»   » സീരിയലുകാര്‍ക്ക് ഇത്രയും പഞ്ഞമാണോ? പരസ്പരത്തിന്റെ ദുബായ് ഫ്ളെക്‌സില്‍! കൊലവിളിച്ച് ട്രോളന്മാര്‍!!!

സീരിയലുകാര്‍ക്ക് ഇത്രയും പഞ്ഞമാണോ? പരസ്പരത്തിന്റെ ദുബായ് ഫ്ളെക്‌സില്‍! കൊലവിളിച്ച് ട്രോളന്മാര്‍!!!

Written By:
Subscribe to Filmibeat Malayalam

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരസ്പരം എന്ന സീരിയലിനെ എടുത്ത് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കണ്ണീര്‍ പരമ്പരകള്‍ എന്ന് കളിയാക്കി വിളിക്കുമെങ്കിലും ഇത്തരം പരിപാടികള്‍ പലരുടെയും പ്രിയപ്പെട്ടതാണ്. സീരിയലിലെ ദീപ്തി ഐപിഎസിനെ കുറിച്ചും എല്ലാവര്‍ക്കും അറിയാം.

സീരിയല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പിന്നണിയില്‍ നിന്നും വന്ന ഒരു അബദ്ധം ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദുബായി, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമാണെന്ന് പറഞ്ഞ് ചിത്രീകരിച്ചത് പിന്നില്‍ ഫെഌക്‌സുകള്‍ വെച്ചിട്ടായിരുന്നു. ഇതോടെ പരസ്പരത്തിനെയും ദീപ്തി ഐപിഎസിനെയും ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചു എന്ന് തന്നെ പറയാം.

ദീപ്തി ഐപിഎസിന് പരിക്ക്

പ്രധാന വാര്‍ത്തകള്‍ ലണ്ടനില്‍ ഷൂട്ടിങ്ങിനിടെ പ്രമുഖ സീരിയല്‍ നടി ദീപ്തി ഐപിഎസിന് പരിക്ക്. തലയില്‍ ഫ്‌ളെക്‌സ് വീണാണ് അപകടമുണ്ടായതെന്ന് സീരിയല്‍ പ്രൊഡ്യൂസര്‍. ഇത് കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെയാ..

പ്രിന്റ് എടുക്കാന്‍ കട്ടപ്പനെയില്‍ പോയാല്‍ മതി

പരസ്പരം സീരിയലില്‍ ലൊക്കേഷന്‍ മാനേജരായി ജോലി കിട്ടിയ സന്തോഷം പറയാന്‍ വന്ന ചങ്ക്. ഇനി ഫുള്‍ യാത്ര ആയിരിക്കുമെന്ന് കരുതിയെങ്കിലും ഡെയിലി കട്ടപ്പനയില്‍ പോയി പ്രിന്റ് എടുത്താല്‍ മതി. അത്രയും സിംപിളാണ്.

ആര്‍ക്കെങ്കിലും സംശയമുണ്ടോ?

അടുത്ത ആഴ്ച സീരിയല്‍ ഷൂട്ടിംഗിന് വേണ്ടി ഉസ്ബാക്കിസ്ഥാനിലേക്ക് പോവുന്ന സീരിയല്‍ നടന്‍. അതിന് പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലല്ലോ എന്ന് ചോദിച്ചാല്‍ ഉത്തരം സീരിയലുകാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഷൂട്ടിംഗിന് പോവാന്‍ പാസ്‌പോര്‍ട്ട് വേണ്ട എന്നായിരിക്കും. ഇനി സംശയമുള്ളവര്‍ക്ക് ദീപ്തിയെ വിളിച്ച് ചോദിക്കാം.

കഷ്ടം തന്നെ

പരസ്പരം സീരിയലിലൂടെ ദുബായി കാണുന്ന ദുബായി എന്ന സിനിമയുടെ നിര്‍മാതാവ്. എനിക്ക് ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്‍ കുറച്ച് കാശ് ലാഭിക്കാമിയിരുന്നു.

തലതിരിഞ്ഞു പോയി

സീരിയല്‍ തിരക്കിട്ട് ഷൂട്ട് ചെയ്യുന്നതിനിടയില്‍ ദീപ്തിയുടെ ബാക്ക്ഗ്രൗണ്ടായി ചിത്രീകരിച്ച ഫഌക്‌സ് തലതിരിഞ്ഞു പോയത് ആരും അറിഞ്ഞില്ല.

