»   » നിവിനും ദുല്‍ഖറുമൊക്കെ ഒതുങ്ങിയ സ്ഥിതിക്ക് ഇനി മമ്മൂട്ടിയുടെ ഊഴമാണ്, സഖാവ് അലകസ് ഓണ്‍ ദി വേ, കാണൂ!

നിവിനും ദുല്‍ഖറുമൊക്കെ ഒതുങ്ങിയ സ്ഥിതിക്ക് ഇനി മമ്മൂട്ടിയുടെ ഊഴമാണ്, സഖാവ് അലകസ് ഓണ്‍ ദി വേ, കാണൂ!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  നവാഗതനായ ശരത്ത് സന്ദിത്തും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രമായ പരോളിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കമ്യൂണിസ്റ്റുകാരനായ അലക്‌സെന്ന കഥാപാത്രമായാണ് മെഗാസ്റ്റാര്‍ ഇത്തവണ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തുവിട്ട ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

  കമ്മാരന്റെ ഭാനുമതി, കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ദിലീപ്, കാണൂ!

  യുവതാരം നീരജ് മാധവ്‌ വിവാഹിതനാകുന്നു, ആരാണ് താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെന്നറിയാമോ?

  സഖാവ് അലക്‌സിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നാടന്‍ കഥാപാത്രമായി എത്തുന്നത്. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് പരോള്‍ ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നാടന്‍ ഗെറ്റപ്പില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ട്രോളര്‍മാരും അത് ആഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണോ?

  അഭിനയ ജീവിതത്തില്‍ ഇതുവരെ നിരവധി അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിഭാധനരായ സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള അവസരവും മെഗാസ്റ്റാറിന് ലഭിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ക്കാണ് മമ്മൂട്ടി ജീവന്‍ നല്‍കിയത്. അത്തരത്തിലൊരു കഥാപാത്രമാണ് പരോളിലെ അലക്‌സെന്നുള്ളിത് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.

  ക്ലാസും മാസ്സും ചേര്‍ന്ന കുടുംബചിത്രം

  ക്ലാസായാലും മാസ്സായാലും മമ്മൂട്ടിക്ക് പ്രശ്‌നമല്ല. ചെയ്യുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് മെഗാസ്റ്റാര്‍ മുന്നേറുന്നത്. പരോളിലെ കഥാപാത്രവും മാസ്സാകുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. സിനിമയ്ക്ക് മുന്‍പ് ഇറങ്ങിയ ഡിജിറ്റല്‍ ഫ്‌ളിപ്പ് തകര്‍ത്തിരുന്നുവെന്ന് ആരാധകര്‍ തന്നെയാണ് വ്യക്തമാക്കിയത്.

  സികെ രാഘവന് ശേഷം

  സികെ രാഘവന്‍ എന്ന ജയില്‍പുള്ളിയായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച മുന്നറിയിപ്പിന് ശേഷം വീണ്ടുമൊരു ജയില്‍പുള്ളിയുടെ വേഷത്തിലെത്തുകയാണ് പരോളിലൂടെ. ഇനി സഖാവ് അലക്‌സിന്റെ ഊഴമാണ്. സഖാവ് അലക്‌സാണ് ഇനി കേരളത്തിലെ ബോക്‌സോഫീസുകളില്‍ തരംഗമാവാന്‍ പോകുന്നത്.

  പ്രേക്ഷക മനം കവരുമെന്നുറപ്പാണ്

  മായാവിയിലെ 555ഉം മായാവിയിലെ 369 ും പോലെ പരോളിലെ 101ാം നമ്പറുകാരനും പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കും. മുന്‍പും ജയില്‍പുള്ളിയായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അലക്‌സെന്ന ജയില്‍പുള്ളിയും തകര്‍ക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയവും വേണ്ടെന്നാണ് ആരാദകരുടെ അവകാശവാദം.

