ഞങ്ങളും തള്ളിക്കളഞ്ഞാൽ അവർ എവിടെ പോവും! അമൃതയേയും അഭിരാമിയേയും കുറിച്ച് അമ്മ പറഞ്ഞത്

അമൃത സുരേഷും കുടുംബവും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. അമൃതയുടെ അച്ഛന്‍ അവസാന കാലത്ത് ഓര്‍ഫനേജിലായിരുന്നോ എന്ന ചര്‍ച്ചയായിരുന്നു സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയത്. ചാനല്‍ പരിപാടിയില്‍ സുരേഷ് സാറും ഞങ്ങളുടെ ഓര്‍ഫനേജിലേക്ക് വരാറുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞതോടെയായിരുന്നു ചര്‍ച്ചകള്‍ തുടങ്ങിയത്. അമ്മയും മക്കളും അച്ഛനെ നോക്കിയില്ലേയെന്നായിരുന്നു വിമര്‍ശനം.

കാണാതെയാണോ പൃഥ്വിയെ ഇഷ്ടപ്പെട്ടത്! പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി! സുപ്രിയ അന്ന് പറഞ്ഞത്?
കാണാതെയാണോ പൃഥ്വിയെ ഇഷ്ടപ്പെട്ടത്! പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി! സുപ്രിയ അന്ന് പറഞ്ഞത്?

വളരെ മുന്‍പേ തന്നെ അച്ഛനും അമ്മയും, ഞങ്ങളും എല്ലാം അവിടേക്ക് പോയിത്തുടങ്ങിയതാണെന്നായിരുന്നു അമൃതയും അഭിരാമിയും പറഞ്ഞത്. മരിച്ചുപോയ അച്ഛനെക്കുറിച്ച് ഇങ്ങനെയൊരു വിവാദം നടക്കുന്നതില്‍ സങ്കടമുണ്ട്. യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ആളുകള്‍ മോശം പറയുന്നതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഓര്‍ഫനേജിന്റെ നടത്തിപ്പുകാരും എത്തിയിരുന്നു. ഇപ്പോഴിതാ പതിവുപോലെ തനിക്കേറ്റവും പ്രിയപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലൈല സുരേഷ്.

Laila Suresh about her daughters
Photo Credit: Amritha Suresh/ Facebook

ഇത്തവണ അമൃതയും അമ്മയോടൊപ്പമുണ്ടായിരുന്നു. എന്റെ സഹായത്തിന് വന്നതാണെന്ന് വിചാരിക്കരുതെന്നായിരുന്നു അമ്മയുടെ ട്രോള്‍. അതെ, ഞാന്‍ ഇവിടെ സ്പൂണ്‍ എടുക്കാന്‍ നില്‍ക്കുവാണെന്നായിരുന്നു അമൃതയും പറഞ്ഞത്. മകളുടെ സംശയങ്ങള്‍ക്കെല്ലാം അമ്മ കൃത്യമായി മറുപടി നല്‍കിയിരുന്നു. പാചകമായിരുന്നു വ്‌ളോഗിലെ ചര്‍ച്ചയെങ്കിലും നിലവിലെ വിഷയങ്ങളെക്കുറിച്ചായിരുന്നു കമന്റുകളെല്ലാം.

അമ്മയോട് സ്നേഹത്തോടെ പറയുകയാണ്. ദൈവത്തെ ആരാധിക്കൂ, മനുഷ്യനെയും മനുഷ്യ ദൈവത്തെയും അല്ല. അമ്മയുടെ എല്ലാ സങ്കടവും മാറും ഉറപ്പ് എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. തിരിച്ച് സ്നേഹമായിരുന്നു ലൈലയുടെ മറുപടി. അമ്മയ്ക്ക് ഏറ്റവും സന്തോഷം കിട്ടുന്ന കാര്യമല്ലേ ഇത്. എന്നും ഇവിടെ ഇങ്ങനെ കാണാനാവട്ടെയെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഈ അമ്മയാണ് മക്കളുടെ ശക്തി.

ഹൃദയത്തില്‍ വമ്പന്‍ ബ്ലോക്കുകള്‍! ഉടനെ ബൈപാസ് ചെയ്യണം! സങ്കടവാർത്ത പങ്കിട്ട് കണ്ണൻ സാഗര്‍
ഹൃദയത്തില്‍ വമ്പന്‍ ബ്ലോക്കുകള്‍! ഉടനെ ബൈപാസ് ചെയ്യണം! സങ്കടവാർത്ത പങ്കിട്ട് കണ്ണൻ സാഗര്‍

എത്ര പെൺകുട്ടികൾക്ക് ടോക്സിക്ക് ബന്ധം ഉപേക്ഷിച്ച് തിരിച്ച് വീട്ടിലേക്ക് വരാനുള്ള ധൈര്യമുണ്ടാവും. മക്കൾ തിരിച്ച് വന്നാൽ എത്ര ഫാമിലി സ്വീകരിക്കും. എത്ര പെൺമക്കൾക്ക് അഭിയേയും അമൃതയേയും പോലെ ഇത്ര ചെറുപ്രായത്തിൽ ഹോട്ടൽ ബിസിനസ് ഉൾപ്പടെ തുടങ്ങി ഫിനാൻഷ്യലി ഇൻഡിപ്പെൻ‍‍ഡന്റാവാൻ സാധിക്കും. ദിനംപ്രതി ഇവരുടെ നെ​ഗറ്റീവ്സ് കണ്ട് പിടിക്കാൻ നടക്കുന്നവർ ഇവരുടെ പോസിറ്റീവ് സൈഡ് മനസിലാക്കുന്നില്ല എന്നായിരുന്നു വേറൊരാൾ പറഞ്ഞത്. ലോകം തള്ളിക്കളഞ്ഞാലും അച്ഛനും അമ്മയും കളയില്ല മോളേ, നമ്മളും തള്ളിക്കളഞ്ഞാൽ ഈ കുട്ടികൾ എവിടെ പോവുമെന്നായിരുന്നു മറുപടി.

അമ്മ ഫിലോസഫിക്കലായി, ചേരുന്നതും, ചേരാത്തതും തമ്മിൽ ചേരുമ്പോൾ ഒരു മനോഹരമായ കോംപോ ഉണ്ടാവും. അതുപോലെയാണ് ഈ കറിയുടെ കാര്യവും. അത് നിനക്ക് കഴിക്കുമ്പോൾ മനസിലാവും എന്ന് അമൃതയോട് അമ്മ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള കമന്റിന് തിരിച്ച് അമ്മ മറുപടി നൽകിയിരുന്നു. 62ാം വയസിലായിരുന്നു സുരേഷിന്റെ മരണം. വൃദ്ധസദനത്തില്‍ കൊണ്ടിടാനും മാത്രമുള്ള പ്രായമൊന്നുമായിട്ടില്ല അദ്ദേഹത്തിന്. അച്ഛനെ ജീവനായി കാണുന്ന മക്കളാണ് അഭിയും അമൃതയും. അദ്ദേഹത്തിനും അതെ, മക്കളായിരുന്നു എല്ലാം. അവരെന്നും സന്തോഷത്തോടെയും, സമാധാനത്തോടെയും ഇരിക്കണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. ഗോസിപ്പുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഞങ്ങളുടെ തലവിധി എന്നേ കരുതുന്നുള്ളൂ. മരണം കൊണ്ടല്ലാതെ അതൊന്നും അവസാനിക്കില്ല. എന്തായാലും പൊരുതി ജീവിക്കാനാണ് തീരുമാനം. ഇതുവരെ പൊരുതി തന്നെയാണ് ജീവിച്ചതും എന്നായിരുന്നു നേരത്തെ ലൈല സുരേഷ് പറഞ്ഞത്.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X