പ്രൊഡ്യൂസറുടെ കഷ്ടപാടുകള്‍

സീരിയലിന്റെ ലൊക്കേഷന്‍ മാറ്റുന്നതിന് വേണ്ടി കടയില്‍ പോയി ഫ്‌ളെക്‌സ് വാങ്ങിക്കുന്ന പ്രൊഡ്യൂസര്‍. ചേട്ടാ രണ്ട് ന്യൂയോര്‍ക്ക്, ഒരു ഈഫിള്‍ ടവര്‍, ഒരു ബൂര്‍ജ് ഖലീഫ, പിന്നെ ഒരു ഇന്ത്യ-പാക് ബോര്‍ഡര്‍.

അതാണ് ഹീറോയിസം

പണ്ട് സരോജ് കുമാര്‍ ലൈനില്‍ നോക്കുകയാണെങ്കില്‍ ലണ്ടനില്‍ ഷൂട്ടിംഗിന് പോവണം എന്ന് ദീപ്തിയോട് പറഞ്ഞാല്‍ ഞാനെന്തിന് ലണ്ടനില്‍ പോവണം. ലണ്ടന്‍ ഇങ്ങോട്ട് വരട്ടെ എന്ന കാഴ്ചപാടായിരിക്കും.

ലണ്ടനിലെ കാഴ്ച

കേസുമായി ബന്ധപ്പെട്ട് ലണ്ടനിലേക്ക് പോയ സീരിയല്‍ നടി. ലൊക്കേഷന്റെ മുന്നില്‍ നിന്നുമുള്ള കാഴ്ച. ശേഷം കേരളത്തില്‍ വെച്ചിരിക്കുന്ന ബൂര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നും ഫോട്ടോ എടുക്കുന്നതിന് 5 രൂപ കൊടുത്താല്‍ മതിയാവും.

ഇനി ആവശ്യമില്ലല്ലോ..

പരസ്പരം ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ദീപ്തി കാണുന്ന കാഴ്ച ദുബായിലെയും ലണ്ടനിലെയും ഷൂട്ടിംഗ് കഴിഞ്ഞതിനാല്‍ ആ ഫ്‌ളെക്‌സെടുത്ത് കോഴിക്കൂട് മേയുന്ന കാഴ്ചയാണ്.

ലൊക്കേഷനിലെ വണ്ടി

ലെക്കോഷനിലെ വണ്ടി കണ്ട് അതെന്താണെന്ന് ചോദിക്കുന്ന ചന്ദനമഴയുടെ ഡയറക്ടര്‍. അടുത്ത ഷോര്‍ട്ട് ആമസോണ്‍ വനാന്തരങ്ങളിലാണ്. അതിന് വേണ്ടി ഒരുക്കിയിരിക്കുന്ന ഫ്‌ളെക്‌സുകളാണ്.

പൂജപ്പുരയില്‍ നിന്നും

ലണ്ടനില്‍ നിന്നും എന്ന് പറഞ്ഞ് പൂജപ്പുരയില്‍ നിന്നും ചിത്രീകരിച്ചു. ഇങ്ങനെ കാണിച്ച് മലയാളികളെ പറ്റിക്കാമെന്ന് കരുതിയോ?

ദീപ്തിയുടെ പാരീസ്

സീരിയലില്‍ ലണ്ടനും ദുബായിക്കും ശേഷം ദീപ്തിയ്ക്ക് വേണ്ടി പാരീസ് കൊണ്ടുവരുന്ന അണിയറ പ്രവര്‍ത്തകര്‍.

വിശ്വസിച്ചോ?

പണ്ട് ചന്ദനമഴയിലെ അമൃത ഷൂട്ടിംഗിന് വേണ്ടി വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചിരുന്നു. അത് ആരും വിശ്വസിച്ചില്ല. ഇപ്പോള്‍ ദീപ്തി ചേച്ചി പറഞ്ഞപ്പോള്‍ എല്ലാവരും വിശ്വസിച്ചു.

എന്തൊരു കഷ്ടമാണ്

നല്ലരീതിയില്‍ ഫെഌക്‌സ് ഉപയോഗിച്ച് പെര്‍ഫോം ചെയ്യുമ്പോള്‍ ട്രോളുന്നത് എന്ത് കഷ്ടമാണ്..

കിടുവേ..

ഭരണ പരാജയത്തിന്റെ ആറ് പതിറ്റാണ്ട്. വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി. തുടങ്ങി പോസ്റ്ററുകള്‍ ഉപയോഗിക്കേണ്ടി വന്ന ദീപ്തിയുടെ അവസ്ഥ.

മാറി പോയതാ..

സീരിയലിലേക്ക് ഫ്‌ളെക്‌സ് വേണമെന്ന് പറഞ്ഞപ്പോള്‍ കൊണ്ടു വന്നത് ജനരക്ഷ യാത്രയുടെ പോസ്റ്റര്‍. സോറി മാറി പോയതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയെ വഴിയുള്ളു.

എന്റെ ദീപ്തി ഇങ്ങനല്ല..