  ഒരുമിച്ച് ചെയ്ത് വിജയിപ്പിക്കുന്നു

  മാസും ക്ലാസും ചെയ്യാന്‍ മറ്റ് താരങ്ങള്‍ക്ക് രണ്ട് സിനിമകള്‍ ആവശ്യമായി വരുമ്പോള്‍ മെഗാസ്റ്റാറിന് ഒരു സിനിമ മതി. ഒരേ സമയം മാസും ക്ലാസുമാവാന്‍ മമ്മൂട്ടിക്ക് കഴിയുമെന്ന് ഈ സിനിമ തെളിയിക്കുമെന്നാണ് അവകാശവാദം.

  നാടന്‍ലുക്കില്‍ സഖാവായി

  ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയിരുന്നു, ഡേവിഡ് നൈനാന്‍ എന്ന സ്റ്റൈലിഷ് കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നാടന്‍ കഥാപാത്രമായാണ് ചാരം എത്തുന്നത്. അലകസ് എന്ന ഖാവായാണ് മമ്മൂട്ടി പരോലില്‍ പ്രത്യക്ഷപ്പെടുന്നത്.

  പോസ്റ്ററിലെ ഉയര്‍ന്ന കൈ

  പരോളുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടെ ഫാന്‍സിനെയും കമ്യൂണിസ്റ്റുകാരനെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന പോസ്റ്ററുകളായിരുന്നു പുറത്തുവിട്ടത്.

  കുടുംബചിത്രമായിരിക്കുമെന്നുറപ്പിക്കാം

  പരോളിലെ പോസ്റ്ററുകള്‍ കണ്ടപ്പോള്‍ തന്നെ ഇത് കുടുംബ ചിത്രമാണെന്ന് പേക്ഷകര്‍ ഉറപ്പിച്ചിരുന്നു. ടീസര്‍ കൂടി പുറത്തുവന്നതോടെ ഇക്കാര്യത്തിന് ഒന്നുകൂടി വ്യക്ത വന്നിരിക്കുകയാണ്. ഇതോടെ മെഗാസ്റ്റാര്‍ ആരാധകരുടെ ആവേശവും ഇരട്ടിച്ചിട്ടുണ്ട്.

  മമ്മൂക്കയും സഖാവും

  ചെങ്കൊടിയുണ്ട്, സഖാവാണ് പോരാത്തതിന് മമ്മുക്കയുമുണ്ട്, അത് വലിയൊരു കോംപിനേഷനാണ്. മലയാള സിനിമയിലെ സാധാരണ പ്രേക്ഷകനെപ്പോലും ത്രസിപ്പിക്കുന്ന തരത്തിലുള്ള കോംപിനേഷനാണ് അതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

  ഇത് പൊളിക്കുമെന്നുറപ്പാണ്

  കലിപ്പ് പടമാണോയെന്ന് ചോദിച്ചാല്‍ കലിപ്പുണ്ട്, കമ്യൂണിസവുമുണ്ട്, പോരാത്തതിന് കളര്‍ഫുള്ളുമാണ്. കുടുംബ പശ്ചാത്തലത്തില്‍ ഇതെല്ലാം ഒരുമിച്ച് വരുന്നുവെന്നതാണ് പരോളിലെ പ്രധാന പ്രത്യേകത.

  നിരപരാധിയായ അലക്‌സ്

  ഒരു പ്രത്യേക സാഹചര്യത്തില്‍ ജയിലില്‍ പോവണ്ടി വന്ന സഖാവ് അലക്‌സ് നിരപരാധിയാണെന്നും ചെയ്യാത്ത തെറ്റിനാണ് ജയിലില്‍ പോയതെന്നും തെളിയിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചാണ് ഓരോ പോസ്റ്ററും എത്തുന്നത്.

  മമ്മൂട്ടി വീണ്ടും വിസ്മയിപ്പിക്കും

  പരോളിന്റെ ടീസര്‍ കാണുമ്പോള്‍ മറ്റൊരു കാര്യം കൂടി ഉറപ്പിക്കാം. ഈ ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതെത്രത്തോളം വിജയിക്കുമെന്നറിയാനായി മാര്‍ച്ച് 31 വരെ കാത്തിരിക്കണം.

