സാരി ഉടുത്ത് തരംഗമായി നടിമാരായ പാര്‍വതിയും അനുശ്രീയും! സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറല്‍

'അരുണേട്ടാ സന്തോഷമായില്ലേ' എന്ന ഒറ്റ ഡയലോഗിലൂടെ മലയാള സിനിമാപ്രേമിമകളുടെ മനസില്‍ ഇടംനേടിയ നടിയാണ് അനുശ്രീ. ആദ്യ സിനിമകളില്‍ നാടന്‍പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയിരുന്ന നടിയിപ്പോള്‍ പുതു പുത്തന്‍ മേക്കോവറിലാണ്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട ചില ചിത്രങ്ങളില്‍ അതീവ സുന്ദരിയായിട്ടാണ് അനുശ്രീയെ കാണാന്‍ കഴിയുന്നത്.

ഒരുപാട് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും സാരി ഉടുത്ത് നില്‍ക്കുന്നൊരു ചിത്രമായിരുന്നു അനുശ്രീയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നത്. പിങ്ക് നിറമുള്ള ബ്ലൗസും പച്ച കലര്‍ന്നൊരു സാരിയുമായിരുന്നു അനുശ്രീ ധരിച്ചത്. ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരുപാട് പേരുടെ സംശയങ്ങള്‍ക്ക് അനുശ്രീ മറുപടിയും കൊടുത്തിട്ടുണ്ട്.

 actress

അനുശ്രീയുടേത് മാത്രമല്ല നടി പാര്‍വതി തിരുവോത്തും സാരി ഉടുത്ത് നില്‍ക്കുന്ന ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം നടന്ന വനിത ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ ഇളം പച്ചനിറമുള്ള സാരിയും ഡിസൈന്‍ ബ്ലൗസുമായിരുന്നു പാര്‍വതി അണിഞ്ഞത്. ആഭാരണമായി വലിയൊരു കമ്മല്‍ മാത്രമായിരുന്നു ഉണ്ടായിട്ടുള്ളു. ഹെയര്‍സ്‌റ്റൈല്‍ ബോയ്‌സ് ആണെങ്കിലും അതീവ സുന്ദരിയായിട്ടാണ് പാര്‍വതിയെ ചിത്രങ്ങളില്‍ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X