ജയറാമിന്റെയും പാര്‍വതിയുടെയും വീട്ടില്‍ ആഘോഷമാണ്; പൂന്തോട്ടം അടുക്കള തോട്ടമായ കഥ പറഞ്ഞ് താരകുടുംബം

സുധ കൊങ്കര സംവിധാനം ചെയ്ത പാവ കഥൈകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൈയടി വാങ്ങിയിരിക്കുയാണ് നടന്‍ കാളിദാസ് ജയറാം. താരപുത്രന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു ചിത്രത്തിലേത്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ വിശേഷങ്ങള്‍ പങ്കുവെച്ച് പല അഭിമുഖങ്ങളിലും കാളിദാസ് എത്തിയിരുന്നു. ഇപ്പോഴിതാ കുടുംബസമേതം കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വീട്ടിലെ പുത്തൻ വിശേഷങ്ങളെ കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ്.

നേരത്തെ യൂട്യൂബ് ചാനലിലൂടെ ചെന്നൈയിലെ അശ്വതി എന്ന വീട്ടിലുണ്ടാക്കിയ പച്ചക്കറി തോട്ടം കാളിദാസ് പുറംലോകത്തെ കാണിച്ചിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പാര്‍വതിയും ജയറാമും പറയുകയാണ്. 'മുന്‍പ് വീടിന്റെ ടെറസില്‍ ഞാന്‍ കൃഷി ചെയ്തിട്ടുണ്ട്. നല്ല വിളവും കിട്ടി. പക്ഷേ ടെറസ് അത്രയും മണ്ണിന്റെ ഭാരം താങ്ങില്ല. ചോര്‍ച്ചയുണ്ടാവാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയാണ് വീടിന് മുന്നിലെ പൂന്തോട്ടം അടുക്കള തോട്ടമാക്കിയാലോ എന്ന ആലോചന ജയറാമിന് വരുന്നതെന്ന് പാര്‍വതി പറയുന്നു.

parvathi-

പുല്‍ത്തകിടിയും പൂവുകളുമൊക്കെ പരിപാലിച്ചിരുന്നത് പാര്‍വതിയാണ്. പൂക്കള്‍ കണ്ട് ബോറടിച്ചു. ഇതൊക്കെ പറിച്ച് കളഞ്ഞ് പച്ചക്കറിയാക്കിയാലോ എന്ന് ജയറാം ചോദിച്ചു. അയ്യോ എന്റെ ഗാര്‍ഡന്‍ നശിപ്പിക്കല്ലേ എന്നായിരുന്നു പാര്‍വതിയുടെ മറുപടി. എന്നാല്‍ നീ പതുക്കെ തുടങ്ങിക്കോ, ഒരു വശത്ത് നിന്ന് നമുക്ക് അതിക്രമിച്ച് കയറാമെന്ന് കാളിദാസിനോട് പറഞ്ഞ് ജയറാം പച്ചക്കറി നട്ട് തുടങ്ങി. ആദ്യമൊരു വെണ്ട നട്ടു, പിന്നെ തക്കാളി, മുളക്, പടവലം, പാവല്‍, മത്തന്‍ അങ്ങനെ ഓരോന്നായി. ഒടുവില്‍ പൂന്തോട്ടം ഒരു അടുക്കള തോട്ടമായി മാറി.

 parvathi-

മാളവികയ്‌ക്കൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ മുതല്‍ മകളുടെ അരങ്ങേറ്റത്തെ കുറിച്ചുള്ള ചോദ്യം വന്നിരുന്നു. ഇതേ ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കൊണ്ടാണ് ജയറാം മറുപടി പറഞ്ഞത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപാണ് ചക്കിയെ ആദ്യം സിനിമയിലേക്ക് വിളിച്ചത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍. ആ വേഷമാണ് കല്യാണി ചെയ്തതെന്ന് ജയറാം പറയുന്നു.

Recommended Video

കാളിദാസിന്റെ മാസ്മരിക അഭിനയത്തിന് കയ്യടിച്ച് സിനിമാ ലോകം | FilmiBeat Malayalam

എനിക്കൊരു സിനിമ ചെയ്യാനുള്ള പക്വത ആയിട്ടില്ലെന്നാണ്, അനൂപിന്റെ ഓഫര്‍ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് മാളവിക പറയുന്നത്. ഞാനിപ്പോള്‍ മോഡലിങ് ചെയ്യുന്നുണ്ട്. പക്വതയായെന്ന് എനിക്ക് ബോദ്ധ്യം വരുമ്പോള്‍ നല്ല ഓഫറുകള്‍ വന്നാല്‍ ചെയ്യുമെന്നും താരപുത്രി മാളവിക വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X