ആര്യ വേസ്റ്റാണ്, വാവ സുരേഷിന്‍റെ അടുത്ത നോട്ടപ്പുള്ളി! ആര്യയ്‌ക്കെതിരെ തുറന്നടിച്ച് പരീക്കുട്ടി!
ബിഗ് ബോസ് അവസാനിപ്പിച്ചതിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തുന്നുണ്ട്. പുന:സംപ്രേഷണ എപ്പിസോഡുകള്‍ കണ്ട് അഭിപ്രായം പറഞ്ഞ് എത്തിക്കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് മറ്റ് ചിലര്‍ എത്തിക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. മികച്ച പിന്തുണ നേടിയതിനോടൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു.
ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്ന ആര്യയുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. രൂക്ഷവിമര്‍ശനങ്ങളും പോസ്റ്റിന് കീഴില്‍ ഉണ്ടാവാറുണ്ട്. തെളിവുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും സൈബര്‍ അറ്റാക്കിനെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണ് താനെന്നും വ്യക്തമാക്കിയും ആര്യ എത്തിയിരുന്നു. ബിഗ് ബോസ് വീടിനെക്കുറിച്ചും മത്സരാര്‍ത്ഥികളെക്കുറിച്ചും സംസാരിച്ചായിരുന്നു കഴിഞ്ഞ ദിവസം ആര്യയെത്തിയത്. ഇതിന് ശേഷമായാണ് ആര്യയെക്കുറിച്ചുള്ള പോസ്റ്റുമായി പരീക്കുട്ടി പെരുമ്പാവൂര്‍ എത്തിയത്. അദ്ദേഹത്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

ബിഗ് ബോസ് വിശേഷങ്ങള്‍
ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് ആര്യ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ആരാധകരുമായി സംവദിച്ചത്. താരം പറഞ്ഞ ജാന്‍ ആരാണെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്. വൈകാതെ തന്നെ അതേക്കുറിച്ച് പറയുമെന്നായിരുന്നു താരം പറഞ്ഞത്. ബിഗ് ബോസില്‍ വെച്ചായിരുന്നു തന്റെ ജാനിനെക്കുറിച്ച് താരം പറഞ്ഞത്. സഹമത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചോദ്യങ്ങളും ആര്യയ്ക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു.

പരീക്കുട്ടിയെക്കുറിച്ച്
പരീക്കുട്ടിയെക്കുറിച്ചും ആര്യ സംസാരിച്ചിരുന്നു. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു പരീക്കുട്ടി ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. സ്ട്രാറ്റജി വെച്ച് കളിക്കാനായാണ് പരീക്കുട്ടി ബിഗ് ബോസില്‍ എത്തിയത്. എന്നാല്‍ സ്ട്രാറ്റജി പാളിയപ്പോഴാണ് അദ്ദേഹത്തിന് വീട് വിടേണ്ടി വന്നതുമെന്നായിരുന്നു ആര്യ പറഞ്ഞത്. പാട്ടുകാരനായ പരീക്കുട്ടിക്കായിരുന്നു ആദ്യം കണ്ണസുഖം വന്നത്. ഇതോടെയാണ് താരം പുറത്തേക്ക് പോന്നതും.

മറുപടിയുമായി താരം
തന്നെക്കുറിച്ച് ആര്യ പറഞ്ഞത് പരീക്കുട്ടിയും അറിഞ്ഞിരുന്നു. താരത്തിന് മറുപടി നല്‍കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. തന്നോട് ഇത് ആര്യ ചോദിച്ച് വാങ്ങിയതാണെന്നും പരീക്കുട്ടി പറയുന്നുണ്ട്. ആര്യ പറഞ്ഞ കാര്യങ്ങളില്‍ വാസ്തവമുണ്ടോ, അതക്കുറിച്ച് എന്താണ് പറയാനുള്ളത് തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു. ആര്യയെ ടാഗ് ചെയ്തായിരുന്നു പരീക്കുട്ടി കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഒരാള്‍ പോലും
ബിഗ്ബോസ് പ്രോഗ്രാമിൽ ഒരാളു പോലും പോസിറ്റീവ് ആയി സംസാരിക്കാത്ത ഒരേയൊരു കണ്ടസ്റ്റൻ്റ് ആരാണെന്ന് അറിയാമോയെന്നും മറ്റാരുമല്ല ആര്യ (ഇൻസ്റ്റാഗ്രാം ഹാൻഡിൽ ടാഗ് ചെയ്തിരിക്കുന്നു) ആണെന്നും പരീക്കുട്ടി കുറിച്ചിരിക്കുന്നു. ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവൻ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷൻ വിട്ടുമാറാതെ പുലമ്പിത്തുടങ്ങിയെന്നും ഇനി ആര്യയുടെ തള്ളുകൾ ഇൻസ്റ്റാഗ്രാമിലും കാണാം, സന്തോഷമെന്നും പരീക്കുട്ടി പറയുന്നു.

