ജയറാമിന് എന്നെ എങ്ങനെ ഇഷ്ടമായെന്ന് അറിയില്ല, ഞാനൊരു അഹങ്കാരിയായിരുന്നു: പാർവ്വതി പറയുന്നു

ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയവും വിവാഹവും, മലയാള സിനിമയുടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥകളിൽ ഒന്നാണ്. പ്രശസ്ത നടൻ സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ആരാധിച്ചിരുന്ന താര സുന്ദരിയെ, നായകനായി കഴിഞ്ഞ് സ്വന്തമാക്കിയ ഒരു സിനിമാറ്റിക് ടച്ച് ഉള്ള പ്രണയകഥയാണ് ഇരുവരുടെയും. തന്റെ പല അഭിമുഖങ്ങളിലും, തമ്മിൽ കാണുന്നതിന് മുൻപേ തനിക്ക് പാർവ്വതിയോട് പ്രണയം തോന്നിയിരുന്നുവെന്നും, ആദ്യമായി തമ്മിൽ കണ്ട നിമിഷം അത് ഇരട്ടിയായെന്നുമാണ് ജയറാം പറഞ്ഞിട്ടുള്ളത്.

എന്നാൽ, നടന്റെ ഇഷ്ടം പാർവ്വതി സ്വീകരിക്കാൻ കുറച്ചു താമസമെടുത്തു. അമ്മയുടെ കർക്കശ്യത്തിൽ വളർന്നിരുന്ന താരത്തിന്, അത്ര പെട്ടെന്ന് അത് ഉൾക്കൊള്ളാൻ ആവുമായിരുന്നില്ല. പക്ഷെ പിന്നീട് ഇഷ്ടമായപ്പോൾ, ജയറാമിന് വേണ്ടി ഏതറ്റം വരെയും പോകാൻ നടി തയ്യാറായി. അമ്മ തമ്മിൽ കാണാൻ അനുവദിക്കാതെ വന്ന സാഹചര്യങ്ങളിൽ ഒക്കെയും, പരസ്പരം ഓഡിയോ കാസറ്റുകളിൽ പറയാനുള്ളത് റെക്കോർഡ് ചെയ്ത് നൽകിയാണ് ഇരുവരും പ്രണയിച്ചത്. എന്നാൽ കുറച്ചു കാലത്തിന് ശേഷം, 1992ൽ ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ തന്നെ ജയറാമും പാർവ്വതിയും വിവാഹിതരായി. അതിന് ശേഷം നടി അഭിനയത്തിൽ നിന്ന് വിരമിച്ച്, നൃത്തത്തിനും, കുടുംബ കാര്യങ്ങൾക്കുമായി മുഴുവൻ സമയവും മാറ്റി വച്ചിരിക്കുകയാണ്.

Parvathi and Jayaram
Photo Credit: Filmibeat / Jayaram, Instagram

വളരെ വർഷങ്ങൾക്ക് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ, ജയറാമിന് തന്നെ എങ്ങനെ ഇഷ്ടമായെന്ന് അറിയില്ല, എന്നാണ് പാർവ്വതി പറഞ്ഞത്. ചെറുപ്പത്തിൽ, പ്രത്യേകിച്ച് സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികയായിരുന്നപ്പോൾ, താൻ ഒരു അഹങ്കാരിയായിരുന്നു എന്നാണ് സീനിയർ നടി വെളിപ്പെടുത്തിയത്. തനിക്ക് കടുത്ത മുൻകോപമായിരുന്നുവെന്നും സമ്മതിച്ച പാർവ്വതി, മക്കളായ കണ്ണനും ചക്കിയും (കാളിദാസും മാളവികയും) ജനിച്ച ശേഷമാണ് തന്റെ ദേഷ്യം ഒന്ന് നിയന്ത്രണത്തിലായത് എന്നും പറഞ്ഞു. തന്റെ സഹോദരിയുടെ മരണം തന്റെ വ്യക്തിത്വത്തെ ഒരുപാട് മാറ്റി എടുത്തുവെന്നും പ്രശസ്ത താരം ഓർത്തെടുത്തു.

Parvathi and Jayaram
Photo Credit: Jayaram, Instagram / Filmibeat

മുൻപ്, ബിഹൈൻഡ്‌വുഡ്സ് ഐസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, "ഭയങ്കര ദേഷ്യക്കാരിയായിരുന്ന ആളാണ്, അതിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ മക്കളായ കാളിദാസിനോടും മാളവികയോടും ചോദിക്കണം, എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ," എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് പാർവ്വതി മനസ്സ് തുറന്നത്. "കുട്ടികൾ വന്നതിന് ശേഷമാണ് എന്റെ ദേഷ്യമൊക്കെ പോയത്. അതിന് മുൻപൊക്കെ, എനിക്ക് തന്നെ തോന്നും, ഭയങ്കര... എന്താ പറയുക... ഒരു അഹങ്കാരിയായിരുന്നു ശെരിക്കും പറഞ്ഞാൽ. ജയറാം എങ്ങനെ എന്നെ ഇഷ്ടപ്പെട്ടുവെന്ന് അറിയില്ല," ഒരു നിറഞ്ഞ ചിരിയോടെ പ്രശസ്ത നടി വിശദീകരിച്ചു.

"എനിക്ക് ഭയങ്കര ദേഷ്യമൊക്കെ ഉണ്ടായിരുന്നു ചെറുപ്പത്തിൽ. എന്റെ ആ ഒരു ദേഷ്യം കുറഞ്ഞത്, ഞാൻ ഒന്ന് സെറ്റിൽ ഡൌൺ ആയത്, എന്റെ സഹോദരി പോയതിന് ശേഷമാണ്. എന്റെ അനിയത്തി മരിച്ചു. അവൾക്ക് വെറും ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ആ സമയത്ത് എനിക്ക് ഒരു ഇരുപത്തിയാറ് വയസ്സുണ്ടായിരുന്നു. അതിന് ശേഷമാണ് ഞാൻ കാം ഡൌൺ ആയി തുടങ്ങിയത്. എന്റെ ജീവിതം തന്നെ ആകെ മാറ്റി മറിച്ച ഒരു വല്ലാത്ത ഭയങ്കര സാഹചര്യമായിരുന്നു അത്," പാർവ്വതി വെളിപ്പെടുത്തി.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ മാത്രം സ്വന്തമല്ല. https://www.instagram.com/actorjayaram_official/ എന്ന പേജിൽ നിന്നു കൂടി എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

More from Filmibeat

Read more about: jayaram parvathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X