For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഖാവ് അലക്‌സ് പൊളിച്ചടുക്കും, അഭിനയിക്കാന്‍ മറന്ന് ജീവിച്ച മമ്മൂട്ടിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍!

  |

  അജിത്ത് പൂജപ്പുരയുടെ തിരക്കഥയില്‍ നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത സിനിമയാണ് പരോള്‍. മമ്മൂട്ടിക്കൊപ്പം മിയ ജോര്‍ജ്, ഇനിയ, ലാലു അലക്‌സ്, സിദ്ദിഖ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാര്‍‍ച്ച് 31നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്.

  മഴവില്ലാണോടേയ്! നീലക്കമ്മലും പുതിയ ഷര്‍ട്ടും മോഹന്‍ലാലിന് ട്രോളോട് ട്രോള്‍, കാണൂ!

  കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥത്തെ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നതെന്ന തരത്തില്‍ നേരത്തെ തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവില്‍ നിന്നും വിപരീതമായി ഇത്തവണ മമ്മൂട്ടി കുടുംബനാഥനായി നാടന്‍ കഥാപാത്രമായാണ് എത്തുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

  ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

  ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലാതെ

  ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലാതെ

  ഒരിടയ്ക്ക് മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസും നിര്‍ബന്ധമായിരുന്നു. പുറത്തിറങ്ങുന്ന സിനിമകളിലെല്ലാം ഈ രണ്ട് സാധനങ്ങള്‍ കാണുമായിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് താരം കുറച്ചൊന്നുമല്ല വിമര്‍ശിക്കപ്പെട്ടത്. സ്ഥിരം ചേരുവയായി മാറ്റിയിരിക്കുകയാണോ ഇതെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ അത്തരത്തിലുള്ള എല്ലാ വിമര്‍ശനത്തെയും കാറ്റില്‍ പറത്തുന്ന സമീപനമാണ് പരോളിലേത്. ഇനി ഇതും പറഞ്ഞ് ആരും വരേണ്ടെന്ന് സാരം.

  അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് പരോളിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നൊരു കാര്യമുണ്ട്. മമ്മൂട്ടി അഭിനയിക്കുകയല്ല ശരിക്കും സഖാവ് അലക്‌സായി ജീവിക്കുകയാണ്. അഭിനയിക്കാന്‍ മറന്നുപോയെന്നാണ് ആരാധകരും വ്യക്തമാക്കുന്നത്. ചില രംഗങ്ങള്‍ കാണുമ്പോള്‍ ഇത് കൃത്യമായി മനസ്സിലാവും.

  കുടുംബ ചിത്രം കുറവാണോ?

  കുടുംബ ചിത്രം കുറവാണോ?

  മമ്മൂട്ടിക്ക് കുടുംബ ചിത്രങ്ങള്‍ കുറവാണോയെന്ന തരത്തിലുള്ള വിമര്‍ശനവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അതിനും പരോളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ പിന്തുണ നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്നവര്‍ മറക്കാതെ മാര്‍ച്ച് 31 ന് തിയേറ്ററുകളിലേക്കെത്തേണ്ടതാണ്.

  അഭിനയിക്കാന്‍ മറന്നു

  അഭിനയിക്കാന്‍ മറന്നു

  ജയിലില്‍ കഴിയുന്നതിനിടയില്‍ പോലീസുകാരനോട് മമ്മൂട്ടി പറയുന്ന ഡയലോഗുകള്‍ കാണുമ്പോള്‍ മമ്മൂട്ടി ശരിക്കും ജീവിക്കുകയാണെന്ന് വ്യക്തമാവും.ട്രെയിലര്‍ കണ്ടപ്പോഴേ ഇതാണ് അവസ്ഥയെങ്കില്‍ സിനിമ പുറത്തിറങ്ങിയാല്‍ എന്താവും അവസ്ഥയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

   പ്രതീക്ഷ വര്‍ധിപ്പിക്കുന്നു

  പ്രതീക്ഷ വര്‍ധിപ്പിക്കുന്നു

  പരോളിന്റെ ട്രെയിലര്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ ഇറങ്ങിയ ടീസറിനെക്കാളും പ്രതീക്ഷയാണ് ട്രെയിലര്‍ നല്‍കുന്നത്. മാസും ക്ലാസും ഒരുമിച്ചെത്തിയപ്പോള്‍ പ്രതീക്ഷയും വാനോളം വര്‍ധിച്ചിരിക്കുകയാണ്.