  കേരളക്കര കീഴടക്കാന്‍ അലക്‌സ് എത്തി

  ശനിയാഴ്ച രാവിലെയാണ് പരോളിന്റെ ടീസര്‍ പുറത്തുവന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂക്കയുടെ ലുക്കും സിനിമയുടെ പശ്ചാത്തലവും വിളിച്ചോതുന്ന ടീസറാണ് പുറത്തുവന്നത്.

  ഈ രംഗം കാണുമ്പോള്‍

  മമ്മൂട്ടിയുെ ഗോപികയും തകര്‍ത്തഭിനയിച്ച സിനിമയായ മായാവിയിലെ സ്‌നേഹം തേനല്ല എന്ന ഗാനമാണ് ഈ രംഗം കാണുമ്പോള്‍ ഓര്‍മ്മ വന്നതെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. ഓരോ രംഗവും കീറിുമുറിച്ചാണല്ലോ ഇവര്‍ പരിശോധന നടത്തുന്നത്. അതുകൊണ്ട് തന്നെ ഇത് വാലീഡായ പോയന്റാണ്.

  യൂട്യബില്‍ തരംഗമാവും

  ടീസര്‍ പുറത്തുവിടുന്നതിന് മുന്‍പ് തന്നെ നാളെ യൂട്യൂബില്‍ തരംഗമായി മാറാന്‍ പോവുന്നത് ഇതാണെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. അവരുടെ പ്രചവചം കൃത്യമായി ഫലിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

  പന്തല്‍ പണിക്കാരനായി ചിരിപ്പിച്ചു

  പരോളിന്റെ ടീസറിലെ ഈ രംഗം കാണുമ്പോള്‍ ഏതൊരു ആരാധകനും ചിരിച്ചുപോവും. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണ് ഇത്. പന്തല്‍ പണിക്കാരനായി എത്തി ഇക്ക ആരാധകരെ ചിരിപ്പിച്ചുവെന്നാണ് ട്രോളര്‍മാരും പറയുന്നത്.

  കുട്ടി സഖാക്കള്‍ അടങ്ങിയ സ്ഥിതിക്ക്

  സഖാവായി യുവതാരങ്ങള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ അവരെല്ലാവരും പിന്‍വാങ്ങിയ സ്ഥിതിക്ക് ഇനിയുളളത് മെഗാസ്റ്റാറിന്റെ ഊഴമാണ്. ഇനി ഈ ഏട്ടന്‍ സഖാവ് കളത്തിലേക്ക് ഇറങ്ങാന്‍ പോവുകയാണെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

  ആരാധികമാരുടെ പ്രതികരണം

  മമ്മൂട്ടിയെ സഖാവായി കണ്ടപ്പോഴുള്ള ആരാധികയുടെ പ്രതികരണമാണിത്. മമ്മൂട്ടി മാത്രമല്ല കുടുംബവും അദ്ദേഹത്തിനൊപ്പമുണ്ട്. ടീസറില്‍ കുടുംബത്തെയും പരിചയപ്പെടുത്തിയിരുന്നു.

  ഒരുപോലെ അവതരിപ്പിക്കാന്‍

  ചുറുചുറുക്കുള്ള പാര്‍ട്ടി പ്രവര്‍ത്തകനായും ഒരുപാട് വര്‍ഷം ജയില്‍പുള്ളിയായും അഭിനയിച്ച് ഫലിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു നായകനേ ഇന്ന് മലയാള സിനിമയിലുള്ളു, അത് സ്വന്തം മെഗാസ്റ്റാറാണ്.

  ഇതായിരുന്നു ആ ടീസര്‍

  പരോളിന്റെ ടീസര്‍ കാണൂ

  English summary
  Parole teaser viral in social media.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more