പാര്‍വതിയെ മോഡലാക്കി മാളവിക! കിടിലന്‍ ലുക്കിലുളള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

ഒരുകാലത്ത് മലയാള സിനിമാ പ്രേമികളുടെ ഇഷ്ട നായികയായി തിളങ്ങിയ താരമാണ് പാര്‍വതി ജയറാം. മോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. പാര്‍വതി അഭിനയിച്ച സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങള്‍ തന്നെയാണ്. വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെതുമായി നടന്നത്.

അന്ന് മലയാള താരങ്ങളെല്ലാം തന്നെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജയറാമിനും പാര്‍വതിക്കും പിന്നാലെയാണ് മകന്‍ കാളിദാസും സിനിമയില്‍ സജീവമായിരുന്നത്. ബാലതാരമായി സിനിമയില്‍ എത്തിയ നടന്‍ നായകനടനായാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം സിനിമയില്‍ ഇല്ലാത്ത

അതേസമയം സിനിമയില്‍ ഇല്ലാത്ത സമയവും ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം പാര്‍വതി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നു. കുടുംബവുമൊത്തുളള വിശേഷങ്ങളെല്ലാം താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. മുന്‍പ് കുടുംബവുമൊത്ത് വിദേശയാത്ര നടത്തിയതിന്റെ ചിത്രങ്ങളെല്ലാം പാര്‍വതിയുടെതായി വൈറലായി മാറിയിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട

മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാം-പാര്‍വതി ദമ്പതികളുടേത്. 1992ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. മലയാളത്തില്‍ അപരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത് , കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ ജയറാമും പാര്‍വതിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ജയറാമും കാളിദാസും സിനിമയില്‍ സജീവമായ സമയത്ത് പാര്‍വതിയുടെ തിരിച്ചുവരവിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Recommended Video

Dulquer Salman is not only an actor but business man too
മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും

മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം പ്രവര്‍ത്തിച്ച താരമായിരുന്നു പാര്‍വതി. വിവാഹ ശേഷം ചെന്നെെയിലായിരുന്നു ജയറാമും കുടുംബവും സ്ഥിര താമസമാക്കിയിരുന്നത്. സിനിമയില്‍ പാര്‍വതി എന്ന പേരിലാണ് തിളങ്ങിയതെങ്കിലും വീട്ടില്‍ അശ്വതിയെന്നാണ് നടിയെ വിളിക്കുന്നത്. അതേസമയം പാര്‍വതിയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വീണ്ടും വൈറലായി മാറിയിരുന്നു.

മകള്‍ മാളവിക ജയറാം

മകള്‍ മാളവിക ജയറാം എടുത്ത ചിത്രങ്ങളാണ് പാര്‍വതിയുടെതായി ഫേസ്ബുക്ക് പേജില്‍ പുറത്തിറങ്ങിയിരിക്കുന്നത്. തൂവെളള സാരിയണിഞ്ഞ് ഡിസൈനര്‍ ബ്ലൗസും ഹൈനെക്ക് ലേസ് പീസും ധരിച്ചാണ് പാര്‍വതി എത്തിയിരിക്കുന്നത്. മകള്‍ക്കാണ് ഫോട്ടോയുടെ ക്രെഡിറ്റെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ കിടിലന്‍ ലുക്കിലുളള ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പാര്‍വതിക്ക് പുറമെ

പാര്‍വതിക്ക് പുറമെ മകള്‍ മാളവികയും സോഷ്യല്‍ മീഡിയയിലെ താരമാണ്. മാളവികയുടെ മോഡലിംഗ് ചിത്രങ്ങളെല്ലാം അടുത്തിടെ തരംഗമായി മാറിയിരുന്നു. താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം മുന്‍പ് പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു. കാളിദാസിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്.

Read more about: parvathy jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X