twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം പിടിച്ചിരുന്നു, പിന്നെ കണ്ണു നിറഞ്ഞ് ഒഴുകി! പൂമരം കണ്ടതിനു ശേഷമുള്ള പാർവതിയുടെ വീഡിയോ കാണാം

    കണ്ണന്റെ പൂമരം കണ്ട് കണ്ണുനിറഞ്ഞ് പാർവതി.

    |

    പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കാളിദാസ് ജയറാമിന്റെ പൂമരം. ചിത്രം വൈകിയെങ്കിലും മികച്ച പ്രേക്ഷക പ്രതികരണമാണ് പൂമരത്തിനു ലഭിക്കുന്നത്. ബാലതാരമായി മലയാള സിനിമയിൽ എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആ കൊച്ചു കാളിദാസിനെ പ്രേക്ഷകർക്കാർക്കും അത്രവേഗം മറക്കാൻ സാധിക്കുകയില്ല. എന്റെ വീട് അപ്പുവിന്റേയും കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

    poomaram

     നമ്മൾ ഒരേ പ്രായക്കാരാണ്, ഇവിടെയുള്ളവർ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ്, നിക്കിനോട് മമ്മൂട്ടി നമ്മൾ ഒരേ പ്രായക്കാരാണ്, ഇവിടെയുള്ളവർ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ്, നിക്കിനോട് മമ്മൂട്ടി

    എന്നാൽ കാളിദാസനു അന്ന് ലഭിച്ച ജനപിന്തുണ ഇന്നും താരത്തിന്റെ ഒപ്പം തന്നെയുണ്ട്. കൂടാതെ തന്റെ മകന്റെ വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുന്ന ഒരു സധാരണ മാതപിതാക്കളുടെ പ്രതീകമാണ് പാർവതിയും ജയറാം. പൂമരം എന്ന ചിത്രം കണ്ടതിനു ശേഷം പാർവതിയുടേയും ജയറാമിന്റേയും പ്രതികരണം അത്തരത്തിലുളളതായിരുന്നു.

     28 വർഷം വേണ്ടി വന്നു കുഞ്ഞച്ചന് മടങ്ങി വരാൻ, വൈകിയതിൽ ഒരു കാരണമുണ്ട്, തിരക്കഥാകൃത്ത് പറയുന്നതിങ്ങനെ 28 വർഷം വേണ്ടി വന്നു കുഞ്ഞച്ചന് മടങ്ങി വരാൻ, വൈകിയതിൽ ഒരു കാരണമുണ്ട്, തിരക്കഥാകൃത്ത് പറയുന്നതിങ്ങനെ

     നിറഞ്ഞ കണ്ണുകൾ

    നിറഞ്ഞ കണ്ണുകൾ

    പൂമരം പ്രദർശനത്തിനെത്തിയ ആദ്യ ദിവസം തന്നെ മകന്റെ സിനിമ കാണാൻ അമ്മ പാർവതിയും അച്ഛൻ ജയറാമും തീയേറ്ററിൽ എത്തിയിരുന്നു. എറണാകുളം പത്മയിലായിരുന്നു താരകുടുംബം എത്തിയത്. സിനിമ കഴിഞ്ഞിറങ്ങിയ പാർവതിയുടെ കണ്ണിൽ കാണാമായിരുന്നു കാളിദാസന്റെ സിനിമയെ കുറിച്ചുള്ള പ്രതികരണം. കണ്ണുകളിൽ നിന്ന് സന്തോഷത്തിന്റെ കണ്ണൂനീരാണ് പൊഴിയുന്നുണ്ടായിരുന്നു.