  മികച്ച ട്രെയിലറുകളിലൊന്ന്

  മികച്ച ട്രെയിലറുകളിലൊന്ന്

  അടുത്ത കാലത്ത് പുറത്തിറങ്ങിയ ട്രെയിലറുകളില്‍ മികച്ചത് ഏതാണെന്ന് ചോദിച്ചാല്‍ അത് പരോളിന്റേതാണെന്ന് നിസംശയം പറയാം. നിമിഷങ്ങള്‍ക്കുള്ളിലാണ് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ പരോള്‍ ഇടം പിടിച്ചത്. ദൃശ്യഭംഗിയും മികച്ച പശ്ചാത്തല സംഗീതവും ഒപ്പം മമ്മൂട്ടിയുടെ സാന്നിധ്യവും ആവുമ്പോള്‍ അത് മികച്ചതായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

  ഇതായിരുന്നു ഫാന്‍സിന്റെ അവസ്ഥ

  ഇതായിരുന്നു ഫാന്‍സിന്റെ അവസ്ഥ

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പരോള്‍ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടി ഫാന്‍സ് ശരിക്കും അതാഘോഷമാക്കി മാറ്റുകയായിരുന്നു. ഇനി വരാനിരിക്കുന്ന റിലീസ് ദിനവും മനോഹരമാക്കാനുള്ള പദ്ധതിയിലാണ് ആരാധകര്‍. ഇങ്ങനെയായിരുന്നു ആരാധകരുടെ അവസ്ഥ.

  മഹാനടനം ഉറപ്പിച്ചോളൂ

  മഹാനടനം ഉറപ്പിച്ചോളൂ

  മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ മഹാനടനം പരോളിലും ഉറപ്പിക്കാം. ഇത് വ്യക്തമാക്കുന്ന ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഏത് കഥാപാത്രമായാലും അത് അങ്ങേയറ്റം മനോഹരമാക്കിയാണ് മമ്മൂട്ടി മുന്നേറുന്നത്.

  കുടുംബപ്രേക്ഷകരും സഖാക്കളും

  കുടുംബപ്രേക്ഷകരും സഖാക്കളും

  മാര്‍ച്ച് 31 ന് തിയേറ്ററുകളിലേക്ക് സഖാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും ഒഴുക്കായിരിക്കുമെന്ന് എന്തായാലും ഉറപ്പിക്കാം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നാടന്‍ കഥാപാത്രമായി എത്തുന്നത്. അത് മാത്രമല്ല ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തവും ഈ ചിത്രത്തിലുണ്ട്.

   പഴയ മമ്മൂട്ടി

  പഴയ മമ്മൂട്ടി

  മാസും കാസും എല്ലാം ഒത്തുചേര്‍ന്ന ട്രെയിലറാണ് പുറത്തിറങ്ങിയത്. എല്ലാവിധത്തിലുള്ള മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. അതുകൊണ്ട് തന്നെ പഴയ മമ്മൂട്ടിയുടെ ഒരു തിരിച്ചുവരവായി പരോള്‍ മാറുമെന്നാണ് ആരാധകരുടെ ഭാഷ്യം.

  കണ്ണും മനസ്സും നിറയും

  കണ്ണും മനസ്സും നിറയും

  പരോള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സും കണ്ണും ഒരുപോലെ നിറയുന്ന അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാവിധ ചേരുവകളും ഉള്‍ക്കൊള്ളിച്ചാണ് ചിത്രം ഇറക്കിയതെന്ന് സാരം.

   ക്ലാസാണ് സസ്‌പെന്‍സുമുണ്ട്

  ക്ലാസാണ് സസ്‌പെന്‍സുമുണ്ട്

  ഒരേ സമയം ക്ലാസും മാസുമായുള്ള ഒരു ട്രെയിലര്‍ കാണണോ എങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ട , നേരെ പോയി പരോളിന്റെ ട്രെയിലര്‍ കാണൂ. എല്ലാം ഒരുമിച്ച് കിട്ടിയാല്‍ നല്ലതല്ലേ, കണ്ടുനോക്കൂ എന്തായാലും.

  രാഘവനെ ഓര്‍ത്തു

  രാഘവനെ ഓര്‍ത്തു

  ജയിലില്‍ കഴിയേണ്ടി വരുന്ന കഥാപാത്രമായി മമ്മൂട്ടി നേരത്തെയും ഗംഭീര പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. മുന്നറിയിപ്പിലെ സികെ രാഘവനെയാണ് ട്രെയിലര്‍ കണ്ടപ്പോള്‍ ഓര്‍മ്മ വന്നതെന്നും ആരാധകര്‍ പറയുന്നു.

