ജയറാം വേറെ ലെവലാണ്! വാനോളം പുകഴ്ത്തി പരീക്കുട്ടി! അടുത്ത സിനിമ താരത്തിനൊപ്പമോ?
ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരിക്കാനായി പരീക്കുട്ടിയും എത്തിയിരുന്നു. അഭിനേതാവും ഗായകനുമായ താരത്തിന്റെ വരവില്‍ ആരാധകരും സന്തോഷിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് പാട്ടുപാടി രസിപ്പിച്ചിരുന്നു അദ്ദേഹം. ടിക് ടോക് വീഡിയോയിലൂടെയും ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയുമൊക്കെയായി താരം പരിചിതനാണ്. ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം പരീക്കുട്ടിയും സജീവമായിരുന്നു. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു താരം പുറത്തായത്. വോട്ടിംഗും കുറവായിരുന്നുവെന്നും പ്രധാന കാരണമായി അവര്‍ പറഞ്ഞത് കണ്ണിന്റെ അസുഖത്തെക്കുറിച്ചായിരുന്നുവെന്നും പരീക്കുട്ടി പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പരീക്കുട്ടി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരം എത്തിയിരുന്നു. താന്‍ ഫേക്കായിരുന്നുവെന്ന ആരോപണത്തിന് മറുപടി നല്‍കിയും പരീക്കുട്ടി എത്തിയിരുന്നു. ബിഗ് ബോസ് തീര്‍ന്ന് നാളിത്രയായിട്ടും വിവാദങ്ങളുണ്ടാക്കുന്ന താരത്തിനെതിരെ തുറന്നടിച്ചും പരീക്കുട്ടി എത്തിയിരുന്നു. പെരുമ്പാവൂകാരന്‍ കൂടിയായ ജയറാമിനെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ജയറാമിനെക്കുറിച്ച് പരീക്കുട്ടി
ഇന്ത്യന്‍ സിനിമയില്‍ ഇമ്മാതിരി ടൈമിങ്ങ് ഉള്ള ആര്‍ടിസ്റ്റ് വിരലില്‍ എണ്ണാവുന്നത് മാത്രം. അവരിലൊരാളാണ് ജയറാമെന്നായിരുന്നു പരീക്കുട്ടി കുറിച്ചത്. വൈകുണ്ഠപുരം ഫിലിം കണ്ടു. പൊളി ജയറാമേട്ടൻ. ഡെഡിക്കേഷൻ നില . മലയാളത്തിൽ ഒരു ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്ക് മുൻപോട്ട് വയ്ക്കുന്ന കാലുകൾ ഇനിയും ബലമുള്ളതാകട്ടെ. ട്രോളിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു. റേഞ്ച് പിടിക്കാൻ പറ്റില്ല മക്കളെ. ജയറാം ആണ്. ഓള്‍ ദ ബെസ്റ്റ് ജയറാമേട്ടന്‍ എന്നായിരുന്നു പരീക്കുട്ടിയുടെ പോസ്റ്റ്. ഇതിനകം തന്നെ പോസ്റ്റ് ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അടുത്ത സിനിമ
ജയറാമേട്ടന്‍ പൊളിയാണെന്നും പെരുമ്പാവൂരുകാരുടെ അഭിമാനമാണെന്നുമൊക്കെയുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ഒരാള്‍ അടുത്ത സിനിമ ജയറാമിനൊപ്പമാണോയെന്ന് ചോദിച്ചത്. ഈ ചോദ്യത്തിന് പരീക്കുട്ടി മറുപടി നല്‍കിയിരുന്നില്ല. ബിഗ് ബോസിന് ശേഷം നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കാണാനും അദ്ദേഹം അവതരിപ്പിക്കുന്ന ഷോയില്‍ പങ്കെടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായി കാണുന്നുവെന്നും പരീക്കുട്ടി പറഞ്ഞിരുന്നു.

ഫുക്രുവിനൊപ്പം
ഫുക്രുവും പരീക്കുട്ടിയും അടുത്ത സുഹൃത്തുക്കളാണ്. ബിഗ് ബോസിലെത്തിയതിന് ശേഷവും ഇരുവരും സൗഹൃദം നിലനിര്‍ത്തിയിരുന്നു. ടിക് ടോക്കില്‍ ഫുക്രുവിനൊപ്പം വീഡിയോ ചെയ്ത് പരീക്കുട്ടി എത്തിയിരുന്നു. റോക്ക് ശശി എന്ന പേരില്‍ ഷോര്‍ട്ട് ഫിലിമുമായും ഇരുവരും എത്തിയിരുന്നു. വൈകാതെ തന്നെ ഒരു സിനിമയുമായി തങ്ങളെത്തുമെന്നും ഇരുവരും പറഞ്ഞിരുന്നു. പുതിയ സിനിമയില്‍ ഇരുവരും ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരും.
Recommended Video

ആര്യയ്‌ക്കെതിരെ
ബിഗ് ബോസ് പുന:സംപ്രേഷണ എപ്പിസോഡുകള്‍ കണ്ട് റിവ്യൂവുമായെത്തിയ ആര്യ പരീക്കുട്ടിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. സ്ട്രാറ്റജിയുമായാണ് അദ്ദേഹം എത്തിയതെന്നും ഇടയ്ക്ക് വെച്ച് എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു പരിയെന്നുമായിരുന്നു ആര്യ പറഞ്ഞത്. ഷോ നിര്‍ത്തി ബിഗ് ബോസും ലാലേട്ടനും വീട്ടില്‍പ്പോയി പിന്നെന്തിനാണ് ആര്യ ഇതേക്കുറിച്ച് പറയുന്നതെന്നായിരുന്നു താരത്തിന്റെ ചോദ്യം. അവിടെ ജനുവിനായി നില്‍ക്കണമെന്നുള്ള കരാറൊന്നും ഒപ്പിട്ടില്ലല്ലോ, ഗെയിമല്ലേ എങ്ങനെ നില്‍ക്കണമെന്നുള്ളത് ഓരോരുത്തരുടേയും തീരുമാനമല്ലേയെന്നുമായിരുന്നു പരീക്കുട്ടി ചോദിച്ചത്.


Click it and Unblock the Notifications











