വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തി മരണമാസ്സായി പാര്‍വതി! ആസിഫ് അലി നമ്മളുദ്ദേശിച്ച ആളല്ല! കാണൂ!
ഒന്നിന് പുറകെ ഒന്നൊന്നായി റിലീസ് ചിത്രങ്ങള്‍ ത്തെിക്കൊണ്ടിരിക്കുകയാണ്. പ്രഖ്യാപനവേള മുതല്‍ പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റിയ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഉയരെ തിയേറ്ററുകളിലേക്കെത്തിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥയുമായാണ് തങ്ങളെത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നുവെഹ്കിലും അതുക്കും അപ്പുറത്താണ് സിനിമയെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. പൊതുവെ സിനിമ കണ്ട് കരയാത്തവരെപ്പോലും കരയിപ്പിച്ചാണ് ഉയരെ എത്തിയത്. നിറഞ്ഞ കണ്ണുകളുമായി ജോമോളും തിയേറ്ററില്‍ നിന്നും ഇറങ്ങിവരുന്ന കാഴ്ചയും കണ്ടിരുന്നു. മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞുവെന്നും പാര്‍വതിക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാവൂയെന്നുമായിരുന്നു ജോമോള്‍ പറഞ്ഞത്.
ജോമോളിന്‍രെ ഈ വാക്കുകളെ സിനിമ കണ്ടവരെല്ലാം ശരിവെച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നെ വിശ്വസിപ്പിച്ച് ഏല്‍പ്പിക്കാമെന്ന് തെളിയിച്ച പാര്‍വതിയില്‍ പല്ലവി രവീന്ദ്രനും സേഫായിരുന്നു. നവാതഗനായ മനു അശോകാണ് ഉയരെ സംവിധാനം ചെയ്തത്. ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിരുന്നു. അവരവരുടെ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയാണ് ഓരോ താരവും സിനിമ പൂര്‍ത്തിയാക്കിയതെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പാര്‍വതിയെന്ന അഭിനേത്രിയുടെ ശക്തമായ തിരിച്ചുവരവും ആസിഫ് അലിയുടെ വേറിട്ട മുഖവുമാണ് ഉയരെയുടെ പ്രധാന സവിശേഷത എന്ന് പറയുന്നവരും കുറവല്ല. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതില്‍ തങ്ങളും സന്തുഷ്ടരാണെന്ന് വ്യക്തമാക്കി താരങ്ങളും എത്തിയിരുന്നു.

പറന്നുയര്‍ന്ന് ഉയരെ
ടീസറും ട്രെയിലറും മുകിലേ എന്ന ഗാനവുമൊക്കെ നേരത്തെ തന്നെ പോപ്പുലറായി മാറിയിരുന്നു. പ്രേക്ഷക പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്ന തരത്തിലായിരുന്നു സിനിമയുടെ ട്രെയിലര്‍. കാത്തിരുന്നവരെ ഒരുതരത്തിലും നിരാശപ്പെടുത്താത്ത സിനിമ, ഉയരെയെ ഇങ്ങനെ വിശേഷിപ്പിക്കാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ടേക്ക് ഓഫിന് ശേഷം പാര്‍വതിയുടെ അസാമാന്യ അഭിനയമികവുമായാണ് സിനിമയെത്തിയതെന്നും അവര്‍ പറയുന്നു. ബോള്‍ഡായി കാര്യങ്ങളെ സമീപിക്കുന്ന പാര്‍വതിയില്‍ പല്ലവിയും ഭദ്രമായിരുന്നു.

പാര്‍വതിയുടെ വാക്കുകളിലൂടെ തുടങ്ങി
ഈ കഥാപാത്രത്തെ പാര്‍വവതി അവതരിപ്പിക്കാമെന്ന് പറഞ്ഞതോടെയാണ് ചിത്രത്തിന് തുടക്കമായത്. അണ്ടര്‍വേള്‍ഡിന്റെ ലൊക്കേഷനിടയില്‍ വെച്ചാണ് ആസിഫ് അലി ഉയരെ സന്തോഷം പങ്കുവെച്ചത്. ഫേസ്ബുക്ക് ലൈവ് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. സിനിമയെക്കുറിച്ചും ക്യാരക്ടറിനെക്കുറിച്ചുമൊക്കെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് പാറു പറഞ്ഞതോടെയാണ് ഈ സിനിമ യാഥാര്‍ത്ഥ്യമായത്.

