'അമ്മയ്ക്ക് പകരം അമ്മ മാത്രം..., കണ്ട് നിന്നവരേയും കരയിപ്പിച്ച പാർവതിയുടെ നൃത്തം, ചക്കി ഭാഗ്യം ചെയ്ത മകൾ'
അടുത്തിടെയാണ് ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാമിന്റെ വിവാഹം ആഘോഷപൂർവം നടന്നത്. ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷമായിരുന്നു ചക്കിയെന്ന് അറിയപ്പെടുന്ന മാളവികയുടെ വിവാഹം. ഗുരുവായൂരിൽ വെച്ചായിരുന്നു താലികെട്ട്. വിദേശത്ത് ജോലി ചെയ്യുന്ന നവനീതാണ് മാളവികയെ വിവാഹം ചെയ്തത്. ആഘോഷമായി നടന്ന വിവാഹനിശ്ചയത്തിന് പിന്നാലെയായിരുന്നു വിവാഹം നടന്നത്. കേരളത്തിൽ പലയിടങ്ങളിലായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ജയറാമും പാർവതിയും ചേർന്ന് വെഡ്ഡിങ് റിസപ്ഷനും നടത്തിയിരുന്നു.
മകളുടെ വിവാഹം പാർവതിയുടെയും ജയറാമിന്റെ വലിയ സ്വപ്നമായിരുന്നു. വിവാഹത്തിന്റെയും അതിനോട് അനുബന്ധിച്ച് നടന്ന റിസപ്ഷന്റെയും സംഗീതിന്റെയും ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ മാളവികയുടെ സംഗീതിന് പാർവതി അവതരിപ്പിച്ച നൃത്തമാണ് വൈറലാകുന്നത്.

വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രാഫി പകര്‍ത്തിയ റീൽ വീഡിയോ അവരുടെ തന്നെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. കന്നത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് സിനിമയിലെ ഒരു ദൈവം തന്ത പൂവേ എന്ന പാട്ടിന് ആ ഫീലോടുകൂടെ പാര്‍വതിതി ചുവടുകള്‍ വെയ്ക്കുമ്പോള്‍ മാളവിക ഇമോഷണലാവുന്നത് വീഡിയോയില്‍ കാണാം. മാളവിക മാത്രമല്ല വരൻ നവനീതിന്റെയും കണ്ണുകൾ നിറയുന്നതും ഇമോഷണലാകുന്നതും വീഡിയോയിൽ കാണാം.
ഒരു മാജിക്കായി അനുഭവപ്പെടുന്നുവെന്നും പാര്‍വ്വതി ആ മ്യൂസിക്കില്‍ നിറഞ്ഞ ഫീലോടെ ചുവടുകള്‍ വെയ്ക്കുമ്പോള്‍ വീഡിയോ കാണുന്ന ഞങ്ങളുടെ കണ്ണും നിറയുന്നുവെന്നും അമ്മമാർ അടക്കം പലരും കമന്റ് ബോക്‌സില്‍ കുറിച്ചു. അമ്മയ്ക്ക് പകരം അമ്മ മാത്രം... കണ്ട് നിന്നവരേയും കരയിപ്പിച്ച പാർവതിയുടെ നൃത്തം എന്നിങ്ങനെയും കമന്റുകളുണ്ട്.
അഭിനയം വിട്ടശേഷം വളരെ വിരളമായി മാത്രമെ പാർവതി പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ളു. ഏറെ നാളുകൾക്കുശേഷം പാർവതിയുടെ ഒരു പെർഫോമൻസ് കാണാൻ കഴിഞ്ഞ സന്തോഷം ആരാധകരും പ്രകടിപ്പിച്ചിട്ടുണ്ട്. നൃത്തം കണ്ടപ്പോൾ കമലദളത്തിലെ പ്രകടനം ഓർമ വന്നുവെന്നും കമന്റുകളുണ്ട്. അമ്മയുടെ സ്‌നേഹം മനോഹരമായ ഓരോ ചുവടുകളിലൂടെയും പ്രകടിപ്പിയ്ക്കുന്നു എന്ന് പറഞ്ഞാണ് വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രാഫി ഡാന്‍സ് വീഡിയോ പങ്കുവെച്ചത്.
ഏറെ നാളുകള്‍ക്കുശേഷം അശ്വതി ജയറാം (പാര്‍വ്വതി) നൃത്തത്തിലുള്ള അവരുടെ കഴിവ് മകള്‍ക്ക് വേണ്ടി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ ഞങ്ങള്‍ ശരിക്കും ഭാഗ്യവാന്മാരാണെന്നും വീഡിയോ ടീം കുറിച്ചു. വീഡിയോ വൈറലായതോടെ മകൻ കാളിദാസ് ജയറാം അടക്കം നിറഞ്ഞ സ്നേഹം കമന്റിൽ പങ്കുവെച്ച് എത്തി.

തിരുവല്ലയിലെ കവിയൂരിലാണ് അശ്വതി എന്ന പാർവതിയുടെ ജനനം. 1986ൽ വിവാഹിതരെ ഇതിലെ ഇതിലെ എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. 1992 സെപ്‌തംബർ ഏഴിന് നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനുശേഷം ചലച്ചിത്രാഭിനയരംഗത്ത് നിന്നും പിൻവാങ്ങുകയായിരുന്നു. ഇന്നും പാർവതി അഭിനയത്തിലേക്ക് തിരിച്ച് വരണമെന്ന് സിനിമാപ്രേമികൾ ആഗ്രഹിക്കുന്നുണ്ട്.
കുടുംബജീവിതം ആസ്വദിക്കണമെന്ന ആഗ്രഹത്തോടെയാണ് പാർവതി അഭിനയം വിവാഹത്തിനുശേഷം അവസാനിപ്പിച്ചത്. ഇന്ന് മകൻ കാളിദാസ് തെന്നിന്ത്യയിൽ തിരക്കുള്ള നടനാണ്. മാളവിക പരസ്യ ചിത്രങ്ങളിലും മ്യൂസിക്ക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയിലേക്ക് അരങ്ങേറിയിട്ടില്ല.


Click it and Unblock the Notifications











