ആറുവര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളൂ, അതിന് മുമ്പ് അശ്വതിയായിരുന്നു, മനസുതുറന്ന് താരപത്‌നി
സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ് പാര്‍വതി ജയറാം. കുറച്ചുവര്‍ഷങ്ങള്‍ മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുളളൂ എങ്കിലും നടി ചെയ്ത കഥാപാത്രങ്ങളൊക്കെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി തുടര്‍ന്ന് അറുപതിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നു. ജയറാമുമായുളള വിവാഹശേഷം സിനിമ വിട്ട പാര്‍വതി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.

മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് പാര്‍വതിയുടെത്. ജയറാമിനും പാര്‍വതിക്കുമൊപ്പം മക്കളായ കാളിദാസും മാളവികയുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ആറ് വര്‍ഷം മാത്രമാണ് പാര്‍വതി സിനിമയിലുണ്ടായിരുന്നത്. ഇതേകുറിച്ച് ഒരഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. ആറ് വര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുളളൂ. അതിന് മുന്‍പ് അശ്വതിയായിരുന്നു. അതുകഴിഞ്ഞും അശ്വതിയാണ്. ഈ ആറുവര്‍ഷം എന്റെ ഓര്‍മ്മയിലേ ഇല്ല, അതൊരു പുകമറയില്‍ ഇരിക്കുകയാണ്.
പക്ഷേ ഈ ആറുവര്‍ഷംകൊണ്ട് ഞാന്‍ നേടിയത് എന്നെ ഇഷ്ടമുളള കുറപ്പേരുടെ സ്‌നേഹമാണ്. അതൊരിക്കലും ഒന്നിനും പകരമാവില്ല. അങ്ങനെ നോക്കുമ്പോള്‍ ജീവിതം ഒരുപാട് അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു. പാര്‍വതി പറഞ്ഞു. പ്രണയിച്ച് വിവാഹിതരായവരാണ് ജയറാമും പാര്‍വതിയും. താരദമ്പതികളുടെ പ്രണയ കഥയെല്ലാം മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്. 1992ലാണ് പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹം നടന്നത്.
ജയറാമിനും പാര്‍വ്വതിക്കും പിന്നാലെ കാളിദാസും സിനിമകളില്‍ സജീവമായിരുന്നു. മലയാളം, തമിഴ് ഭാഷകളിലൂടെയാണ് നടന്‍ സിനിമയില്‍ എത്തിയത്. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് പിന്നീട് നായക നടനായും സജീവമാവുകയായിരുന്നു. മോഡലിംഗ് രംഗത്താണ് മാളവിക തിളങ്ങിയത്. മുന്‍പ് ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചും താരപുത്രി എത്തിയിരുന്നു.
നായകനടനായി പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് തുടക്കം കുറിച്ചത്. നായകനായുളള താരപുത്രന്റെ ആദ്യ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കാളിദാസിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. പൂമരത്തിന് പിന്നാലെ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങള്‍ നടന് ലഭിച്ചിരുന്നു. തമിഴിലൂടെയാണ് തുടക്കമെങ്കിലും മലയാള സിനിമയിലാണ് നടന്‍ കൂടുതല്‍ സജീവമായിരുന്നത്. താരപുത്രന്‍മാര്‍ നിരവധിയായി മലയാളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സമയത്താണ് കാളിദാസും എത്തിയിരുന്നത്.


Click it and Unblock the Notifications