പരസ്പരം ഒന്നും മിണ്ടാതെ പാർവതിയും ജയറാമും പ്രണയിച്ചു! കയ്പ്പും മധുരവുമേറിയ 28 വർഷം....

മലയാള സിനിമയുടെ മാതൃക ദമ്പതികളാണ് ജയറാമും പാർവതിയും. ഇവരുടെ ഓൺ സ്ക്രീൻ പ്രണയവും ഓഫ് സക്രീൻ പ്രണയവും നേരിൽ കാണാൻ പ്രേക്ഷകർക്ക് ഭാഗ്യമുണ്ടായി. സിനിമയിലെ പ്രിയപ്പെട്ട താരജോഡികളായിരുന്ന ഇവർ ജീവിതത്തിലും ഒന്നാകണം എന്നായിരുന്നു ആരാധകരുടെ ആഗ്രഹം. സിനിമയെ വെല്ലുന്ന പ്രണയകഥയായിരുന്നു ഇവരുടേത്.

ഇന്ന് പാർവതിയുടേയും ജയറാമിന്റേയും വിവാഹ വാർഷികമാണ്. 28 കൊല്ലങ്ങൾക്ക് മുമ്പ് ഇതേ ദിവസമായിരുന്നു ജയറാം താലികെട്ടി പാർവതിയെ തന്റെ ജീവിതത്തിലേയ്ക്ക് കൂട്ടിയത്. മലയാള സിനിമ ലോകത്തെ ഒന്നടങ്കം സാക്ഷിയാക്കി കൊണ്ടായിരുന്നു വിവാഹം. ആരാധകരെ പോലെ തന്നെ സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു. 28ാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ എവർഗ്രീൻ സൂപ്പർ ജോഡികൾ ആശംസയുമായി ആരാധകരും സിനിമ ലോകവും രംഗത്തെത്തിയിട്ടുണ്ട്..

 28 വർഷങ്ങൾ

അച്ഛനും അമ്മയ്ക്കും മനോഹരമായ വിവാഹ വാർഷികാശംസ നേർന്ന് മക്കളായ കാളിദാസും മാളവികയും രംഗത്തെത്തിയിട്ടുണ്ട്. താരജോഡികളുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു പാർവതിക്കും ജയറാമിനും ആശംസ നേർന്നത്. അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസ നേരുന്നു എന്ന് കുറിച്ച് കൊണ്ട് താൻ തന്നെ എടുത്ത് ലേറ്റസ്റ്റ് ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു കാളിദാസിന്റെ ആശംസ. എന്നാൽ മകൾ ചക്കിയാകട്ടെ അച്ഛന്മാരുടെ പഴയ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കയ്പ്പും മധുരവുമേറിയ 28 വർഷം..1992 എന്നും ചിത്രത്തിനോടൊപ്പം കുറിച്ചിട്ടുണ്ട്. ആശംസ നേർന്ന എല്ലാവർക്കും ജയറാമും പാർവതിയും നന്ദിയും അറിയിച്ചിട്ടുണ്ട്.

 ആദ്യം  സൗഹൃദം

1988 ൽ അപരൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് താരങ്ങൾ ആദ്യം കണ്ടു മുട്ടുന്നത്. ആദ്യം സുഹൃത്തുക്കളാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലെത്തുകയുമായിരുന്നു. സിനിമയിലെ അടുത്ത സുഹൃത്തുക്കളോടും പോലെ പറയാതെ അതീവ രഹസ്യമായിട്ടായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം കൊണ്ട് നടന്നത്. എന്നാൽ പിന്നീട് ശ്രീനിവാസൻ ഇത് കയ്യോടെ പിടിക്കുകയായിരുന്നു.

 പ്രണയം കണ്ടു പിടിച്ച് ശ്രീനിവാസൻ

ശ്രീനിവാസൻ, ജയറാം, പാർവതി ഉർവശി എന്നിവർ പ്രധാ വേഷത്തിലെത്തി ചിത്രമായ തലയണമന്ത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഈ രഹസ്യം ശ്രീനിവാസൻ കണ്ടു പിടിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നിർദ്ദേശത്തെ തുടർന്നാണ് ശ്രീനിവാസൻ ഈ രഹസ്യ പ്രണയം കണ്ടുപിടിക്കുന്നത്. നടൻ ജയറാം തന്നെയാണ് ഈ കഥ പ്രേക്ഷകരുമായി പങ്കുവെച്ചതും.

 പ്രണയം  സത്യം  തന്നെ

ജയറാമും പാർവതിയും തമ്മില്‍ എന്തെങ്കിലും ഉണ്ടോ എന്ന് മലയാളസിനിമയുടെ അകത്ത് ചർച്ച തുടങ്ങിയ സമയത്താണ് തലയണമന്ത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ആദ്യം ഞാൻ ലൊക്കേഷനിനിലെത്തി. അത് കഴിഞ്ഞ് അശ്വതിയും. കുറച്ച് സമയം ശ്രീനിയേട്ടൻ ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.10 മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രീനിയേട്ടൻ സത്യൻ അന്തിക്കാടിനെ വിളിച്ച് പറഞ്ഞു, ‘സത്യാ സംഗതി സത്യം തന്നെയാണ്, ഇവർ തമ്മിൽ പ്രേമത്തിലാണ്- ജയറാം നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

  പ്രണയം  കണ്ടെത്തിയത്

എന്നാൽ പിന്നീട് ഈ കാര്യം ഞാൻ ശ്രീനിയേട്ടനോട് ചോദിച്ചു. ഇത് എങ്ങനെയാണ് കണ്ടെത്തിയത്. കാരണം ഒരുമനുഷ്യനും ഇക്കാര്യം അറിയില്ലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു. അശ്വതിയൊഴികെ സെറ്റിലുളള ബാക്കിയെല്ലാവരോടും നീ സംസാരിക്കുന്നുണ്ട്. , അശ്വതിയുമായി മാത്രം സംസാരിക്കുന്നില്ല. അവരും അങ്ങനെ തന്നെയാണ്. നിന്നോട് മാത്രം സംസാരിക്കുന്നില്ല. ശ്രീനിവാസന്റെ ആ ഒരു നിരീക്ഷണം ശരിയായിരുന്നെന്ന് ജയറാം പറഞ്ഞു.

കാളിദാസ് ഫേസ്ബുക്ക് പോസ്റ്റ്

മാളവിക ജയറാം ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X