എട്ട് വ​ർഷം പോയതറിഞ്ഞില്ല... പിള്ളേരൊക്കെ വളർന്നു, ഇച്ചാപ്പിയുടെ സുറുമി ആളാകെ മാറി; വൈറലായി മനാലിന്റെ വീഡിയോ!

എങ്ങനെ ഒരു സിനിമ ക്രിയേറ്റീവായി എടുക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരമായിരുന്നു 2017ൽ സൗബിൻ ഷാഹിറിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ പറവ എന്ന സിനിമ. ദുൽഖർ സൽമാനും ഷെയ്ൻ നി​ഗവും സൗബിൻ ഷാഹിറുമെല്ലാം തകർത്ത് അഭിനയിച്ച സിനിമയിൽ ബാലതാരങ്ങളായി അഭിനയിച്ച ചില താരങ്ങളും അന്ന് പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയിരുന്നു. അതിൽ ഒരാളാണ് പറവയിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായ ഇച്ചാപ്പിയുടെ പ്രണയിനിയായി എത്തിയ സുറുമി എന്ന കഥാപാത്രം.

കൊച്ചി സ്വദേശിയായ മനാൽ ഷിറാസായിരുന്നു സുറുമിയായി അഭിനയിച്ചത്. പറവയ്ക്കുശേഷം ബി​ഗ് സ്ക്രീനിൽ മനാലിനെ പ്രേക്ഷകർ പിന്നീട് കണ്ടിട്ടില്ല. ഇപ്പോഴിതാ മനാലിന്റെ ഒരു റീൽ വീഡിയോയാണ് വൈറലാകുന്നത്. ​ഗോൾ‌ഡൺ നിറത്തിലുള്ള അനാർക്കലി ചുരിദാറിൽ അതീവ സുന്ദരിയായാണ് മനാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Parava Actress Manaal Sheeraz

ഒറ്റ നോട്ടത്തിൽ തന്നെ ഇച്ചാപ്പിയുടെ സുറുമിയെ പ്രേക്ഷകർ കണ്ടുപിടിച്ചു. അഭിനയത്തിൽ സജീവമല്ലെങ്കിലും മോഡലിങ്ങിൽ മനാൽ തിളങ്ങുന്നുണ്ട്. തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളെല്ലാം മനാൽ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. മനാലിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ കണ്ട് ആരാധകർക്കും വിശ്വസിക്കാനായില്ല. എട്ട് വ​ർഷം പോയതറിഞ്ഞില്ലെന്നും പിള്ളേരൊക്കെ വളർന്നുവെന്നും ഇച്ചാപ്പിയുടെ സുറുമി ആളാകെ മാറി എന്നുമെല്ലാമാണ് കമന്റുകൾ.

എട്ട് മണിക്കൂർ മുമ്പ് മനാൽ പങ്കുവെച്ച ഫോട്ടോഷൂട്ട് റീൽ വീഡിയോ ഇതിനോടകം പത്ത് ലക്ഷം കാഴ്ചക്കാരെയും ഒരു ലക്ഷത്തിന് മുകളിൽ റെഡ് ഹാർട്ടും നേടി കഴിഞ്ഞു. കൗമാരക്കാരിയായ മനാലിന് നായിക വേഷങ്ങൾ‌ ട്രൈ ചെയ്ത് തുടങ്ങാമെന്നും കമന്റുകളുണ്ട്.

പറവയ്ക്ക് രണ്ടാം ഭാ​ഗം വന്നാൽ നായികയായി മനാൽ വരണമെന്നുമെല്ലാം കമന്റുകളുണ്ട്. പറവയിലെ സുറുമിയാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും പറവയിലെ സുറുമി മറ്റാരോ ആണെന്നുമെല്ലാം കമന്റുകളുണ്ട്. നടി റിമ കല്ലിങ്കലും മനാലിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. പൊന്നൂസേ എന്നാണ് റിമ കുറിച്ചത്. പറവയ്ക്ക് മുമ്പ് സോള്‍ട്ട് ആന്റ് പെപ്പറില്‍ ശ്വേത മേനോന്റെ ചെറുപ്പം അഭിനയിച്ചതും മനാലായിരുന്നു. അത് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു.

സൗബിൻ ഷാഹിറുമായി മനാലിന്റെ കുടുംബത്തിന് വളരെ കാലമായുള്ള പരിചയമുണ്ട്. ആ ബന്ധമാണ് പറവയിലെ സുറുമിയാകാൻ മനാലിനെ സൗബിൻ ക്ഷണിക്കാനുള്ള കാരണം. അഭിനേത്രിയും മോഡലും മാത്രമല്ല നർത്തകി കൂടിയാണ് മനാൽ. റിമ കല്ലിങ്കലിന്റെ മാമാങ്കത്തിൽ കണ്ടംപററി ഡാന്‍സ് മനാൽ പഠിച്ചിരുന്നു.

Parava Actress Manaal Sheeraz

പറവ ഹിറ്റ് അടിച്ച് നിൽക്കുന്ന സമയത്ത് മനാൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മട്ടാഞ്ചേരിയിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറവ സിനിമ പറഞ്ഞത്. പറവ പറത്തല്‍ മത്സരത്തിനായി തങ്ങളുടെ പ്രാവുകളെ ഒരുക്കി കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളിലൂടെ തുടങ്ങുന്ന സിനിമ അവരുടെ ചുറ്റുപാടിന്‍റെ സൗഹൃദവും പ്രണയവും നൊമ്പരവുമെല്ലാം പങ്കുവെച്ചതായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തെ വെച്ചാണ് ചിത്രം മാര്‍ക്കറ്റ് ചെയ്തിരിക്കുന്നതെങ്കിലും ഒരു താരത്തിന്‍റെയും സിനിമയായി പറവയെ പറയാന്‍ കഴിയില്ല. എന്നാല്‍ ദുല്‍ഖറിന്‍റെ താരമൂല്യം തന്നെയാണ് പറവയിലേക്ക് ആളുകൾ ആകൃഷ്ടരാകാൻ ഒരു ഘടകമായതും.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X