twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    By Sruthi K M
    |

    മരിച്ചിട്ടും മരിക്കാത്ത കുതിരവട്ടം പപ്പുവിനെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ തന്നെ മനസില്‍ സന്തോഷമാണ്. കോഴിക്കോടിനെയും താമരശ്ശേരിയെയും വിശ്വപ്രസിദ്ധമാക്കിയ കുതിരവട്ടം പപ്പുവിനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. പപ്പു എന്ന നടന്‍ എങ്ങനെ കുതിരവട്ടം പപ്പുവായി. ഈ ചോദ്യത്തിനു മുന്‍പ് വേറൊരു സംശയം കൂടിയുണ്ട്. പപ്പു എന്നു തന്നെയാണോ ഈ നടന്റെ യഥാര്‍ത്ഥ പേര്?

    പ്രമുഖ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ് കുതിരവട്ടം പപ്പു എന്ന പേര് ഈ മഹാനടന് നല്‍കുന്നത്. പത്മദളാക്ഷന്‍ എന്ന മാന്യമായ ഒരു പേര് പപ്പുവിനുണ്ട്. ഈ പേരിനു പകരം കുതിരവട്ടം പപ്പു എന്നു മാറ്റുകയായിരുന്നു. മലയാളിയെ കുടുകുടാ ചിരിപ്പിച്ച പത്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പുവിന്റെ സിനിമാ വിശേഷങ്ങള്‍ ഇങ്ങനെയാണ്...

    പത്മദളാക്ഷന്‍ എന്ന പപ്പു

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    പ്രമുഖ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ് കുതിരവട്ടം പപ്പു എന്ന പേര് ഈ മഹാനടന് നല്‍കുന്നത്. പത്മദളാക്ഷന്‍ എന്ന മാന്യമായ ഒരു പേര് പപ്പുവിനുണ്ട്.

    ബഷീര്‍ നല്‍കിയ പേര്

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രത്തിനുശേഷമാണ് കുതിരവട്ടം പപ്പു എന്ന പേര് ലഭിക്കുന്നത്. കോഴിക്കോടിനെയും താമരശ്ശേരിയെയും വിശ്വപ്രസിദ്ധമാക്കിയ കുതിരവട്ടം പപ്പുവിനെ മലയാളികള്‍ ഒരിക്കലും മറക്കില്ല.

    മലയാളിയെ കുടുകുടാ ചിരിപ്പിച്ചു

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    ഇരുത്തി നീട്ടിയ മൂളലും അതിനൊത്ത മുഖഭാവ ചലനങ്ങളും മലയാള സിനിമയില്‍ പപ്പുവിന്റെ മാത്രം അടയാളങ്ങളായിരുന്നു. നര്‍മ പ്രധാനമായ കഥാപാത്രങ്ങളിലാണ് പപ്പു ഏറെയും പ്രത്യക്ഷപ്പെട്ടത്.

    കണ്ണ് നനയിച്ച വേഷങ്ങള്‍

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    കണ്ണിനെ ഈറനണിയ്ക്കുന്ന ഒട്ടേറെ വേഷങ്ങളും പപ്പു ചെയ്തിട്ടുണ്ട്. നാടക രംഗത്തു നിന്നാണ് പപ്പു സിനിമയിലെത്തുന്നത്.

    ഐവി ശശിയുടെ ചിത്രങ്ങളിലൂടെ

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    സ്വന്തം നാട്ടുകാരനായ ഐവി ശശിയുടെ ചിത്രങ്ങളിലൂടെയായിരുന്നു പപ്പു മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടായി മാറിയത്.

    ആയിരത്തിലേറെ ചിത്രങ്ങള്‍

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    നാലു പതിറ്റാണ്ടിനുള്ളില്‍ ആയിരത്തിലേറെ ചിത്രങ്ങളില്‍ പപ്പു അഭിനയിച്ചിട്ടുണ്ട്.

    വേഷങ്ങള്‍ ഒന്നിനൊന്ന് മികച്ചത്

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    ജീവിതം ഒരു ഗാനം എന്ന ശ്രീകുമാരന്‍ തമ്പിയുടെ ചിത്രത്തിലെ ഇരട്ട വേഷം, അവളുടെ രാവുകളിലെ റിക്ഷാക്കാരന്‍, അങ്ങാടിയിലെ അബു, മൃഗയയിലെ കുഞ്ഞബ്ദുള്ള എന്നീ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു.

    മറക്കാന്‍ പറ്റാത്ത മുഖങ്ങള്‍

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    ഏയ് ഓട്ടോയിലെ മൊയ്തു, വിയറ്റ്‌നാം കോളനിയിലെ എരുമേലി, തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ അമ്മാവന്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ചിരിയുടെ ഓര്‍മ്മകളാണ് പപ്പുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ വരുന്നത്.

    ലൈക്ക് ഫില്‍മി ബീറ്റ്

    കുതിരവട്ടം പപ്പുവിന്റെ യഥാര്‍ത്ഥ പേര് അറിയാമോ? കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും

    മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
    ഫോളോ ട്വിറ്റര്‍

    English summary
    Kuthiravattam Pappu was born as Padmadalakshan in Feroke in Kozhikode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X