മികച്ച പ്രതികരണത്തില്‍ സന്തോഷം
ബോബി-സഞ്ജയ് ടീമിന്റെ കൂടെയുള്ള മൂന്നാമത്തെ സിനിമയാണ്. നിര്‍ണ്ണായകവും ടേക്ക് ഓഫുമൊക്കെ ചെയ്യുമ്പോള്‍ അവര്‍ തന്നൊരു കോണ്‍ഫിഡന്‍സുണ്ട്. തിരക്കഥ പറയുമ്പോള്‍ത്തന്നെ ആസിഫിനെ മനസ്സില്‍ കണ്ടാണ് കഥയൊരുക്കിയതെന്ന് അവര്‍ പറഞ്ഞിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലെ അടുത്ത തലമുറ എസ് ക്യൂബ് എന്ന പേരിലാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ സംവിധായകനായ മനുവുമായും അടുത്ത ബന്ധമാണ്. അദ്ദേഹത്തിന്റെ ഇത്രയും നാളത്തെ ബന്ധം അദ്ദേഹം കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്.

നമ്മളുദ്ദേശിക്കുന്ന ആളല്ല
ആസിഫ് അലി നമ്മളുദ്ദേശിക്കുന്ന ആളല്ലെന്ന തരത്തിലുള്ള നിരവധി ട്രോളുകള്‍ താനും കണ്ടിരുന്നു. അങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷം. നെഗറ്റീവ് ഷേഡല്ലേ, എന്തിനാണ് ഇത്തരത്തിലൊരു കഥാപാത്രത്തെ അവചരിപ്പിക്കുന്നതെന്ന തരത്തിലുള്ള ചോദ്യം പലരും ഉന്നയിച്ചിരുന്നു. അഭിനേതാവെന്ന നിലയില്‍ തന്നെ ഭയങ്കരമായി ആകര്‍ഷിച്ച കഥാപാത്രമായിരുന്നു ഗോവിന്ദ് എന്നും ആസിഫ് അലി പറയുന്നു. താന്‍ ഈ സിനിമ കമ്മിറ്റ് ചെയ്തതിന് ശേഷവും വിമര്‍ശനം ഉയര്‍ത്തി ആളുകളെത്തിയിരുന്നു.

ടൊവിയുടെ വരവ്
വലിയ സ്റ്റാര്‍ഡത്തില്‍ നില്‍ക്കുമ്പോഴും ഒരു ക്യാരക്ടര്‍ ചെയ്യാന്‍ ടൊവിയെത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. അതൊരു വലിയ ക്ലാളിറ്റിയാണ്. താനും ക്യാരക്ടര്‍ റോളുകള്‍ക്കായി കാത്തിരിക്കുന്നയാളാണെന്നും ആസിഫ് അലി പറയുന്നു. നായകനായിത്തന്നെ അഭിനയിക്കണമെന്ന നിബന്ധനയൊന്നും ഇല്ലാത്തവരാണ് ടൊവിനോയും ആസിഫ് അലിയുമെന്നും വീണ്ടും തെളിഞ്ഞിരിക്കുകയാണ് ഉയരെയിലൂടെ. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിനായി കാത്തിരിക്കുന്നവരാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു.

കരിയര്‍ ബെസ്റ്റായി മാറും
പാര്‍വതിയുടേയും ആസിഫ് അലിയുടേയും കരിയര്‍ ബെസ്റ്റായി ഉയരെ മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഏറ്റെടുത്തിരിക്കുന്ന കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്തുകയെന്ന പതിവ് നയം തന്നെയാണ് ഇരുവരും സ്വീകരിച്ചത്. പ്രമോഷനിലായാലും മറ്റ് പരിപാടികളിലായാലും സിനിമയെക്കുറിച്ച് താരങ്ങള്‍ സംസാരിച്ചിരുന്നില്ല. സിനിമയ്ക്ക് ഗംഭീര പ്രതികരണം ലഭിക്കുന്നുവെന്നറിഞ്ഞതിന് ശേഷം നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു ആസിഫ് അലി പറഞ്ഞത്.

വിമര്‍ശകരും കൈയ്യടിച്ചു
പാര്‍വതിയുടെ സിനിമാജീവിതം അവസാനിച്ചുവെന്ന തരത്തിലുള്ള കുപ്രചാരണങ്ങളായിരുന്നു ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് ചില്ലറ പൊല്ലാപ്പുകളായിരുന്നില്ല താരത്തിന് നേരിടേണ്ടി വന്നത്. എന്നാല്‍ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവുമായെത്തിയിരിക്കുകയാണ് താരം. വിമര്‍ശകര്‍ പോലും താരത്തിനായി കൈയ്യടിക്കുന്ന കാഴ്ച കൂടിയാണ് കണ്ടത്.
ആസിഫ് അലിയുടെ വാക്കുകള്‍
ഉയരെ സന്തോഷം പങ്കുവെച്ച് ആസിഫ് അലി, വീഡിയോ കാണാം.


Click it and Unblock the Notifications