രജിത് സാറിനെ അകറ്റിയത്
രജിത്ത് സാറിനെ തന്നിൽ നിന്നു അകറ്റാൻ നോക്കിയതും ആര്യ ആയിരുന്നുവെന്നും ഏറ്റവും വേസ്റ്റ് ആയി തോന്നിയ കണ്ടസ്റ്റൻ്റ് ആര്യ ആണെന്നും പരീക്കുട്ടി അഭിപ്രായപ്പെടുന്നു. കൊറോണ ടൈമിൽ ബിഗ്ബോസ് വിശേഷങ്ങൾ കാണാൻ സ്റ്റോറി നോക്കിയാൽ മതിയെന്നും ഫ്ലാറ്റ് വാങ്ങാൻ പോയിട്ട് ഫ്ലാറ്റായി വന്നതാണ് ആര്യയെന്നും വാവ സുരേഷിൻ്റെ അടുത്ത നോട്ടപ്പുള്ളി കൂടിയാണ് ആര്യയെന്നും പരീക്കുട്ടി പറയുന്നു.

ബഡായി ബംഗ്ലാവ് ഹാങ്ങോവർ
ബഡായി ബംഗ്ലാവിൽ പോയതിൻ്റെ ഹാങ്ങോവർ മാറാതെ അവിടെയും തള്ളു തന്നെ ആയിരുന്നെന്നും പരീക്കുട്ടി പറഞ്ഞിരിക്കുന്നു. എൻ്റെ സ്ട്രാറ്റജി ശരിയല്ലെന്ന്, ബിഗ്ബോസിൻ്റെ സ്ട്രാറ്റജി വരെ തെറ്റിപ്പോയി. രജിത് സാർ പോയതോടു കൂടെ ബിഗ്ബോസ് പൂട്ടിക്കെട്ടി. പിന്നെ കൊറോണ. രണ്ടു വൈറസുകൾ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മൾ കാണാൻ പോകുന്നത്. ഞാൻ ആണോ ആര്യ ആണോ ഫേക്ക് ആയി തോന്നിയത്? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ എന്നും പരീക്കുട്ടി കുറിച്ചിരിക്കുന്നു.
Recommended Video

എല്ലാവരും ബിഗ് ബോസ് ഫെയിം
സീനിയോരിറ്റി നോക്കി ആദ്യം ഒന്നും പറഞ്ഞില്ല, പക്ഷേ ഇപ്പോൾ എല്ലാവരും ബിഗ്ബോസ് ഫെയിമാണ്. ബാക്കി എല്ലാവരും ഫേക്ക് ആര്യ ഒറിജിനൽ. രജിത് സർ ചലഞ്ച് ചെയ്ത പോലെ ബിഗ്ബോസിനെ ചലഞ്ച് ചെയ്ത് 3ജി ആയിപ്പോയി. പക്ഷേ തിരിച്ചു വന്നു നാട്ടിൽ ഫേസ്ബുക്ക് ഇൻസ്റ്റാ ഒക്കെ എടുത്തു നോക്കിയപ്പോ പകച്ചുപോയിട്ടുണ്ടാകും. നന്മ ചിന്തിക്കുന്നവരെയും പറയുന്നവരെയും ജനങ്ങൾ അംഗീകരിക്കും ഓൾദി ബെസ്റ്റ് ആര്യ എന്ന് കുറിച്ചുകൊണ്ടാണ് പരീക്കുട്ടി കുറിപ്പ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications