നിങ്ങളുടെ പുഞ്ചിരി ലോകവുമായി പങ്കുവെയ്ക്കു... നടി ഗായത്രിയുടെ ചിത്രം വൈറലാകുന്നു
മിനിസ്ക്രിനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഗായത്രി അരുൺ. സ്വന്തം പേരിനെക്കാലും ദീപ്തി ഐപിഎസ് എന്ന പേരിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ സുപരിചിത. മിനിസ്ക്രീൻ നായിക സങ്കൽപ്പങ്ങളെ പാടെ തച്ചുടച്ചു കൊണ്ടായിരുന്നു ഗായത്രിയുടെ എൻട്രി. പ്രേക്ഷകരെ കരയിപ്പിക്കുന്ന നായികയ്ക്ക് പകരം കരുത്തുറ്റ കഥാപാത്രത്തെയായിരുന്നു പരസ്പരം എന്ന പരമ്പരയിലൂടെ ഗായത്രി അവതരിപ്പിച്ചത്. പരസ്പരം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം ഇപ്പോൾ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായത്രി. തന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും സിനിമ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. നിങ്ങളുടെ പുഞ്ചിരി ലോകവുമായി പങ്കുവെയ്ക്കൂ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിൽ മെലിഞ്ഞ് കൂടുതൽ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു രക്ഷയും ഇല്ലാത്ത ചിരിയാണല്ലോ പങ്കുവെച്ചിരിക്കുന്നത്, വീണ്ടും സുന്ദരിയായി തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ വൺ, അര്‍ജുന്‍ അശോകന്‍ സംവിധാനം ചെയ്യുന്ന മെമ്പര്‍ രമേശന്‍ എന്നീ ചിത്രങ്ങളിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











