വിവാഹത്തിന് മുന്‍പ് റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ട്! അങ്ങനെ ഇല്ലാത്തവര്‍ ഉണ്ടാവുമോ? മകള്‍ക്കൊപ്പം ഗായത്രി അരുൺ

സീരിയലില്‍ അഭിനയിച്ചതിന് ശേഷം ജീവിതം തന്നെ മാറി മറിഞ്ഞ താരമാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപത്രമാണ് ഗായത്രിയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തത്. പോലീസുകാരിയുടെ വേഷം മനോഹരമായി അവതരിപ്പിച്ച നടി പിന്നീട് സിനിമയിലേക്കും ചുവടുറപ്പിക്കുകയായിരുന്നു.

അഭിനയത്തിന് പുറമേ യൂട്യൂബ് ചാനലിലും സജീവമായ ഗായത്രി മകള്‍ കല്ലുവിനൊപ്പമാണ് വീഡിയോ ചെയ്യാറുള്ളത്. ഏറ്റവും പുതിയതായി അമ്മയും മകളും ചേര്‍ന്ന് ക്യൂ ആന്‍ഡ് എ സെക്ഷന്‍ നടത്തിയിരിക്കുകയാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇരുവരും ചേര്‍ന്ന് മറുപടി പറയുകയായിരുന്നു.

gayathri-arun-photo

അമ്മയും മകളും തമ്മില്‍ പല കാര്യത്തിനും വഴക്ക് കൂടാറുണ്ട്. കല്ലുവിന് ഭക്ഷണം കഴിക്കാന്‍ വല്ലാത്ത മടിയുണ്ട്. അതിനൊക്കെ സ്ഥിരം വഴക്കാണ്. എന്നാല്‍ അമ്മ സോറിയെന്ന പറഞ്ഞ് വന്ന് ആദ്യം പ്രശ്‌നം അവസാനിപ്പിക്കുന്നതും അവളാണ്.

അച്ഛന്റെ വേര്‍പാടില്‍ നിന്നും മുക്തമായതിനെ കുറിച്ചും നടി പറഞ്ഞു. 'ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗം എന്നും വേദനിപ്പിക്കുന്നതാണ്. അച്ഛന്റെ വേര്‍പാടില്‍ നിന്നും ഞാന്‍ സര്‍വൈവ് ചെയ്തോയെന്ന് ചോദിച്ചാല്‍ അതെനിക്കറിയില്ല. അച്ഛന്‍ എന്റെ കൂടെയില്ലെന്ന കാര്യം ഞാന്‍ ഓര്‍ക്കാറില്ല. അച്ഛന്റെ സാന്നിധ്യം എന്റെ കൂടെ തന്നെയുണ്ട്.

അച്ഛന്‍ കാരണമായാണ് ഞാനൊരു ബുക്കെഴുതിയത്. ഇപ്പോഴും പല കാര്യങ്ങളും ചെയ്യുന്നത് അച്ഛന്‍ തന്ന ശക്തി കൊണ്ടാണ്. അച്ഛനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെല്ലാം അത്രയും പ്രധാനപ്പെട്ടതാണ്. അത് ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല.

ഞാന്‍ മോട്ടിവേഷന്‍ പുസ്തകങ്ങളൊന്നും വായിക്കാറില്ല. അത് വായിച്ച് മോട്ടിവേറ്റാവുകയുമില്ല. സെല്‍ഫ് മോട്ടിവേഷനാണ് എനിക്കുള്ള മരുന്ന്.

നമ്മുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം മറ്റൊരാള്‍ക്ക് പറഞ്ഞ് തരാന്‍ സാധിക്കില്ല. അത് നമ്മള്‍ സ്വയം മനസിലാക്കി പരിഹരിക്കുകയാണ് വേണ്ടതെന്ന് ഗായത്രി പറയുന്നു.

അമ്മയുടെ അഭിനയത്തെ കുറിച്ച് മകളുടെ അഭിപ്രായമെന്താണെന്നാണ് കല്ലുവിനോട് ചോദിച്ചത്. തന്റെ ക്ലാസിലുള്ളവരൊന്നും അമ്മയെ കുറിച്ച് ചോദിക്കാറില്ല. എന്നാല്‍ മറ്റ് ക്ലാസിലെ കുട്ടികളൊക്കെ വന്ന് അമ്മയെ അന്വേഷിക്കാറുണ്ട്. അമ്മയെ പറ്റി ആളുകള്‍ നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കും അഭിമാനം തോന്നാറുണ്ടെന്നും താരപുത്രി പറയുന്നു.

gayathri-arun-photo

തന്റെ സഹോദരന്‍ എടുത്ത് അയച്ച് തന്നൊരു ചോദ്യത്തെ പറ്റിയും നടി പറഞ്ഞു. ചേച്ചിയ്ക്ക് വിവാഹത്തിന് മുന്‍പ് ആരോടെങ്കിലും റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നോ എന്നതാണ് ആ ചോദ്യം. ഉണ്ടായിരുന്നു. അങ്ങനെ റിലേഷന്‍ഷിപ്പ് ഇല്ലാത്ത മനുഷ്യന്മാരുണ്ടാവുമോ?

പക്ഷേ പ്രേമിച്ച ആളെ തന്നെ കല്യാണം കഴിക്കുന്നതൊരു ഹീറോയിസമല്ലേ, വിവാഹത്തിന് മുന്‍പ് പ്രണയിച്ച ആളെ തന്നെയാണ് വിവാഹം കഴിച്ച് ഇപ്പോഴും കൂടെ താമസിക്കുന്നത്. അങ്ങനെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഭര്‍ത്താവ് അരുണുമായിട്ടുള്ള ഇഷ്ടത്തെ കുറിച്ചാണ് ഗായത്രി പറഞ്ഞത്.

വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഗായത്രിയ്ക്കും മകള്‍ക്കും ആശംസ അറിയിച്ച് കൊണ്ടെത്തിയവര്‍ ചില ആവശ്യങ്ങള്‍ കൂടി പറഞ്ഞിരിക്കുകയാണ്. 'ചേച്ചിയുടെ ലവ് സ്റ്റോറി പറയുമോ, അത് മാത്രമുള്ളൊരു വീഡിയോ ഇടമോ? കല്ലുവിന് നിങ്ങളുടെ പ്രണയകഥ അറിയാമോ? പ്രണയം പറഞ്ഞപ്പോള്‍ അരുണ്‍ ചേട്ടനെ വീട്ടുകാര്‍ക്ക് ഇഷ്ട്ടം ആയോ, അതോ ചേച്ചീ പറഞ്ഞു സമ്മതിപ്പിച്ചോ. ഇതിനൊക്കെയുള്ള മറുപടി പറയാമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X