വനിതയുടെ മകളല്ലേയെന്ന് കരുതി; പക്ഷെ ഇത് പ്രതീക്ഷിച്ചില്ല; ഞാനവളെ നിരീക്ഷിച്ചു; ജോവികയെക്കുറിച്ച് പാർത്ഥിപൻ ‍‍‍

തമിഴകത്ത് വലിയ തോതിൽ ചർച്ചയാകുന്ന വിവാദ താരമാണ് വനിത വിജയകുമാർ. നടൻ‌ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള ദേവിയുടെയും മകളാണ് വനിത. കുടുംബവുമായി അകന്ന് കഴിയുകയാണ് ഏറെക്കാലമായി വനിത. ഒപ്പമുള്ളത് മകൾ ജോവികയാണ്. ജോവിക, ജോനിത, ശ്രീഹരി എന്നിവരാണ് വനിതയുടെ മക്കൾ. ആദ്യ ഭർത്താവ് ആകാശിൽ വനിതയ്ക്ക് ജനിച്ച മക്കളാണ് ജോവികയും വിജയ് ശ്രീഹരിയും. മകൻ അമ്മയിൽ നിന്ന് അകന്ന് കഴിയുകയാണ്. രണ്ടാം ഭർത്താവ് രാജൻ ആനന്ദിൽ പിറന്ന മകളാണ് ജോനിത.

വനിതയുടെ സമ്മതത്തോടെ ജോനിത തന്റെ അച്ഛനൊപ്പമാണ് കഴിയുന്നത്. ജോവികയെ സിനിമാ താരമാക്കണമെന്നാണ് വനിതയുടെ ആ​ഗ്രഹം. ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി ജോവിക മാറാൻ വനിത ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് ഇക്കഴിഞ്ഞ ബി​ഗ് ബോസ് തമിഴ് സീസണിൽ ജോവിക മത്സരാർത്ഥിയായെത്തിയതും. സിനിമാരം​ഗത്ത് സാന്നിധ്യമറിയിച്ച് കൊണ്ടിരിക്കുകയാണ് ജോവിക. ആർ പാർത്ഥിപന്റെ പുതിയ ചിത്രം ടീൻസിൽ ജോവിക ഒരു വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ജോവികയെക്കുറിച്ച് സംസാരിക്കുകയാണ് പാർത്ഥിപൻ.

Vanitha Vijayakumar  Jovika

വനിതയെ കുട്ടിയായിരുന്നപ്പോൾ ഞാൻ കണ്ടി‌ട്ടുണ്ട്. അക്കാലത്ത് ഞാൻ വിജയകുമാർ സാറുടെ വീട്ടിൽ പോവുമായിരുന്നു. പിന്നീട് അവളുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെല്ലാം ടിവിയിൽ കണ്ടതാണ്. അതിനാൽ ജോവികയെക്കുറിച്ചും മനസിൽ സങ്കൽപ്പമുണ്ടായിരുന്നെന്ന് പാർത്ഥിപൻ പറയുന്നു. എന്നാൽ താൻ വിചാരിച്ചത് പോലെയായിരുന്നില്ല ജോവികയുടെ പെരുമാറ്റമെന്നും ഇദ്ദേഹം വ്യക്തമാക്കി.

ആ പെൺ‌കുട്ടിയെ കുറിച്ച് പുറത്തുള്ള സംസാരവും യഥാർത്ഥ സ്വഭാവവും തമ്മിൽ ഒരു ബന്ധവും ഇല്ല. വളരെ സിൻസിയറായി വർക്ക് ചെയ്തു. ഇത് ചെയ്യൂ എന്ന് പറഞ്ഞാൽ അത് മാത്രമേ ചെയ്യൂ. ഇത് ഞാൻ പ്രതീക്ഷിച്ചില്ല. വനിതയുടെ മകളല്ലേ വലിയ വായാടിയാരിക്കും എന്ന് കരുതി. പക്ഷെ അങ്ങനെയല്ല. അവളുടെ ജോലി നോക്കും. അശ്രദ്ധ കാണിക്കില്ല. ഇവൾ എങ്ങനെയാണ് പെരുമാറുന്നതെന്ന് ഞാൻ നീരീക്ഷിച്ചു. എനിക്ക് പാവം തോന്നി.

Parthiban  Vanitha Vijayakumar  Jovika

കരിയറിലേക്ക് വന്നപ്പോൾ തന്നെ ബി​ഗ് ബോസിൽ നിന്ന് അവസരം വന്നു. പിന്നാലെ വഴക്കും സംസാരവുമായി. എന്നെക്കുറിച്ചും പല കാര്യങ്ങളും പ്രചരിക്കുണ്ട്. അതിന്റെ പേരിൽ വഴക്ക് കൂടാൻ തനിക്ക് പറ്റില്ലെന്നും പാർത്ഥിപൻ വ്യക്തമാക്കി. സിനിമയിൽ ​ഗാന രം​ഗം ചെയ്തപ്പോഴാണ് അവൾ വല്ലാതെ ഭയക്കുന്നുണ്ടെന്ന് വ്യക്തമായത്. എല്ലാത്തിനും ഭയം. അവളുടെ അമ്മയ്ക്ക് എങ്ങനെയെങ്കിലും അവളെ നായികയാക്കണം.

ഏതെങ്കിലും തരത്തിൽ അവര് സഹായിക്കണമെന്ന് താൻ കരുതിയെന്നും പാർത്ഥിപൻ വ്യക്തമാക്കി. വനിതയുടെ മകളായതിനാൽ വിവാദങ്ങളിലേക്ക് പലപ്പോഴും ജോവികയെയും വലിച്ചിഴക്കാറുണ്ട്. ജോവികയുടെ പിതാവ് ആകാശ് അല്ലെന്ന വാദം അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ജോവിക ബി​ഗ് ബോസ് മത്സരാർത്ഥിയായപ്പോഴാണ് ഇത്തരമൊരു വാദം വന്നത്. ഇതിനെതിരെ ശക്തമായി വനിത രം​ഗത്ത് വന്നു. ജോവികയുടെ പിതാവ് ആകാശ് തന്നെയാണെന്ന് ഇവർ വ്യക്തമാക്കി.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X