For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​ഗർഭിണികളുടെ വയർ കണ്ടാൽ തൊടുന്നു; മറ്റൊരാളുടെ ശരീരമല്ലേ?; അനുവാദം ചോദിക്കണമെന്ന് പാർവതി

  |

  അടുത്തിടെ ഏറെ വാർത്താ പ്രാധാന്യം നേടിയ സംഭവം ആയിരുന്നു വണ്ടർ വുമൺ എന്ന സിനിമയുടെ പ്രഖ്യാപനം. അഞ്ജലി മേനോന്റെ സംവിധാനത്തിൽ വരുന്ന ഈ സിനിമയിൽ പാർവതി തിരുവോത്ത്, പത്മപ്രിയ, നിത്യ മേനോൻ, സയനോര, അർച്ചന പത്മിനി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

  സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിത്യ മേനോനും പാർവതിയും അർച്ചനയും പ്രെ​ഗ്നൻസി ടെസ്റ്റ് റിസൽട്ട് എന്ന പേരിൽ പങ്കുവെച്ച ഫോട്ടോയായിരുന്നു ജനശ്രദ്ധ നേടിയത്. താരങ്ങൾ ​ഗർഭിണികളാണെന്ന തരത്തിലും വാർത്ത പരന്നു. എന്നാൽ പിന്നീട് സത്യാവസ്ഥ പുറത്തു വരികകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി മേനോനും പാർവതിയും. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

  Also Read: ഞാനൊരിക്കലും അമ്മയാകില്ല; ആഗ്രഹിച്ചാലും ഇനി അത് നടക്കില്ലെന്ന് പ്രമുഖ ഗായിക സെലീന ഗോമസ്

  '‌ഓരോരുത്തരുടെ മാതൃത്വ അനുഭവങ്ങൾ വേറെ ആണ്. ചിലർക്ക് സ്വാഭാവികം ആയിരിക്കും. ചിലർക്ക് ഐവിഎഫ് ആയിരിക്കും. ചിലർക്ക് വർഷങ്ങളായുള്ള കാത്തിരിപ്പ് ആയിരിക്കും. ചിലർക്ക് അപ്രതീക്ഷിതം ആയിരിക്കും. ഇപ്പോഴത്തെ കാലഘട്ടത്തിൽ ആ ചോയ്സിനെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മിനിയുടെ കഥാപാത്രത്തിലൂടെ എക്സ്പ്ലോർ ചെയ്യാൻ പറ്റുന്ന ഒരുപാട് ചോയ്സ് കൺസപ്റ്റുകൾ ഉണ്ട്'

  'അമ്മ ആയാൽ വന്ന ഉടനെ തന്നെ എങ്ങനെയുണ്ടായിരുന്നു നിന്റെ ഡെലിവറി എന്ന് ചോദിക്കും. ചിലപ്പോൾ അത് പങ്കുവെക്കാൻ താൽപര്യം ഉണ്ടാവില്ല. ചിലപ്പോൾ ഓക്കെ ആയിരിക്കും. അനുവാദം ചോദിച്ച് ചോദിക്കാം. ചിലർ ​ഗർഭിണി ആയ വയർ കാണുമ്പോൾ നേരെ പോയി പിടിക്കും. ഞാനും അത് ചെയ്തിട്ടുണ്ട്. പക്ഷെ അത് മറ്റൊരാളുടെ ശരീരമാണ്. പെർമിഷൻ ചോദിക്കുക. അവരുടെ സ്പേസിനെ ബഹുമാനിക്കുക. മിനിയുടെ കഥാപാത്രം അത്തരം കാര്യങ്ങളിലേക്ക് പോവുന്നുണ്ട്,' പാർവതി പറഞ്ഞു.

  Also Read: 'അച്ഛന്റെ അനു​ഗ്രഹം എപ്പോഴുമുണ്ടാകും'; കോട്ടയം പ്രദീപിന്റെ മകൾ‌ വിവാഹിതയായി, സഹോദരിയെ കൈപിടിച്ച് നൽകി വിഷ്ണു!

  സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രെ​ഗ്നന്റെ ആയെന്ന തരത്തിൽ ഫോട്ടോ പങ്കുവെച്ചത് പലരും വിശ്വസിച്ചെന്നും പാർവതി പറഞ്ഞു. ചില ,സുഹൃത്തുക്കൾ അഭിനന്ദനങ്ങൾ അറിയിച്ചു. നിങ്ങളോട് പറയാതെ ഇക്കാര്യം പോസ്റ്റ് ചെയ്യുമോ എന്നാണ് ഞാൻ ചോദിച്ചത്. ചിലർക്ക് വളരെ സ്നേഹം ആയിരുന്നു. ​ഇത്രയൊക്കെ സ്നേഹം കിട്ടുമോ എന്ന് ചിന്തിച്ച് പോയി.

  സോഷ്യൽ മീഡിയയിൽ നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷെ എനിക്ക് എന്റേതായ പ്രിവിലേജുകൾ ഉണ്ട്. സാധാരണ ഒരാൾക്ക് സൈബറിടത്ത് നേരിടുന്നത് വെച്ചാണ് യഥാർത്ഥത്തിൽ മാറ്റങ്ങൾ അളക്കേണ്ടതെന്നും പാർവതി പറഞ്ഞു. ഞാൻ വർക്ക് ചെയ്യുന്ന സിനിമകളിൽ ഐസിസി ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടാണ് ചെയ്യുന്നത്. ചില ഐസികളിൽ ഞാനും അം​ഗമായിട്ടുണ്ട്.

  എല്ലാ ചിലപ്പോൾ ലൈം​ഗിക ആക്രമണം ആയിരിക്കില്ല. ചിലപ്പോൾ കോൺട്രാക്റ്റ് ലംഘനം ആയിരിക്കും. ചിലർക്ക് ചിലരോടൊപ്പമുള്ള ബുദ്ധിമുട്ട് ആയിരിക്കും. അതിനെ എങ്ങനെ പരിഹരിക്കാമെന്ന ഉത്തരവാദിത്വവും ഉണ്ടെന്നും പാർവതി പറഞ്ഞു.

  സമൂഹത്തിൽ മാറ്റം വരികയാണെന്നത് സിനിമാ രം​ഗത്തുള്ളവരും മനസ്സിലാക്കണമെന്ന് അഞ്ജലി മേനോൻ പറഞ്ഞു. മാറ്റം ഉൾക്കേണ്ടവർക്ക് ഉൾക്കൊള്ളാം. കാലഹരണപ്പെട്ട മൂല്യങ്ങൾ ഉള്ള വ്യക്തികൾക്ക് പിന്നീട് സർവൈവ് ചെയ്യാൻ ബുദ്ധിമുട്ട് ആവും. അത് കൊണ്ട് മാറ്റം അവർക്ക് തന്നെയാണ് നല്ലത്. നിയമങ്ങളുണ്ട്. നിയമ ലംഘനം എന്താണെന്ന് പലരും പതുക്കെ മനസ്സിലാക്കിക്കൊള്ളുമെന്നും അഞ്ജലി മേനോൻ പറഞ്ഞു.

  Read more about: parvathy
  English summary
  Parvathy Thiruvothu About Wonder Women Movie; Says Pregnant Women Also Have Privacy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X