twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ഷമയുടെ പ്രതീകമാണ് മോഹൻലാൽ! ആ സംഭവം ഞെട്ടിച്ചു, അനുഭവം വെളിപ്പെടുത്തി പരദേശിയുടെ സംവിധായകൻ

    |

    മികച്ച ഒരുപിടി കഥാപാത്രങ്ങളുമായിട്ടാണ് മോഹൻലാൽ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ ചിത്രവും കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ തന്നെ തളം കെട്ടി നിൽക്കുകയും ചെയ്യും. മോഹൻലാലിന്റെ എവർഗ്രീൻ സൂപ്പർ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് പിടി കുഞ്ഞ് മുഹമ്മദ് സംവിധാനം ചെയ്ത പരദേശി. ചിത്രത്തിൽ വലിയകായത്ത് മൂസ എന്ന കഥാപാത്രത്തെയായിരുന്നു ലാലേട്ടൻ അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ ശേഷവും പരദേശിയും വലിയ കുഞ്ഞ് മൂസയും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

    സ്വാതന്ത്ര്യാനന്തരം ഇന്ത്യയും പാകിസ്താനും രണ്ടാവുകയും തുടർന്ന് ഇരു രാജ്യങ്ങൾക്കും അതിർത്തി നിശ്ചയിച്ചപ്പോൾ പിറന്ന മണ്ണിൽ അന്യരായി പോയ ജനങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പരദേശി. ചിത്രത്തിൽ നാല് ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് വേണ്ടി അഞ്ച് മണിക്കൂറോളമാണ് മോഹൻലാൽ മേക്കപ്പിന് വേണ്ടി ചെലവഴിച്ചത്. സ്വകാര്യ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ലാലേട്ടന്റെ ക്ഷമയെ കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയത്.

      ക്ഷമയുടെ പ്രതീകം

    മോഹൻലാൽ ക്ഷമയുടെ പ്രതീകമാണ്. ചിത്രത്തിനായി അഞ്ച് മണിക്കൂറിലധികമാണ് മേക്കപ്പിനായി ഇരുന്നു തന്നത്. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സംവിധായകൻ പറഞ്ഞു. ഇന്ത്യയിലെ ഒരു നടൻ മേക്കപ്പിനായി ഇത്രയധികം സമയം അനുവദിച്ചു തരിക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്ന് സംവിധായകൻ പിടി കുഞ്ഞ് മുഹമ്മദ് പറഞ്ഞു.

    കഥ പറയുമ്പോൾ ഒറ്റ ചോദ്യം

    മോഹൻലാലുമായി അടുത്ത സൗഹൃദം തനിയ്ക്ക് ഉണ്ടായിരുന്നില്ല. സുഹൃത്ത് അഷ്റഫ് വഴിയാണ് ലാലിനോട് കഥ പറഞ്ഞത്. അന്ന് അദ്ദേഹം എന്നോട് ഒറ്റ ചോദ്യം മാത്രമേ ചേദിച്ചിരുന്നുള്ളൂ. സാർ എന്തിനാണ് ഈ സിനിമ എടുക്കുന്നതെന്ന്. എന്തെങ്കിലും പറയാനുള്ളതു കൊണ്ടാണല്ലോ എന്ന് മറുപടിയും അന്ന് നൽകിയിരുന്നു. കൂടാതെ ചിത്രത്തിന് ആവശ്യമായ മേക്കപ്പ് രീതിയും മറ്റും കാണിച്ചു കൊടുത്തിരുന്നു.

    ദാസേട്ടൻ എന്റെ ഗുരുവാണ്! ആവശ്യപ്പെട്ട ഒരു കാര്യം അനുസരിക്കാൻ കഴിഞ്ഞിട്ടില്ല, തുറന്ന് പറഞ്ഞ് ചിത്രദാസേട്ടൻ എന്റെ ഗുരുവാണ്! ആവശ്യപ്പെട്ട ഒരു കാര്യം അനുസരിക്കാൻ കഴിഞ്ഞിട്ടില്ല, തുറന്ന് പറഞ്ഞ് ചിത്ര

     നാല്  തലമുറ

    പട്ടണം റഷീദിനെയായിരുന്നു ചിത്രത്തിന്റെ മേക്കപ്പ്മാൻ. മേക്കപ്പിന് പ്രധാന്യമുള്ള ചിത്രമായിരുന്നു അത്.

     ജീവിതത്തിലെ ഇത് ബാക്കിവന്ന ന്യൂഡിൽസ് ആണോ! രണ്ട് മിനിറ്റ് മതിയെന്ന് താരം... ട്രോളിനു മറുപടി നൽകി നടി ജീവിതത്തിലെ ഇത് ബാക്കിവന്ന ന്യൂഡിൽസ് ആണോ! രണ്ട് മിനിറ്റ് മതിയെന്ന് താരം... ട്രോളിനു മറുപടി നൽകി നടി

    നാല് കാലഘട്ടത്തിലൂടെയാണ് കഥാപാത്രം കടന്നു പോകുന്നത്. ചെറുപ്പകാലം മുതൽ 80 വയസ്സുവരെയുള്ള കാലഘട്ടം. റഷീദ് ഈ ചിത്രം ഒരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു . ജർമനി ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് ചില മേക്കപ്പ് സാധനങ്ങൾ വരുത്തിയിരുന്നു, അഞ്ച് മണിക്കൂർ ക്ഷമയോടെ ചിത്രത്തിന്റെ മേക്കപ്പിനായി ഇരുന്നു തന്നു. ഇത് വളരെയധികം അത്ഭുപ്പെടുത്തി.

     ഉറങ്ങാൻ കഴിയാത്ത ദിവസം

    ചിത്രത്തിൽ 80ാം വയസ്സ് ചിത്രീകരിക്കുന്നതിനു വേണ്ടി മേക്കപ്പിടുന്നതിന്റെ തൊട്ട് തലേദിവസം ഞാനോ, മോഹൻലാലോ, പട്ടണം റഷീദോ ഉറങ്ങിയിട്ടില്ല. ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നു എങ്ങനെ വരുമെന്ന ടെൻഷനായിരുന്നു അത്. ആദ്യം ശരിയായില്ലെങ്കിൽ പിന്നെ അന്ന് മേക്കപ്പിടില്ലെന്ന് റഷീദ് പറഞ്ഞിരുന്നു..എന്നാൽ മേക്കപ്പ് പ്രശ്നമില്ലാതെ വന്നു. ലാൽ ആണ് ഇതെന്ന് ഒരിക്കലും തോന്നുകയില്ലെന്നായിരുന്ന ആന്റണി പെരുമ്പാവൂർ പോലും ഫറഞ്ഞത്. അസാമാന്യമായ മേക്കപ്പായിരുന്നു ചിത്രത്തിൽ മോഹൻലാലിന് വേണ്ടി റഷീദ് ഒരുക്കിയത്.

    English summary
    Paradesi Movie Director PT Kunju Muhammed says about Mohanlal patience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X