ഞാൻ അപ്പോൾ കണ്ടത് എന്റെ മകളുടെ മുഖം!! രവീന്ദ്രൻ എന്ന അച്ഛനെ കുറിച്ച് സിദ്ദിഖ്...

സൂപ്പർ സ്റ്റാർ ചിത്രങ്ങൾ മാത്രമല്ല തിയേറ്ററുകളിൽ വൻ വിജയം നേടുന്നത്. താരവ്യാലൂ ഒരുപരിധിവരെ സിനിമയെ സ്വാധീനിക്കുമെങ്കിലും മികച്ച ചിത്രങ്ങൾക്കെന്നും തിയേറ്ററുകളിൽ വൻ വിജയം നേടാൻ സാധിക്കും. പാർവതി , ആസിഫ് അലി, ടൊവിനോ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ അത്തരം ചിത്രങ്ങൾക്ക് ഒരു മികച്ച ഉദാഹരണമാണ്. താരരാജക്കന്മാർ തിയേറ്ററുകളിൽ മത്സര വിജയം നേടുമ്പോൾ അതിനോടൊപ്പം എത്തുക എന്നത് വലിയ കാര്യം തന്നെയാണ്. ഇവിടെ ഉയരെ അത്തരത്തിലുളള ഒരു വിജയം കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ്.

താരങ്ങളുടെ മത്സരിച്ചുള്ള പ്രകടനമായിരുന്നു ഉയരെയിൽ കണ്ടത്. പാർവതിയോടൊപ്പം ആസിഫ് അലിയും ടൊവിനോയും കട്ടയ്ക്ക് തന്നെ പിടിച്ചു നിന്നു. ചിത്രത്തിൽ ഇവരോടൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു നടൻ സിദ്ദിഖിന്റേത്. താരത്തിന്റെ മറ്റൊരു മുഖമായിരുന്നു പ്രേക്ഷകർ കണ്ടത്. ഇപ്പോഴിത ചിത്രത്തിലെ ഹൃദയസ്പർശിയായ കഥാപാത്രത്തെ കുറിച്ച് പറയുകയാണ്. മികച്ച അച്ഛൻ എന്നാണ് ഈ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. മാതൃഭൂമി ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്.

എന്റെ മകളുടെ മുഖം

എന്റെ മകളുടെ മുഖം

വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തവും പിന്നീട് ഇതിനെ അതിജീവിച്ച് മന്നേറുന്ന കഥയാണ് ഉയരെ ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ രവീന്ദ്രൻ എന്ന അച്ഛൻ കഥാപാത്രം ചെയ്യുമ്പോൾ തൻരെ മനസ്സിൽ മകളുടെ മുഖമായിരുന്നു. ഇതുപോലെയാരു ദുരന്തം എന്റെ മകൾക്ക് വരുത്തരുതെ എന്നായിരുന്നു തന്റെ പ്രാർഥന.

ഹൃദയത്തിൽ‌ സ്പർശിച്ച അച്ഛൻ

ഹൃദയത്തിൽ‌ സ്പർശിച്ച അച്ഛൻ

ചിത്രത്തിൽ പാർവതിയുടെ കഥാപാത്രമായ പല്ലവിയുടെ അച്ഛനായിട്ടാണ് അദ്ദേഹം എത്തിയത്. ഒരു ചെറിയ വരുമാനം കൊണ്ട് രണ്ട് പെൺമക്കളുടെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി ജീവിച്ച അച്ഛനായിരുന്നു അയാൾ. ആ ഒരു മിതത്വം അയാളുടെ സംസാരത്തിലും ചലനത്തിലും പെരുമാറ്റത്തിലുമുണ്ട്. അയാളുടെ ഒരോ ചുവട് വയ്പ്പും ഏറെ ചിന്തയോടു കൂടിയതായിരുന്നു.

 പാർവതി മികച്ച നടിയാകും

പാർവതി മികച്ച നടിയാകും

പല്ലവി എന്ന കഥാപാത്രത്തിനു വേണ്ടി പാർവതി നടത്തിയ അർപ്പണബോധം കണ്ട് താൻ ഞെട്ടിയിട്ടുണ്ട്. അതിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. പാർവതിയുടെ പ്രായം വെച്ചു നോക്കുമ്പോൾ ആ ഡെഡിക്കേഷൻ എത്രയോ വലുതാണ്.അവരുടെ ഈ പ്രായത്തിൽ താൻ സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ടു പോലുമില്ല. സംശയം വേണ്ട പാർവതി മലയാളത്തിലെ ഏറ്റവും നല്ല നടിമാരിൽ ഒരാ

 വില്ലനായ അച്ഛൻ കഥാപാത്രം

വില്ലനായ അച്ഛൻ കഥാപാത്രം

ഈ വർഷം തനിയ്ക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച വർഷമായിരുന്നു. ഈ വർഷം തുടർച്ചയായി കിട്ടിയ റോളുകളെല്ലാം വളരെ വ്യത്യസ്തമായതായിരുന്നു. വില്ലനാണെങ്കിലും ജോൺ എന്ന കഥാപാത്രം തന്നെ സംബന്ധിച്ചടത്തോളം നായകതുല്യമാണ്. മകനെ നഷ്ടമായ അച്ഛന്റെ പ്രതികരണമാണ് ആ വില്ലനിസത്തിൽ കണ്ടത്. അതിനാൽ തന്നെ നടത്തത്തിലും നോട്ടത്തിലുമെല്ലാം ആസാധാരണത്വം കൊണ്ടുവരാൻ ശ്രമിച്ചു. ആ കഥാപാത്രത്തിന്റെ ഒരു ഷോർട്ടിൽ പോലും കണ്ണ് ചിമ്മാതെയായിരുന്നു താൻ സംസാരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X