എന്റെ ശക്തിയും പ്രതിബിംബവുമെന്ന് പാര്‍വതി! ഞങ്ങളുടെ വീട്ടിലെ വെളിച്ചമെന്ന് ജയറാമും! മാളവികയെക്കുറിച്ച് പറഞ്ഞത്
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് പിന്നീട് നായകനായും അരങ്ങേറിയിരുന്നു. മലയാളത്തിലും തമിഴിലുമൊക്കെയായി സജീവമാണ് കാളിദാസ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയതാണ് ചക്കി എന്ന മാളവിക. സ്‌പോര്‍ട്‌സ് മേഖലയില്‍ ജോലിയാണ് സ്വപ്‌നം എന്നായിരുന്നു മാളവിക പറഞ്ഞത്.
അഭിനയ മേഖലയില്‍ സാന്നിധ്യം അറിയിക്കും മുന്നെ തന്നെ താരമായി മാറിയതാണ് മാളവിക. നവനീതുമായുള്ള വിവാഹവും, പിന്നീടുള്ള വിശേഷങ്ങളുമെല്ലാം ജയറാമും പാര്‍വതിയും പങ്കുവെച്ചിരുന്നു. കാളിദാസിന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെയായിരുന്നു മാളവികയും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ മകളെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് പാര്‍വതിയും ജയറാമും. കാളിദാസും, നവനീതുമെല്ലാം ചക്കിക്ക് പിറന്നാളാശംസ അറിയിച്ചിരുന്നു.

എന്റെ സോള്‍മേറ്റും, ശക്തിയും, പ്രതിബിംബവുമാണ് ചക്കി. എന്റെ ഹൃദയവും എന്നന്നേക്കുമുള്ള ശക്തിയും നീയാണ്. നിന്നെയോര്‍ത്ത് എന്നും അഭിമാനമാണ് എനിക്ക്. നിന്നോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവുന്നതല്ലെന്നുമായിരുന്നു പാര്‍വതി കുറിച്ചത്. അമ്മ എന്നായിരുന്നു പോസ്റ്റിന് താഴെയായി മാളവിക കുറിച്ചത്. ഞങ്ങളുടെ വീട്ടിലെ വെളിച്ചത്തിന് പിറന്നാളാശംസകള്‍ എന്നായിരുന്നു കാളിദാസ് കുറിച്ചത്. താങ്ക്‌സ് ഗൈസ് എന്നായിരുന്നു മാളവികയുടെ മറുപടി. ഹാപ്പി ബര്‍ത്ത് ഡേ ചക്കരേയെന്നായിരുന്നു ജയറാം കുറിച്ചത്. എന്റെ ലോകത്തിന് പിറന്നാളാശംസകള്‍ എന്നാണ് നവനീത് കുറിച്ചത്. പ്രിയപ്പെട്ടവരുടെ പോസ്റ്റുകളെല്ലാം മാളവിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായി ഷെയര്‍ ചെയ്തിരുന്നു.


Click it and Unblock the Notifications