   പക്കാ പാര്‍ട്ടി പടമല്ല

  പക്കാ പാര്‍ട്ടി പടമല്ല

  മമ്മൂട്ടി സഖാവ് അലക്‌സായി എത്തുന്നുവെന്ന കരുതി ഇതൊരിക്കലും സാധാരണ പാര്‍ട്ടി പടമല്ല. എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള സിനിമയാണ് പരോള്‍.

   ട്രെയിലര്‍ നല്‍കുന്ന വാഗ്ദാനം

  ട്രെയിലര്‍ നല്‍കുന്ന വാഗ്ദാനം

  റിലീസിങ്ങിന് ദിവസങ്ങള്‍ ശേഷിക്കുന്നതിനിടയിലാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. മുന്‍പ് പുറത്തുവിട്ട ടീസറുകളും പോസ്റ്ററുകളും നല്‍കിയ പ്രതീക്ഷയെ ഇരട്ടിപ്പിക്കുന്ന തരത്തിലാണ് ട്രെയിലറിന്റെ വരവ്. അതുകൊണ്ട് തന്നെ നമുക്ക് പ്രോമിസിങ്ങ് ട്രെയിലര്‍ എന്ന് വിശേഷിപ്പിക്കാം.

  പൈസ മാറ്റിവെച്ചേക്കൂ

  പൈസ മാറ്റിവെച്ചേക്കൂ

  നല്ല സിനിമയെ ഇഷ്ടപ്പെടുകയും മമ്മൂട്ടിയെ കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ഒന്നും നോക്കണ്ട നൂറ് രൂപ മാര്‍ച്ച് 31നായി മാറ്റി വെച്ചേക്കണേ, ഇതാണ് ഫാന്‍സ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

  കിടുക്കാച്ചി ട്രെയിലര്‍

  കിടുക്കാച്ചി ട്രെയിലര്‍

  ഇതുവരെ വന്നതൊന്നും ഒന്നുമല്ല പരോളിന്റ കിടുക്കാച്ചി ട്രെയിലറാണ് ഞായറാഴ്ച മമ്മൂട്ടി പുറത്തുവിട്ടത്. മാസും ക്ലാസും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ മമ്മുക്ക കിടുക്കി എന്നല്ലാതെ എന്ത് പറയാന്‍, വിമര്‍ശകര്‍ പോലും രഹസ്യമായി ഇത് സമ്മതിക്കും.

  രണ്ടും കൂടി ചേര്‍ന്നാല്‍

  രണ്ടും കൂടി ചേര്‍ന്നാല്‍

  മുന്നറിയിപ്പിലെ സികെ രാഘവന്റ ക്ലാസും രാജാധിരാജയിലെ ശേഖരന്‍കുട്ടിയുടെ ക്ലാസും ചേര്‍ന്നാല്‍ എങ്ങനെയിരിക്കും, ട്രെയിലര്‍ കണ്ടപ്പോള്‍ ആരെങ്കിലും ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നോ, ഇനി ഒന്നുകൂടി കാണുമ്പോള്‍ ഇത് വ്യക്തമാവും.

  ഒളിഞ്ഞുകിടക്കുന്ന രഹസ്യം

  ഒളിഞ്ഞുകിടക്കുന്ന രഹസ്യം

  വെറുമാരു ക്ലാസ് എന്നതിനും അപ്പുറത്ത് എന്തൊക്കെയോ നിഗൂഢതകള്‍ പരോളില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. അതെന്തൊക്കെയാണെന്നറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്തൊക്കെയായാലും മാര്‍ച്ച് 31 വരെ പിടിച്ചിരുന്നേ പറ്റൂ.

  ഫാന്‍സ് ഷോ ബുക്ക്ഡ്

  ഫാന്‍സ് ഷോ ബുക്ക്ഡ്

  ട്രെയിലര്‍ കൂടി പുറത്തിറങ്ങിയതോടെ ആദ്യ ദിനത്തിലെ ഫാന്‍സ് ഷോ ബുക്കിങ്ങ് പൂര്‍ത്തിയായി. ഇനി കിട്ടാന്‍ അല്ഡപം പ്രയാസമായിരിക്കും. മറ്റ് ഫാന്‍സ് പ്രവര്‍ത്തകര്‍ പോലും പരോള്‍ കാണാനായി കാത്തിരിക്കുകയാ, ഇനിയെന്തായാലും റിലീസിനായി കാത്തിരിക്കാം.

