twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊണ്ടുവന്ന നായികമാരില്‍ ഏറ്റവും മികച്ച നായിക ആര്? തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍

    |

    മലയാള സിനിമയ്ക്ക് മികച്ച നായികമാരെ സംഭാവന ചെയ്ത സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ആനി, ശോഭന, പാര്‍വതി, നന്ദിനി, ലിസ്സി തുടങ്ങിയ നായികമാർ മലയാളത്തിലേയ്ക്ക് ആദ്യം എത്തിയത് ബാലചാന്ദ്രൻ മേനോൻ സിനിമകളിലൂടെയാണ്. . ഇത്രത്തോളം നായികമാരെ പരിചയപ്പെടുത്തിയ മറ്റൊരു സംവിധായകന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയുണ്ടാകില്ല. ഇവരെല്ലാ പിന്നാല മലയാളത്തിലെ മുൻനിര നായികമാരായി മാറുകയും ചെയ്തിരുന്നു. സിനിമയിൽ ഇവർ സജീവമല്ലെങ്കിലും ഇന്നും പാർവതി, ആനി, ശോഭ, ലിസി എന്നിവർ ഇന്നും പ്രേക്ഷകരുടെ മനസ്സുകളിലുണ്ട്.

    sobana

    ഇപ്പോഴിത താൻ കൊണ്ടു വന്ന നായികമാരിൽ ഏറ്റവും മികച്ച അഭിനേത്രി ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുകയാണ് ബാലചന്ദ്രമേനോൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. "ഞാന്‍ കൊണ്ട് വന്ന നായികമാരെ താരതമ്യം ചെയ്യണമെങ്കില്‍ ഇവരുടെ എല്ലാ സിനിമയും ഞാന്‍ കാണണം, അങ്ങനെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ ആദ്യം വന്ന അവസ്ഥ ചോദിക്കുകയാണെങ്കില്‍ എനിക്ക് ഉത്തരം പറയാന്‍ കഴിയും.

    Recommended Video

    Mammootty's favourite food | FilmiBeat Malayalam

    ആദ്യം വന്ന അവസ്ഥ വച്ച് നോക്കുമ്പോള്‍ ഇത്രയും പേരുടെ കൂട്ടത്തില്‍ പല ആംഗിളിലെ പറയാന്‍ കഴിയൂ, അതില്‍ എല്ലാവര്‍ക്കും പ്ലസും മൈനസും ഉണ്ടായിരുന്നു. ഞാന്‍ ഇവരെയൊക്കെ കൊണ്ട് വന്നു എന്ന ഉത്തരവാദിത്വം മാത്രമേ എനിക്കുള്ളൂ. ഇത് കഴിഞ്ഞു ഇവര്‍ എവിടെയല്ലാമോ പോയി എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുണ്ട്. ഇത് എല്ലാം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് ഇതില്‍ ഏതാണ് ബെസ്റ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ ഫസ്റ്റ് എക്സിപീരിയന്‍സ് എന്ന നിലയില്‍ ഒരുപാടു ഗുണങ്ങള്‍ ഒരുപാട് പേരില്‍ വേറിട്ട്‌ വേറിട്ട്‌ നില്‍ക്കുകയാണ്".ബാലചന്ദ്ര മേനോന്‍ പറയുന്നു.

    ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോൻ സിനമയിലേയ്ക്ക് കൊണ്ട് വന്നത്. 1984ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബാലചന്ദ്രമേനോൻ,ശോഭന,അടൂർ ഭാസി,ഭരത് ഗോപിതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 . നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനേയും സിനിമയിലേക്ക് കൊണ്ട് വന്നത് ബാലചന്ദ്രമോനോനാണ്. മണിയൻ പിള്ള അഥവ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവർക്ക് ലഭിച്ചത്.

    Read more about: balachandra menon
    English summary
    Balachandra Menon About His Best Heroine
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X