     കാളിദാസിന്റെ മാത്രം വിജയമല്ല

    കാളിദാസിന്റെ മാത്രം വിജയമല്ല

    സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ പാർവതിയുടെ ഒരോ വാക്കുകളിൽ നിന്ന് പ്രകടമായിരുന്നു ആ മാതൃസ്നേഹം. ചിത്രം കണ്ടതിനു ശേഷം പാർവതി പറഞ്ഞതിങ്ങനെയാണ്. കണ്ണന്റെ കുട്ടിക്കാലത്ത് അവൻ സ്റ്റേജിൽ കയറി സ്കിറ്റുകൾ ചെയ്യുമ്പോൾ അറിയാതെ കണ്ണിൽ നിന്ന് കണ്ണൂനീർ വരുമായിരുന്നു. അതിനാൽ തന്നെ പൂമരത്തിന്റെ ഫസ്റ്റ് ഹാഫ് അവസാനിക്കും വരെ താൻ കരഞ്ഞിരുന്നില്ല. പിന്നെ വല്ലാതെ ഇമോഷനലായിപ്പോയി. അത്രയ്ക്ക് വളരെ മികച്ച ചിത്രമായിരുന്നു പൂമരം. ഇപ്പോൾ താൻ വളരെ സന്തോഷവതിയാണ്. ചിത്രത്തിൽ കണ്ണന്റെ അഭിനയവും സംഭാഷണവുമെല്ലാം നന്നായിരുന്നു. കൂടാതെ ചിത്രത്തിന്റെ സംവിധായകൻ എബ്രഡ് ഷൈന്റെ പിന്തുണ വലുതാണെന്നും പാർവതി പറഞ്ഞു.

    മകന്റെ മുന്നിൽ അച്ഛൻ ഒന്നുമല്ല

    മകന്റെ മുന്നിൽ അച്ഛൻ ഒന്നുമല്ല

    പാർവതി മാത്രമല്ല ജയറാമും തന്റെ മകനെ കുറിച്ചോർത്തു മനസറിഞ്ഞ് സന്തോഷിക്കുന്നുണ്ട്. ഇത്രയും നല്ലൊരു ചിത്രത്തിലൂടെ നായകനായി അരങ്ങേററം കുറിക്കാൻ പറ്റിയത് കാളിദാസിന്റെ മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്ന് ജയറാം പറഞ്ഞു. കൂടാതെ ഒരു നല്ല സിനിമയുടെ ഭാഗമാകാൻ മകന് സാധിച്ചു.അതെസമയംതന്നെ ഏറ്റവും കൂടുതൽ സന്തോഷപ്പെടുത്തിയത് മകന്റെ മുന്നിൽ അച്ഛൻ ഒന്നുമല്ലെന്നുള്ള കമന്റാണ്. ഇത് തന്നെ വല്ലാതെ സന്തോഷപ്പെടുത്തിയെന്നും താരം കൂട്ടിച്ചേർത്തു

     എബ്രഡ് ഷൈൻ പൊളിച്ചു

    എബ്രഡ് ഷൈൻ പൊളിച്ചു

    മകനെ കുറിച്ചു മാത്രമല്ല ചിത്രത്തിനെ കുറിച്ചു പറയാനും ജയറാം മറന്നില്ല. എബ്രഡ് ഷൈൻ എന്ന സംവിധായകൻ തന്റെ ചിത്രങ്ങളിലൂടെ ജനങ്ങളെ ഞെട്ടിപ്പിക്കുമെന്ന കാര്യം ഇറപ്പായിരുന്നു. അതു തന്നെയാണ് ചിത്രത്തിലും സംഭവിച്ചത്. സാധാരണ സിനിമകളെ പൊളിച്ചെഴുതുന്നൊരു സംവിധാന വൈഭവമുണ്ട്. കൂടാതെ പല അവസരത്തിലും പൂമരത്തിൽ കാളിദാസനും അഭിനയിക്കുന്നുണ്ടെന്നുള്ള ചിന്തവരെ മറന്നു പോകുമായിരുന്നു. അത്രയ്ക്ക് ഗംഭീര ചിത്രമാണ് പൂമരം.

    വീഡിയോ

    വീഡിയോ

    English summary
    parvathy and jayaram says about kalidas poomaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X