  മെഗാ ഐറ്റവുമായി മെഗാസ്റ്റാര്‍

  മെഗാ ഐറ്റവുമായി മെഗാസ്റ്റാര്‍

  വില്ലനായി മലയാല സിനിമയിലേക്ക് കടന്നുവന്ന് നായകനായും സൂപ്പര്‍ താരമായും മാറിയ മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറായ മമ്മൂട്ടിയുടെ മെഗാ ഐറ്റമാണ് വരാന്‍ പോകുന്നത്. ട്രെയിലറിലെ അത്ഭുതപ്പെടുത്തല്‍ സിനിമയിലും ആവര്‍ത്തിക്കുമെന്ന് ഇനി സംശയിക്കാതെ പറയാം.

  എല്ലാം കൂടി ഒത്തുവന്നാല്‍

  എല്ലാം കൂടി ഒത്തുവന്നാല്‍

  പരോളിലെ സഖാവ് അലക്‌സ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറും. സഖാവും കുടുംബനാഥനും കൂടി ഒരുമിച്ചെത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്കും മലയാള സിനിമയ്ക്കും വലിയൊരു വിരുന്ന് കൂടിയായി മാറുമെന്നും ആരാധകര്‍ പറയുന്നു.

  സകല റെക്കോര്‍ഡുകളും

  സകല റെക്കോര്‍ഡുകളും

  ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും ഇനി മമ്മൂട്ടിയുടെ പേരിലേക്ക് വഴിമാറും. സിങ്കക്കുട്ടിയാവാനായി സഖാവ് അലക്‌സ് എത്തുന്നുണ്ട്. മറ്റ് സിനിമകള്‍ക്ക് പരോള്‍ ഭീഷണിയാവുമോയെന്നറിയാന്‍ മാര്‍ച്ച് 31 വരെ കാത്തിരിക്കണം.

  സാധാരണ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്

  സാധാരണ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്

  നല്ലൊരു കുടുംബനാഥന്‍, അപ്രതീക്ഷിത സംഭവമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിക്കേണ്ടി വരുന്നു. ഇതൊന്നും കൂടാതെ നല്ല ചങ്കുറപ്പുള്ള സഖാവും. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് കാണുന്നതിന് വേണ്ടിയാണ് സാധാരണ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.

  ഫാമിലി പടം മാത്രമാണോ?

  ഫാമിലി പടം മാത്രമാണോ?

  മമ്മൂട്ടിയുടെ പരോളിന്റെ പോസ്റ്റര്‍ കണ്ടുകഴിഞ്ഞപ്പോള്‍ പക്കാ ഫാമിലു പടം എന്ന തരത്തില്‍ മാത്രം വിലയിരുത്തുന്നതില്‍ കാര്യമില്ല. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള ചിത്രമാണ് പരോള്‍. കമ്യൂണിസവും ചെങ്കൊടിയും സ്വന്തം കുടുംബത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സഖാവ് അലക്‌സാണ് പരോളിനെ നായകന്‍.

  ഇക്കയുടെ പെര്‍ഫെക്ഷന്‍

  ഇക്കയുടെ പെര്‍ഫെക്ഷന്‍

  യുവാവായാലും മധ്യവയസ്‌കനായാലും മമ്മൂട്ടിക്ക് അത് വിയമല്ല. അതാത് കഥാപാത്രത്തിനനുസരിച്ച് മേക്കോവര്‍ നടത്തുന്നതില്‍ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ. പെര്‍ഫെക്ഷന്റെ കാര്യത്തില്‍ അവസാന വാക്ക് മമ്മൂട്ടിയുടെതാണത്രേ.

  ടീസറിനെ കടത്തിവെട്ടി

  ടീസറിനെ കടത്തിവെട്ടി

  നേരത്തെ പുറത്തിറങ്ങിയ ടീസറിനെ കടത്തിവെട്ടിയിരിക്കുകയാണ് ട്രെയിലര്‍. ടീസര്‍ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി മധുരമാണ് ട്രെയിലറിലൂടെ ലഭിച്ചിട്ടുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.

  ഒന്നൊന്നര ഡയലോഗ്

  ഒന്നൊന്നര ഡയലോഗ്

  കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിലെ ചില ഡയലോഗുകള്‍ കേള്‍ക്കേണ്ടത് തന്നെയാണ്. അല്ലെങ്കിലും ഡയലോഗ് ഡെലിവറിയില്‍ ഇക്കയെ അത്ര പെട്ടെന്നൊന്നും ആര്‍ക്കും കടത്തിവെട്ടാന്‍ കഴിയില്ലല്ലോ!

  English summary
  Parole trailer viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X