'എന്റെ വാവ പോയി...'; അനുജനെ നഷ്ടമായിയെന്ന് സീരിയൽ താരം തൻവി രവീന്ദ്രൻ, അപകടമരണമെന്ന് റിപ്പോർട്ട്!

പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ തൻവി.എസ്.രവീന്ദ്രൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ്. ദീപ്തി എന്ന നായികാ കഥാപാത്രത്തെ വെല്ലുവിളിച്ച് നിറഞ്ഞ് നിന്ന വില്ലത്തി കഥാപാത്രമായിരുന്നു തൻലി അവതരിപ്പിച്ച ജെന്നിഫർ‌.

നെഗറ്റീവ് കഥാപാത്രം ആയിരുന്നിട്ട് കൂടിയും തൻവി മികച്ച രീതിയിലാണ് ആ കഥാപാത്രത്തെ അതരിപ്പിച്ചത്. ​ഗായത്രി അരുൺ നായികയായ പരസ്പരം ഏഷ്യാനെറ്റിലായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്.

ആ സമയത്ത് ഏറ്റവും കൂടുതൽ ടിആർപി കിട്ടിയിരുന്നതും പരസ്പരം സീരിയലിനായിരുന്നു. മൂന്നു മണി എന്ന സീരിയലിലൂടെ കടന്നുവന്ന തൻവി പിന്നീട് രാത്രി മഴയിലും പരസ്പരത്തിലും അഭിനയിച്ച് പ്രേക്ഷകരുടെ മനംകവരുകയായിരുന്നു.

മലയാളത്തിന് പുറമെ അന്യ ഭാഷകളിലും റിയാലിറ്റി ഷോകളിലും തൻവി തിളങ്ങിയിട്ടുണ്ട്. ടമാർ പഠാർ, സ്റ്റാർ മാജിക് റിയാലിറ്റി ഷോകളുടേയും ഭാഗമായി തൻവി പേരെടുത്തിട്ടുണ്ട്.

'എന്റെ വാവ പോയി...

എയർ ഹോസ്റ്റസ് ആയിരുന്ന തൻവി മോഡലിങ് രംഗത്ത് നിന്നാണ് അഭിനയത്തിലേക്കെത്തിയത്. സോഷ്യൽമീഡിയയിലും തൻവി വളരെ സജീവമാണ്. ഇപ്പോഴിത തൻവി രവീന്ദ്രൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ആരാധകർക്ക് ഞെട്ടലായിരിക്കുന്നത്.

തന്റെ സഹോദരൻ മരിച്ചുവെന്ന വാർത്തയാണ് തൻവി സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. 'എന്റെ വാവ പോയി' എന്ന ഒറ്റ ലൈൻ കുറിച്ചുകൊണ്ടാണ് തൻവി വിവരം ആരാധകരെ അറിയിച്ചത്.

ബൈക്ക് അപകടത്തിൽ അനുജനെ നഷ്ടമായിയെന്ന് സീരിയൽ താരം തൻവി രവീന്ദ്രൻ

സഹോദരനൊപ്പം നിൽക്കുന്ന ചിത്രങ്ങളും തൻവി പങ്കുവെച്ചു. തൻവിയുടെ കുറിപ്പ് ആരാധകർക്കും അഭിനയരം​ഗത്തുള്ളവർക്കും വലിയ വിഷമമായി. ബൈക്ക് അപകടത്തിലാണ് തൻവിയുടെ സഹോദരൻ ശ്രേയസ് കൃഷ്ണ മരിച്ചത് എന്നാണ് സൂചന.

നിരവധി പേർ താരത്തിന്റേയും കുടുംബത്തിന്റേയും ദുഖത്തിൽ പങ്കുചേർന്നുകൊണ്ട് കമന്റുകൾ കുറിച്ചു. ചിലരൊക്കെ വാർത്ത വിശ്വസിക്കാനാവുന്നില്ലെന്നും കുറിച്ചു. തൻവിയുടെ ഏക സഹോദരനാണ് ശ്രേയസ്.

സഹോദരന്റെ വേർപാട് വരുത്തുന്ന നഷ്ടം

തൻവിയുടെ അച്ഛൻ രവീന്ദ്രൻ, അമ്മ സാവിത്രി ഇളയ സഹോദരി അശ്വനി, അനിയൻ ശ്രേയസ് കൃഷ്ണ എന്നിവർ അടങ്ങുന്നതായിരുന്നു തൻവിയുടെ ലോകം. കാസർഗോഡിലെ കുണ്ടൻകുഴിയാണ് തൻവിയുടെ സ്വദേശം അവിടെ നിന്നാണ് സ്വപ്രയത്നം കൊണ്ട് തൻവി ലൈം ലൈറ്റിലേക്ക് എത്തിയത്.

സഹോദരന്റെ വേർപാട് വരുത്തുന്ന നഷ്ടം സഹിക്കാനുള്ള കരുത്ത് തൻവിക്കും കുടുംബത്തിനും നൽകണമേയെന്നും പ്രേക്ഷകർ പ്രാർഥിക്കുന്നുണ്ട്. തൻവിയുടെ സോഷ്യൽമീഡിയ നിറയെ അനുജനൊപ്പമുള്ള ചിത്രങ്ങളാണ്.

ഗണേഷാണ് തൻവിയെ വിവാഹം ചെയ്തത്

ഇരുവരും എത്രത്തോളം ആത്മബന്ധമുള്ളവരായിരുന്നുവെന്ന് ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. തൻവി വിവാഹിതയായിട്ട് കുറച്ച് നാളുകളെയായിട്ടുള്ളു. ദുബായിൽ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുന്ന മുംബൈ സ്വദേശിയായ ഗണേഷാണ് തൻവിയെ വിവാഹം ചെയ്തത്.

ദുബായിൽ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നിരുന്നത്. വിവാഹ വീഡിയോ സോഷ്യൽമീഡിയ വഴി താരം പങ്കുവെച്ചപ്പോൾ അത് വൈറലായി മാറിയിരുന്നു. തൻവിയുടെ ഏറ്റവും വലിയ ശക്തിയാണ് കുടുംബം.

തന്റേത് പ്രണയവിവാഹം അല്ല

വിവാഹത്തിന് ശേഷം അഭിയത്തിലേക്കോ സ്റ്റാർ മാജിക്കിലേക്കോ ഇനി ഒരു മടങ്ങിവരവുണ്ടോ എന്ന് ആരാധകർ ചോദിച്ചപ്പോൾ അതിന് സാധ്യത കുറവാണെന്നായിരുന്നു താരം പറഞ്ഞത്. തൻവി കുറെ കാലമായി സ്റ്റാർ മാജിക്കിന്റെ ഭാ​ഗമല്ല.

പരസ്പരത്തിലെ കഥാപാത്രം ഇപ്പോഴും ആരാധകർ ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും തൻവി അടുത്തിടെ പറഞ്ഞിരുന്നു. തന്റേത് പ്രണയവിവാഹം അല്ലെന്നും അറേഞ്ച്ഡ് വിവാഹമാണെന്നും മുംബൈയിൽ വെച്ചാണ് ചടങ്ങ് നടന്നതെന്നും തൻവി പിന്നീട് ആരാധകരോട് വിശദീകരിച്ചിരുന്നു.

ദുബായിലാണ് ഭർത്താവും തൻവിയും ജോലി ചെയ്യുന്നത്. തങ്ങളുടെ ഇരു കുടുംബങ്ങളും ഇവിടെ തങ്ങൾക്കൊപ്പം ഉണ്ടെന്നും തൻവി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X