പറവയിലെ ഹസീബ് അന്നും ഇന്നും ഒരുപോലെ.. പകല്‍ സ്‌കൂള്‍, രാത്രി തട്ടുകടയിലും ഹസീബിന്റെ ജീവിതമിങ്ങനെ..

സൗബിന്‍ ഷാഹിര്‍ നല്ലൊരു നടന്‍ എന്നതിലുപരി നല്ലൊരു സംവിധായകനാണെന്നും തെളിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഷെയിന്‍ നിഗം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പറവയായിരുന്നു സൗബിന്റെ സംവിധാനത്തിലെത്തിയ കന്നിചിത്രം. പറവകളിയുമായി ബന്ധപ്പെടുത്തി നിര്‍മ്മിച്ച സിനിമയില്‍ ഇച്ചാപ്പിയും ഹസീബും എന്ന പേരില്‍ രണ്ട് കൊച്ച് താരങ്ങള്‍ കൂടിയുണ്ടായിരുന്നു.

മട്ടാഞ്ചേരി ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയില്‍ മട്ടാഞ്ചേരി സ്വദേശികളായ അമല്‍ ഷായും ഗോവിന്ദും എത്തിയത് വളരെ പെട്ടെന്നായിരുന്നു. ഇക്കാര്യം മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സിനിമയില്‍ ഹസീബ് ആയി അഭിനയിച്ച ഗോവിന്ദ് വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്. അതിന് പിന്നില്‍ ഗോവിന്ദിന്റെ ജീവിതമാണ്.

പറവ

പറവ

സഹസംവിധായകനായി സിനിമയില്‍ തുടക്കം കുറിച്ച സൗബിന്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ വര്‍ഷമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടിയ സിനിമയുടെ ഡിവിഡിയ്ക്ക് വേണ്ടി പ്രേക്ഷകരുടെ കാത്തിരിപ്പായിരുന്നു. ഒടുവില്‍ മേയ് 30 ന് സിനിമയുടെ ഡിവിഡി പുറത്തെത്തി. മട്ടാഞ്ചേരിയിലെ വേറിട്ട കഥയുമായി പറവ വന്നപ്പോള്‍ ദുല്‍ഖറിനും ഷെയിന്‍ നിഗത്തിനുമൊപ്പം തിളങ്ങിയത് ഇച്ചാപ്പിയും ഹസീബുമായിരുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു.

 ഹസീബ് സിനിമയിലേക്ക് വന്നത്...

ഹസീബ് സിനിമയിലേക്ക് വന്നത്...

മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഗോവിന്ദിനെ തേടി സിനിമയിലേക്കുള്ള അവസരം വന്നത്. ഗോവിന്ദിന്റെ അമ്മ ഒരു ചായ കട നടത്തുകയാണ്. സംവിധായകന്‍ സൗബിന്‍ ഷാഹിറും കൂട്ടുകാരും ഗോവിന്ദിന്റെ കടയില്‍ നിന്നും ചായ കുടിക്കുകയായിരുന്നു. ആ സമയത്ത് സൈക്കിളില്‍ അതിവേഗത്തില്‍ പാഞ്ഞ് വന്ന ഗോവിന്ദ് സൈക്കിളില്‍ നിന്നും അവരുടെ മുന്നില്‍ വീഴുകയായിരുന്നു. പിടിച്ചെഴുന്നേല്‍പ്പിച്ചതിന് ശേഷം സൗബിന്‍ തന്റെ സിനിമയില്‍ അഭിനയിക്കാമോ എന്നായിരുന്നു ഗോവിന്ദിനോട് ചോദിച്ചത്. അങ്ങനെയായിരുന്നു ഗോവിന്ദ് സിനിമയിലേക്ക് എത്തിയത്.

ചായക്കട തന്നെ ആശ്രയം..

ചായക്കട തന്നെ ആശ്രയം..

