മടങ്ങി വരവിൽ നായകനായി പാർവതി‌ തിരഞ്ഞെടുക്കുന്നത് ആ സൂപ്പർ താരത്തെ, വെളിപ്പെടുത്തി ജയറാം

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും . സിനിമയിലെ പ്രണയ ജോഡികൾ ജീവിതത്തിലും ഒന്നാകുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് പാർവതി. ഇന്നും താരത്തിന്റെ പഴയ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. പാർവതിയുടെ രണ്ടാം വരവിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച നടന്നിരുന്നു. ഇപ്പോഴിത പാര്‍വതി എന്ന നടിയ്ക്ക് തിരിച്ചു വരവില്‍ അഭിനയിക്കാന്‍ ഏറ്റവും ആഗ്രഹമുള്ള നടന്റെ പേര് വെളിപ്പെടുത്തുകയാണ് ഭർത്താവും നടനമുമായ ജയറാം.

jayaram

തന്റെ പേരോ, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളെ ആയിരിക്കില്ല പാർവതി ചൂസ് ചെയ്യുക. മമ്മൂട്ടിയുടെ പേരായിരിക്കും പാർവതി തിരഞ്ഞെടുക്കുക എന്ന് ജയറാം പറഞ്ഞു. മോഹൻലാൽ , മമ്മൂട്ടി. ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ മുൻനിര നായകന്മാരുടെ നായികയായി പാർവതിയ്ക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളിൽ പാർവതി തിളങ്ങിയിരുന്നു.

കൂടാതെ ഏതു നായികക്കൊപ്പം ജയറാം അഭിനയിക്കാനാണ് പാര്‍വതി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും താരം കൃത്യമായ മറുപടി നല്‍കി. ഉര്‍വശിയുടെ പേരാകും പാര്‍വതി പറയുകയെന്ന് താരം തുറന്നു പറഞ്ഞു.. ജയറാം-ഉര്‍വശി താര ജോഡികള്‍ ഏകദേശം ഇരുപത്തിയഞ്ചളോളം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

തന്റെ നായികമാരില്‍ ഉര്‍വശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാര്‍ക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പങ്കുവയ്ക്കുന്നു.പഴയകാല എല്ലാ നടിമാര്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞെങ്കിലും 'പഞ്ചതന്ത്രം' പോലെയുള്ള സിനിമകളില്‍ ഇപ്പോഴും ഉര്‍വശി തന്റെ നായികയായി തുടരുകയാണെന്നും ജയറാം പറയുന്നു. പാർവതിയെ പോലെ തന്നെ ജയറാമിന്റ ഭാഗ്യ നായികയായിരുന്നു ഉർവശിയും. പാർവതി-ജയറാം കോമ്പോ പോലെ ഉർവശി, ജയറാം താരജോഡികളും 90 കളിലെ ഹിറ്റ് താരജോഡികളായിരുന്നു. ഇപ്പേഴും ഇവരുടെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്.

Read more about: parvathy jayaram mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X