരുടെ മകനായി മാറുകയായിരുന്നു.ബാലതാരമായി മലയാളത്തിൽ ചുവട് വെച്ച ബാദുഷ പിന്നീട് മുംബൈ ടാക്സി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു. ചിത്രത്തിൽ ഡോ ഗോപൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ഭാമയായി ശോഭനയും ചിത്രത്തിൽ എത്തിയിരുന്നു.

     മീനാക്ഷിയായ  സീന ദാദി  എവിടെ

    മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു ഈ ചിത്രത്തിൽ അഭിനയിച്ചത്. പപ്പയുടെ സ്വന്തം അപ്പൂസിന് ശേഷവു താരങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ മീനാക്ഷിയായി അഭിനയിച്ച സീന ദാദിയെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും കേട്ടിരുന്നില്ല. പിന്നീട് മലയാള ചിത്രങ്ങളിലും നടി എത്തിയിരുന്നില്ലായിരുന്നു. മോളിവുഡിൽ സജീവമല്ലെങ്കിലും കന്നഡ സിനിമ ലോകത്ത സീന സജീവമായിരുന്നു. 1994 ൽ പുറത്തിറങ്ങിയ 'മുത്തണ്ണ'യിൽ ശിവ് രാജ് കുമാറിനൊപ്പം തിളങ്ങിയിരുന്നു. വൻ വിജയമായിരുന്ന ചിത്രമായിരുന്നു ഇത്. കൂടാതെ തെലുങ്ക് സൂപ്പർ സ്റ്റാർ രാജ രവീന്ദ്രന്റെ ചിത്രങ്ങളിലും സീന ദാദി അഭിനയിച്ചിരുന്നു.

    Recommended Video

    മമ്മൂക്കയെ കുറിച്ച് തമിഴ് സംവിധായകന്‍ | Filmibeat Malayalam
     ശോഭനയക്ക്  പകരം നദിയ മൊയ്തു


    ശോഭനയു സീന ദാദിയുമായിരുന്നു ചിത്രത്തിലെ നായികമാർ. മമ്മൂട്ടിയുട ഭാര്യയായിട്ടാണ് ശോഭന ചിത്രത്തിൽ എത്തിയത്. എന്നാൽ ആദ്യം നടി നദിയ മൊയ്തിവിനെയാണ് ഈ കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ശോഭനയിലേക്ക് മാറ്റി ചിന്തിക്കുകയായിരുന്നുവെന്നും ഫാസിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ ഗസ്റ്റ് റോൾ അഭിനയിക്കാനായി എനിക്കൊരു നടിയെ വേണം, നദിയയെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചു. പക്ഷെ പിന്നീടു തീരുമാനം മാറ്റി, ശോഭനയെ വിളിക്കാൻ തീരുമാനിച്ചു.കാര്യം പറഞ്ഞ ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നൽകി. എന്നിലുള്ള വിശ്വാസമായിരുന്നു അങ്ങനെയൊരു മറുപടിയ്ക്ക് പിന്നിൽ- ഫാസിൽ പറഞ്ഞു.

      പപ്പയുടെ  സ്വന്തം  അപ്പൂസ് പിറന്നത്

    ഫാസിൽ മുമ്പൊരിക്കൽ ഒര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രം പിറന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. അന്ന് മമ്മൂട്ടിയും ബേബി ശാലിനിയുമുള്ള ചിത്രങ്ങള്‍ മിക്കതും വിജയമായിരുന്നു. എന്നാൽ അന്ന് ട്രെന്റ് മാറി മറിഞ്ഞു. പപ്പയുടെ സ്വന്തം അപ്പൂസ് ഇറങ്ങുന്ന കാലത്ത് ഇറങ്ങുന്ന കാലത്ത് അമ്മ-മകള്‍ സ്‌നേഹം പറയുന്ന നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ഇത് വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഭാര്യനായ ഒരാളും മകനും തമ്മിലുള്ള ബന്ധം പുതുമയുള്ള ഒന്നായിരുന്നു. അച്ഛന്‍-മകന്‍ സ്‌നേഹം പറയുന്ന ചിത്രങ്ങള്‍ വിരളമായിരുന്നു ആലോചിച്ചപ്പോൾ ഈ ചിത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് തോന്നി. അങ്ങനെയാണ് ചിത്രം പിറക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് കേരള സംസ്ഥാന സർക്കാറിന്റെ മികചച് നടനുള്ള പുരസ്കാരം ലഭിച്ചു. കൂടാതെ ദേശീയാവാർഡ് നോമിനേഷൻ ലഭിച്ചുിരുന്നു.

    English summary
    Pappayude Swantham Appoos Completed 28 Years, Take A Look At The Lead Cast Latest Updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X