പതിനാറ് വര്‍ഷം മുന്‍പ് ഗോവിന്ദിന്റെ അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ വീടുകളില്‍ പ്രസവ ശൂശ്രൂഷയ്ക്കും മറ്റും പോയിട്ടായിരുന്നു കുടുംബം നോക്കിയിരുന്നത്. പിന്നീട് ചായക്കട തുടങ്ങുകയായിരുന്നു. ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിന് സമീപത്താണ് ഗോവിന്ദിന്റെ അമ്മ നടത്തുന്ന ചായക്കട. വലിയ കടയൊന്നുമല്ല. രാത്രിയിലാണ് കച്ചവടം. ഗോവിന്ദിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഒരു സഹോദരന്‍ പ്ലസ് ടുവിന് പഠിക്കുന്നു.. സിനിമയില്‍ അഭിനയിച്ചെങ്കിലും അന്നും ഇന്നും ഗോവിന്ദിന്റെ ജീവിതം ചായക്കടയിലെ വരുമാനം കൊണ്ടാണ്. സ്‌കൂള്‍ കഴിഞ്ഞ് വന്നാല്‍ കടയില്‍ അമ്മയെ സഹായിച്ചതിന് ശേഷമാണ് ഗോവിന്ദ് പോകാറുള്ളത്. 11 മണി വരെ നീളുന്ന കച്ചവടം കഴിഞ്ഞിട്ടാണ് ഗോവിന്ദിന്റെ പഠിത്തമൊക്കെ...

ക്രെഡിറ്റ് മുഴുവന്‍ സൗബിന്

ക്രെഡിറ്റ് മുഴുവന്‍ സൗബിന്

സിനിമയില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടതിന് ശേഷം ഗോവിന്ദും അമലും കൊച്ചിക്കാരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. സിനിമയിലേക്ക് കണ്ടെത്തിയ മിടക്കന്മാര്‍ അഭിനയത്തില്‍ മുന്‍ പരിചയമൊന്നും ഇല്ലാതിരുന്നിട്ടും കിടിലന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ സൗബിനിക്കായ്ക്ക് ആണെന്നാണ് ഗോവിന്ദ് പറയുന്നത്. അഭിനയിക്കുന്നത് എങ്ങനെയാണെന്നുള്ള കാര്യമെല്ലാം അദ്ദേഹമായിരുന്നു പറഞ്ഞ് തന്നത്. സത്യത്തില്‍ സിനിമയില്‍ കാണിച്ചത് പോലെ സൈക്കിളില്‍ അഭ്യാസം കാണിച്ചും മീനും പറവയുമായി കൂട്ട് കൂടി നടക്കുന്ന കുട്ടികള്‍ തന്നെയായിരുന്നു ഇരുവരും. അതായിരുന്നു ഇരുവരുടെയും അഭിനയം റിയലായി പ്രേക്ഷകര്‍ക്ക് തോന്നിയതും..

 ചിത്രീകരണത്തെ കുറിച്ച്...

ചിത്രീകരണത്തെ കുറിച്ച്...

സിനിമയുടെ ചിത്രീകരണത്തിന് രണ്ട് വര്‍ഷം നീണ്ട് പോയിരുന്നു. പ്രാവുകളുമായി ചങ്ങാത്തത്തിലാവാന്‍ അമലിനും ഗോവിന്ദിനും അവസരം നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തില്‍ ആറ് മാസം പ്രാവിനെ ഇണക്കാനും ബാക്കി ഒന്‍പത് മാസം ഞങ്ങളെ ഇണക്കാനുമാണ് സൗബിനിക്കയ്ക്ക് സമയം വേണ്ടി വന്നതെന്നാണ് തമാശയായി ഗോവിന്ദ് പറയുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഗോവിന്ദ് ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. പുതിയ സിനിമയിലേക്ക് ഗോവിന്ദിനെ തേടി അവസരങ്ങളും വരുന്നുണ്ട്. പഠനവും അഭിനയവും ഒന്നിച്ച് കൊണ്ട് പോവാന്‍ ആഗ്രഹിക്കുകയാണ് ഈ കൊച്ച് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X