പ്രിയപ്പെട്ട ജയറാമിനായി കാന്താരയിലെ നൃത്തവുമായി പാർവ്വതി; വൈറലായി വീഡിയോ 

കാന്താര: ചാപ്റ്റർ 1 എന്ന ഋഷഭ് ഷെട്ടി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തി പ്രേക്ഷകരിൽ നിന്ന് ഏറെ സ്നേഹം ഏറ്റു വാങ്ങുകയാണ് ജയറാം ഇപ്പോൾ. ചിത്രത്തിൽ രാജശേഖരൻ എന്ന, ഒരുപാട് നിഗൂഢതകൾ സൂക്ഷിക്കുന്ന രാജാവിനെയാണ് മലയാളത്തിന്റെ പ്രിയ താരം ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രശസ്ത നടനിൽ നിന്ന് എന്നും പ്രതീക്ഷിച്ചിരുന്ന ഒരു വലിയ ഇമേജ് ബ്രേക്കാണ് കാന്താര എന്ന ബ്ലോക്ക്ബസ്റ്ററിന്റെ പ്രീക്വൽ ആയ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തത്. എന്നാൽ, ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ഇത് വരെ കിട്ടിയതിൽ വച്ച് ഏറ്റവും ആശംസ ജയറാമിന് നൽകിയത് അദ്ധേഹത്തിന്റെ ഭാര്യ പാർവ്വതിയാണ്.

അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സീനിയർ നടി വളരെ സ്പെഷ്യലായ ഒരു വീഡിയോ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. കറുത്ത സാരിയും അതിന് ചേർന്ന ബ്ലൗസും, പരമ്പരാഗത ടെമ്പിൾ ജ്വല്ലറി ആഭരണങ്ങളും അണിഞ്ഞ് കാന്താര ചാപ്റ്റർ 1ലെ ഒരു പ്രശസ്തമായ പാട്ടിന് ചുവടു വയ്ക്കുകയാണ് പാർവ്വതി പുതിയ വിഡിയോയിൽ. ഈ അതിമനോഹരമായ വീഡിയോ കിരീടം നായിക സമർപ്പിച്ചത്, ഭർത്താവായ ജയറാമിനും കാന്താരയുടെ ടീമിനുമായാണ്.

Parvathi in her new video and Jayaram
Photo Credit: Parvathi Jayaram / Instagram

"കാന്താര മുതൽ ഈ സംഗീതം എന്റെ ഉള്ളിൽ ജീവിക്കുന്നു... കാന്താര: എ ലെജൻഡ് - അദ്ധ്യായം 1 നൊപ്പം, അത് വീണ്ടും ഉയർന്നുവന്നു - വേട്ടയാടുന്നതും, ദിവ്യവും, അചഞ്ചലവും," പാർവ്വതി തന്റെ പേജിൽ കുറിച്ചു. "അഭൗതിക സംഗീതത്തിന് അജനീഷ് ലോക്നാഥിനും, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സൃഷ്ടിക്ക് അസാമാന്യ പ്രതിഭയുള്ള ഋഷഭ് ഷെട്ടിക്കും, കാഴ്ചയെ ഒരു ദൃശ്യ സിംഫണിയാക്കി മാറ്റിയ അരവിന്ദ് എസ്. കശ്യപിനും എന്റെ എളിയ സമർപ്പണം. അവസാനമായി, എന്റെ രാജാവ് രാജശേഖരന് - എന്റെ ഭർത്താവ് ജയറാം - ആത്മാവിനൊപ്പം നിലനിൽക്കുന്ന മാന്ത്രികതയ്ക്ക് എല്ലാവർക്കും നന്ദി," സീനിയർ നടി പറഞ്ഞു നിർത്തി.

1992ൽ ജയറാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയോട് വിട പറഞ്ഞ്, പൂർണ്ണമായും കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയായിരുന്നു പാർവ്വതി. പിന്നീട് ഒരിക്കലും സീനിയർ നടി സിനിമയിൽ അഭിനയിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പക്ഷെ, മക്കളായ കാളിദാസും മാളവികയും വളർന്ന് വലുതായതോടെ, നടി വീണ്ടും കരിയർ ഒന്നിൽ നിന്ന് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ സിനിമയിലേക്ക് മടങ്ങിയെത്താനല്ല, അതിലും വലിയ പാഷനോടെ താൻ മനസ്സിൽ കൊണ്ട് നടന്ന നൃത്തത്തെ വീണ്ടും പൊടി തട്ടിയെടുക്കാനാണ് സീനിയർ നടി തീരുമാനിച്ചത്.

More from Filmibeat

Read more about: jayaram parvathi kantara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X