താരിണിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കാളിദാസിനോട് ഒറ്റ കാര്യമേ പറഞ്ഞുള്ളു: പാർവ്വതി പറയുന്നു

മലയാള സിനിമയിലെ മാതൃക ദമ്പതികളുടെ പേരുകൾ അടുത്താൽ, അതിൽ മുന്നിൽ ഉണ്ടാവുക ജയറാമും പാർവ്വതിയുമാണ്. 1988ൽ അപരൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ ഒന്നിച്ച ഇരുവരും, 1992ൽ വിവാഹിതരായി. ഇന്ന്, വിവാഹജീവിതത്തിലെ മുപ്പത്തിമൂന്നാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ, ജയറാമിനും പർവ്വതിയ്ക്കും ഒപ്പം മക്കളായ കാളിദാസും മാളവികയും കൂടിയുണ്ട്. പ്രശസ്ത യുവനടനായ കാളിദാസ് അടുത്തിടെയാണ് താരിണി കലിംഗരായരെ വിവാഹം ചെയ്തത്. താര ദമ്പതികളുടെ മകൾ മാളവിക വിവാഹം ചെയ്തിരിക്കുന്നത് ചാർട്ടേഡ് അക്കൗണ്ടന്റ് നവനീത് ഗിരീഷിനെയാണ്.

കുറച്ചു കാലം മുൻപ് ബിഹൈൻഡ്‌വുഡ് ഐസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, മക്കളായ കണ്ണന്റെയും ചക്കിയുടെയും ജീവിതത്തെക്കുറിച്ചും, വിവാഹത്തെ കുറിച്ചും, മരുമക്കളെ കുറിച്ചുമൊക്കെ പാർവ്വതി ജയറാം മനസ്സ് തുറന്നിരുന്നു. കാളിദാസും താരിണിയും പ്രണയത്തിലായപ്പോൾ സന്തോഷത്തോടെ ആ ബന്ധം താനും ഭർത്താവ് ജയറാമും ആ ബന്ധം സ്വീകരിച്ചുവെന്ന് പ്രശസ്ത താരം വെളിപ്പെടുത്തി. എന്നാൽ അപ്പോഴും, മകന് ഒരു പ്രധാന ഉപദേശം കൊടുക്കാൻ അമ്മ മറന്നില്ല.

Tarini with Kalidas and Parvathi
Photo Credit: Kalidas, Ashwathy Jayaram / Instagram

മീനാക്ഷി സ്വന്തം സഹോദരിയെപ്പോലെ, പക്ഷെ സൗഹൃദങ്ങളിൽ ഒരു പരിധിയുണ്ട്: നമിത പ്രമോദ്

കാളിദാസ് താരിണിയുമായി പ്രണയത്തിലായപ്പോൾ, ആ പെൺകുട്ടിയ്ക്ക് ചീത്ത പേര് ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത് എന്നാണ് താൻ ആദ്യം പറഞ്ഞതെന്ന് പാർവ്വതി വെളിപ്പെടുത്തി. "കണ്ണനോട് ഞാൻ പറഞ്ഞത് എന്താണെന്ന് വച്ചാൽ... കണ്ണന് ഒരു സഹോദരിയുണ്ട്. അപ്പോൾ, ചക്കി (മാളവിക) ഇങ്ങനെ അവിടെയും ഇവിടെയും ബോയ്ഫ്രണ്ടിനൊപ്പം പോയി ഒരു ചീത്ത പേര് കേൾക്കാൻ നമ്മൾ ആഗ്രഹിക്കില്ലല്ലോ. അപ്പോൾ അത് പോലെ, കണ്ണന്റെ കൂടെ വരുന്ന കുട്ടിക്ക് അവൻ ഒരു പേര് ദോഷവും ഉണ്ടാക്കരുത്," പ്രശസ്ത നടി വെളിപ്പെടുത്തി. മകന്റെ അമ്മയാണെങ്കിലും, ഈ കാര്യത്തിൽ പെൺകുട്ടിയുടെ കാര്യം ഓർത്താണ് താൻ കൂടുതൽ വേവലാതിപ്പെട്ടതെന്ന് താരം പറഞ്ഞു.

Kalidas and Tarini  Jayaram and Parvathi
Photo Credit: Kalidas, Ashwathy Jayaram / Instagram

"കണ്ണനേക്കാൾ ആ കുട്ടിയെ പറ്റിയാണ് ഞാൻ ആലോചിക്കുന്നത്. ആൺ കുട്ടികളുടെ കാര്യത്തേക്കാൾ, ആ പെൺകുട്ടിയുടെ കാര്യമാണ് ഞാൻ ശ്രദ്ധിച്ചത്. അത് ഞാൻ കണ്ണനോട് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്," പാർവ്വതി പറഞ്ഞു നിർത്തി. പിന്നീട് ഒരു അഭിമുഖത്തിൽ, ജയറാമും പാർവ്വതിയുടെ ഈ വാക്കുകൾ ശരി വച്ചിരുന്നു. മകനോട് ആ പെൺകുട്ടിയെയും കൊണ്ട് ആലോചിക്കാതെ ഇങ്ങോട്ടും പോവരുതെന്നും, അവരുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണെന്ന് പറയാറുണ്ടെന്നുമാണ് അന്ന് സീനിയർ താരം വെളിപ്പെടുത്തിയത്. മക്കൾക്ക് എന്ത് കാര്യവും വന്ന് പറയാവുന്ന, ഏത് പ്രശ്‌നത്തിലും ഒപ്പം നിൽക്കുന്ന മാതാപിതാക്കളാവാനാണ് ജയറാമും പാർവ്വതിയും എന്നും ശ്രമിച്ചതെന്ന് വ്യക്തമാണ്.

ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവികയുടെ വിവാഹത്തിന് മുൻപേ തന്നെ കാളിദാസും താരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം അതി ഗംഭീരമായി നടത്തിയിരുന്നു. എന്നാൽ, തന്റെ പ്രിയപ്പെട്ട കുഞ്ഞനിയത്തി ചക്കിയുടെ വിവാഹത്തിന് ശേഷം മാത്രമേ തങ്ങളുടെ വിവാഹം ഉണ്ടാവുകയുള്ളു എന്ന് അന്ന് തന്നെ യുവ നടൻ പറഞ്ഞിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ, മാളവികയും നവനീത് ഗിരീഷും തമ്മിലുള്ള വിവാഹം ഗുരുവായൂർ വച്ച് ഗംഭീരമായി നടന്നു. അതിന് ശേഷം, അതേ വേദിയിൽ വച്ച് തന്നെ, കാളിദാസ് തന്റെ പ്രണയിനി താരിണിയ്ക്ക് താലി ചാർത്തി. ഇന്ന് താര ദമ്പതികളുടെ രണ്ടു മക്കളും വളരെ സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. കുറച്ചു കാലം മുൻപ് ആറ്റുകാൽ പൊങ്കാലയ്ക്ക് തന്റെ മരുമകളോടൊപ്പം പാർവ്വതി എത്തിയിരുന്നു.

More from Filmibeat

Read more about: kalidas jayaram parvathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X