ദീപ്തി വിദേശത്തേക്ക് പോയത് നൂണയാണെന്നും പുറകില്‍ ഫെഌക്‌സ് വച്ച് നിങ്ങളെയൊക്കെ പറ്റിച്ചതാണ്. ഇതൊക്കെ കേട്ട് ഉറങ്ങാന്‍ കിടന്ന മുത്തശ്ശി. ദൈവമേ ഞാന്‍ കേട്ടതൊന്നും സത്യമാവല്ലെ.. എന്റെ ദീപ്തി മോള്‍ ഇങ്ങനെല്ല. സത്യസന്ധയായ പോലീസാണ്.

നഷ്ടം മാത്രം!

ദീപ്തിയുടെ സീരിയലിലെ പെര്‍ഫോമന്‍സ് കണ്ട സഞ്ചാരിയുടെ അവതാരകന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര വെറുതെ നാട് തെണ്ടി സമയം കളഞ്ഞത് നഷ്ടമായല്ലോ..

ട്രോളി കൊന്നു

വെറുതെ ഇരുന്നപ്പോള്‍ ചുമ്മാ ഒന്ന് ഫേസ്ബുക്കില്‍ കയറി നോക്കിയ ദീപ്തി ഐപിഎസ്. തന്നെ ട്രോളി കൊന്നത് കണ്ട് നിലവിളിക്കുന്നു.

ദുബായി ഒരുപാട് ദൂരെ അല്ലെ

അടുത്ത ലൊക്കേഷന്‍ ദുബായി ആണെന്നറിഞ്ഞ ദീപ്തി ദുബായി ഇവിടുന്ന് ഒരുപാട് ദൂരെ അല്ലേ എന്ന് ചോദിക്കുന്നു. അതിന് ദുബായി പോയി ബുദ്ധിമുട്ടുകയൊന്നും വേണ്ട. ദുബായിയുടെ ഒരു ഫെഌക്‌സ് പുറകില്‍ വലിച്ച് കെട്ടും. അത്രേയുള്ളു.

പോകത്തില്ലാന്ന് പറഞ്ഞാല്‍ പോകില്ല

അടുത്ത ലൊക്കേഷന്‍ ലണ്ടനിലാണെന്ന് പറയുന്ന പരസ്പരത്തിന്റെ സംവിധായകന്‍. അയ്യോ എന്റെ കാശ് പോവുമെന്ന് കരയുന്ന നിര്‍മാതാവും. ശേഷം ഒരു നാലഞ്ച് ഫ്‌ളെക്‌സ് കൊണ്ടു വരാന്‍ പറയേണ്ടി വരുന്ന സംവിധായകന്‍.

ഇന്ന് തന്നെ എടുത്തുടെ..

സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ ആര്‍ട്ട് ഡയറക്ടറോട് സംവിധായകന്‍ നാളെ രാത്രി നമുക്ക് ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാം. അതുകൂടെ ആയാല്‍ കഴിഞ്ഞു എന്ന് പറയുന്നു. അതിന് എന്തിനാ രാത്രി വരെ കാത്തിരിക്കുന്നേ.. നമുക്ക് ഒന്ന് രണ്ട് കറുത്ത ലൈറ്റ് സംഘടിപ്പിച്ചാല്‍ രാവിലെ തന്നെ എടുക്കാലോ എന്ന് ചോദിക്കുന്നു. ഒടുവില്‍ സംവിധായകന്‍ ആ സത്യം മനസിലാക്കി.

എങ്ങോട്ടാ പോയത്

ദീപ്തി ദുബായില്‍ നിന്നും തട്ടിക്കൊണ്ട് പോയത് എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ ദുബായിയുടെ ഫെഌക്‌സ് എലി കരണ്ട് കൊണ്ട് പോയെന്നും ഈജിപ്ത് ഫെഌക്‌സ് വെച്ച് അഡ്ജസ്റ്റ് ചെയ്തതാണെന്നും പറയുന്നു.

ആ രംഗത്ത് കരഞ്ഞത് ഗ്ലിസറിനില്ലാതെയാണ്; ദീപ്തി ഐപിഎസ് പറയുന്നു

മലയാള സിനിമയിലെ സഖാക്കന്മാര്‍ കണ്ണു തുറന്ന് കണ്ടോളു.. ഇതാണ് സഖാവ് അലക്‌സ്! ഇക്ക തകര്‍ക്കും..

ലാലേട്ടന്റെ വിസ്മയ ചിത്രം താരസമ്പന്നമാണ്! രണ്ടാമൂഴത്തില്‍ ജാക്കിചാനും, ചിത്രീകരണം 100 ഏക്കറില്‍..

English summary
Parasparam serial troll viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam