ജയറാമിന്റെ അശ്വതി, പാര്‍വ്വതിയുടെ തിരിച്ച് വരവിന് കാത്ത് ആരാധകര്‍! ചിത്രങ്ങള്‍ പുറത്ത് വിട്ട് മകള്‍!
ഒരു കാലത്ത് മലയാളക്കരയുടെ ഇഷ്ട നായികയായിരുന്നു പാര്‍വ്വതി. ശാലീന സൗന്ദര്യവും ഉണ്ണക്കണ്ണുമായിരുന്നു പാര്‍വ്വതിയെ ശ്രദ്ധേയമാക്കിയത്. ഒത്തിരിയധികം സിനിമകളില്‍ നിറഞ്ഞ് നിന്ന പാര്‍വ്വതി നടന്‍ ജയറാമുമായിട്ടുള്ള വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചു. നടിയുടെ മടങ്ങി വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. ഇപ്പോഴിതാ പാര്‍വ്വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്.

ഓഫ് വൈറ്റ് നിറമുള്ള സാരി ധരിച്ച് അതീവ സുന്ദരിയായി നില്‍ക്കുന്ന പാര്‍വ്വതിയുടെ ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്. പാര്‍വ്വതി സോഷ്യല്‍ മീഡയില്‍ സജീവമല്ലെങ്കിലും മകള്‍ മാളവിക ജയറാം ആണ് അമ്മയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള പാര്‍വ്വതിയുടെ ചിത്രങ്ങള്‍ പലപ്പോഴും തരംഗമാവാറുണ്ടെങ്കിലും ഇത്തവണ ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ്.
മഞ്ജു വാര്യര്‍, സംവൃത സുനില്‍, ശാന്തി കൃഷ്ണ, ഉര്‍വ്വശി തുടങ്ങിയ നടിമാരെല്ലാം തിരിച്ച് വന്നത് പോലെ പാര്‍വ്വതിയുടെ ശക്തമായ തിരിച്ച് വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. അതിനിടെയാണ് മകന്‍ കാളിദാസ് ജയറാം കൂടി സിനിമയിലേക്ക് എത്തുന്നത്. ഇന്ന് മലയാളത്തിലെ യൂത്തന്മാരില്‍ വലിയ വിഭാഗം ആരാധകരുള്ള താരമാണ് കാളിദാസ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായ ജയറാമും സിനിമകളിലൂടെ സജീവമായി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











