മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍! ശ്രീനിയെ അവസാനമായി കാണാനായി വന്നപ്പോള്‍ സംഭവിച്ചത്: പാര്‍ത്ഥിപന്‍

സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ കണ്ണീരണിയിച്ച് ശ്രീനിവാസന്‍ വിട വാങ്ങിയിരിക്കുകയാണ്. അദ്ദേഹം ഇനിയില്ലെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഥാപാത്രങ്ങളിലൂടെയായി അദ്ദേഹം എന്നും ഇവിടെ കാണും എന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. ശ്രീനിവാസനെ അവസാനമായി കാണാനും, അന്ത്യനിമിഷങ്ങളില്‍ പങ്കുചേരാനും സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. തിരക്കുകളെല്ലാം മാറ്റിവെച്ചാണ് സിനിമാപ്രവര്‍ത്തകരെല്ലാം എത്തിയത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ അതിജീവിച്ചായിരുന്നു പാര്‍ത്ഥിപന്റെ വരവ്. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ സാഹസിക യാത്രയെക്കുറിച്ചുള്ള കുറിപ്പ് അദ്ദേഹം പങ്കുവെച്ചിരുന്നു.

ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റില്‍ സീറ്റില്ലായിരുന്നു. എങ്ങനെയെങ്കിലും എന്നെ ഈ ഫ്‌ളൈറ്റില്‍ കയറ്റിയേ മതിയാവൂ. പൈലറ്റിന്റെ സീറ്റാണെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഇന്‍ഡിഗോ മാനേജരോട് പാര്‍ത്ഥിപന്‍ പറഞ്ഞത്. പകുതി തമാശയായാണ് കാര്യം പറഞ്ഞതെങ്കിലും ആ സമയത്ത് അനുഭവിച്ച ടെന്‍ഷന്‍ പറഞ്ഞറിയിക്കാനാവുന്നതിനും അപ്പുറത്താണ്. ഏതോ ഒരു ജീവനക്കാരന്‍ എനിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് തന്നിരുന്നു. ഇന്നും അക്കാര്യത്തില്‍ എനിക്ക് കടപ്പാടുണ്ട്. 11 മണിയോടെ കൊച്ചിയില്‍ എത്തുമ്പോള്‍ എവിടെ താമസിക്കും, എങ്ങോട്ട് പോവും എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു എന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്്. ശ്രീനിവാസന്‍ സാറിന്റെ വീടിനടുത്തുള്ളൊരു ഹോട്ടലിലാണ് താമസിച്ചത്. സത്യം പറഞ്ഞാല്‍ ആ രാത്രി ഞാന്‍ ദുബായില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ സാറിന് വേണ്ടി എല്ലാ ബുക്കിംഗുകളും ഞാന്‍ മാറ്റിവെക്കുകയായിരുന്നു.

Parthiban emotional post about Sreenivasan
Photo Credit: filmibeat

എവിടെയിരുന്ന് വേണമെങ്കിലും എനിക്ക് അദ്ദേഹത്തിന് ആദരാഞ്ജലി നേരാമായിരുന്നു. എന്നാല്‍ എന്തോ അദ്ദേഹത്തെ നേരില്‍ കാണണമെന്നൊരു തോന്നല്‍ മനസിനെ വല്ലാതെ അലട്ടുന്നു. വൈകാരികമായൊരു ഉത്തരമായിരുന്നു എനിക്ക് കിട്ടിയത്. മോഹന്‍ലാലും മമ്മൂട്ടിയും, ദിലീപും അടക്കം മലയാള സിനിമയിലെ ഇതിഹാസ താരങ്ങളെല്ലാം അവിടെയുണ്ടായിരുന്നു. സമ്പത്തും പ്രശസ്തിയൊന്നുമല്ലായിരുന്നു അവിടെ ഞാന്‍ കണ്ടത്. അങ്ങേയറ്റം ബഹുമാനം അര്‍ഹിക്കുന്ന മഹാപ്രതിഭയെ അവസാനമായി ഒന്ന് കാണുക. ആ പ്രിയ സുഹൃത്തിന് സമര്‍പ്പിക്കാനായി എന്റെ കൈയ്യില്‍ ഒരുപിടി മുല്ലപ്പൂക്കളുണ്ടായിരുന്നു. ആരും എന്നെ തിരിച്ചറിയരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

സംവിധായകനായ രാജ് പ്രഭാവതി മേനോന്‍ എന്നെ ശ്രദ്ധിച്ചിരുന്നു. ഈ ആള്‍ക്കൂട്ടത്തിനിടയില്‍ നിങ്ങളെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി എന്നായിരുന്നു അദ്ദേഹം എനിക്ക് മെസേജ് അയച്ചത്. ശ്രീനിയേട്ടനെ കാണാനായി മാത്രം അത്രയും ദൂരെ നിന്ന് ഓടിയെത്തിയ നിങ്ങളെക്കുറിച്ച് എല്ലാവരും പറയുന്നത് കേട്ടു. ഹൃദയം മുഴുവന്‍ സ്‌നേഹവും ബഹുമാനവും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ഇങ്ങനെയൊരു പ്രതിഭ ആരാലും തിരിച്ചറിയപ്പെടാതെ പോയതിന്റെ സങ്കടവും അദ്ദേഹത്തിന്റെ മെസേജിലുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തനിക്കൊരു വിഷയമേ ആയിരുന്നില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ചര്‍ച്ചയായി മാറിയത്.

എഴുത്തിലും അഭിനയത്തിലും തന്റേതായ ശൈലി ഉണ്ടാക്കിയ ശ്രീനിവാസന്‍ വലിയൊരു സുഹൃത് വലയം തന്നെയുണ്ടായിരുന്നു. ശ്രീനി ഇത്ര നേരത്തെ പോവുമെന്ന് കരുതിയില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അന്ത്യയാത്രയില്‍ കുടുംബാംഗങ്ങള്‍ മാത്രമല്ല അവിടെ കൂടിയിരുന്നവരെല്ലാം ഹൃദയം തകര്‍ന്ന് കരയുകയായിരുന്നു. അച്ഛന്‍ ഉപയോഗിച്ചിരുന്ന പേനയും പേപ്പറും ആ നെഞ്ചത്ത് വെക്കണമെന്ന ആഗ്രഹം ധ്യാന്‍ പറഞ്ഞത് സത്യന്‍ അന്തിക്കാടിനോടായിരുന്നു. ഇതില്‍ എന്തെങ്കിലും എഴുതണമെന്ന് ധ്യാന്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും എന്നും നന്മകള്‍ ഉണ്ടാവട്ടെ എന്നായിരുന്നു അദ്ദേഹം എഴുതിയത്. ശ്രീനിയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ തന്നെ എഴുതിയേനെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More from Filmibeat

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X