ദീപ്തി ഐ പി എസിന്റെ ഭര്‍ത്താവായ സൂരജേട്ടനാണ് ഇതെന്ന് കണ്ടാല്‍ പറയോ.. എന്തൊരു കിടു ലുക്ക്

സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് വളരെ അധികം ഇരയായ സീരിയലായിരുന്നു ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പം. ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തെയും ഭര്‍ത്താവ് സൂരജിനെയും പരിചയപ്പെടുത്താതെ തന്നെ പ്രേക്ഷകര്‍ക്കറിയാം. സീരിയലില്‍ ഭാര്യയ്ക്ക് പിന്തുണയുമായി എന്നും ഒപ്പം നടക്കുന്ന സൂരജ് എന്നും പരിഹാസങ്ങള്‍ക്ക് പാത്രമായിരുന്നു.

എന്നാല്‍ ആ സൂരജല്ല ഇപ്പോള്‍. സൂരജ് ആയി സ്‌ക്രീനിലെത്തിയ വിവേക് ഗോപന്റെ പുതിയ ഫോട്ടോ ഷൂട്ട് ആരാധകരെ അതിശയിപ്പിക്കുന്നു. ശരീരത്തെ വളരെ അധികം സ്‌നേഹിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുന്ന വിവേകിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുകയാണ്.

vivekgopan


ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ജിം ഒക്കെ അടച്ചു പൂട്ടിയപ്പോള്‍ വീട്ടിലെ ഗ്യാസ് കുറ്റി എടുത്ത് പൊക്കf എക്‌സസൈസ് ചെയ്യുന്ന വിവേക് ഗോപന്റെ ചിത്രം ആരാധകരെ ചിരിപ്പിച്ചിരുന്നു. അതിലും രസഹകരമാണ് ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങള്‍. ബൈക്കിലും കാറിലും ചാരി നിന്നും കൂളിങ് ഗ്ലാസുമൊക്കെവച്ച് കിടു ലുക്കിലാണ് വിവേക് എന്നാണ് ചിത്രത്തിന് വരുന്ന കമന്റ്.

അഭിനയത്തെക്കാള്‍ വിവേക് ഗോപന്‍ ശ്രദ്ധിക്കപ്പെട്ടത് ക്രിക്കറ്റിലൂടെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ പ്രധാന താരമായിരുന്നു വിവേക്. സീരിയലിന് പുറമെ ചില സിനിമകളിലും നടന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഈ അടുത്ത കാലത്ത്, നഖങ്ങള്‍, തല്‍സമയം ഒരു പെണ്‍കുട്ടി, പുള്ളിക്കാരന്‍ സ്റ്റാറാ, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

മലയാളത്തില്‍ മാത്രമല്ല, ബോളിവുഡ് സിനിമയിലും വിവക് ഗോപന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കമാല്‍ ധമാല്‍ മലമാല്‍ എന്ന ചിത്രത്തിലൂടെ 2012 ലായിരുന്നു ആ അരങ്ങേറ്റം. നാനാ പടേക്കറാണ് പ്രധാന വേഷത്തിലെത്തിയത്. ചെറിയ റോളാണെങ്കിലും ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി തന്നെയാണ് വിവേക് കാണുന്നത്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

പരസ്പരത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് വിവേക് ഇപ്പോള്‍ അഭിനയിക്കുന്നത്. നീലക്കുയില്‍ എന്ന സീരിയലില്‍ കസ്തൂരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നിഷ ചന്ദ്രനാണ് നായിക. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത് അജയനാണ്.

vivekgopaninstapost

vivekgopaninstapos

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X