നിന്റെ അമ്മയും സഹോദരിയും എങ്ങനെ സമാധാനത്തോടെ കുനിയും? ഫ്ളേര്‍ട്ട് ചെയ്യാന്‍ വന്നവര്‍ക്ക് പച്ചത്തെറി!

By Desk

തന്റെ ഫോട്ടോഷൂട്ടിന്റെ ബിടിഎസ് വീഡിയോ തെറ്റായ രീതിയില്‍ ഉപയോഗിച്ച പേജിനെതിരെ കഴിഞ്ഞ ദിവസം നടി പാര്‍വതി കൃഷ്ണ രംഗത്തെത്തിയിരുന്നു. പ്രസ്തുത ചാനല്‍ പൂട്ടിച്ചു കൊണ്ടായിരുന്നു പാര്‍വതി സോഷ്യല്‍ മീഡയയുടെ കയ്യടി നേടിയത്. നടിമാരുടെ വീഡിയോകളും ചിത്രങ്ങളും മോശം രീതിയില്‍ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്ന ചാനലാണ് പാര്‍വതി പൂട്ടിച്ചത്.

ഇതിന് പിന്നാലെ പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും താരങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. പിന്നാലെ ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് പാര്‍വതി വ്യക്തമാക്കിയിരുന്നു. വിവാദ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ തനിക്ക് ലഭിച്ച മെസേജുകളെക്കുറിച്ചും അഭിമുഖത്തില്‍ പാര്‍വതി സംസാരിക്കുന്നുണ്ട്.

Parvathy Krishna

''ഇത് വച്ച് ആരെങ്കിലും എന്നോട് കൊഞ്ചാനോ കുഴയാനോ വന്നാല്‍ വിവരം അറിയുമെന്ന് ഞാന്‍ ആ വീഡിയോയില്‍ പറഞ്ഞിരുന്നു. അതിന് കാരണമുണ്ട്. ആ വീഡിയോ വന്ന ശേഷം അതിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചു കൊണ്ട് ചേച്ചി നേവല്‍ നന്നായിരുന്നുവെന്ന് പറഞ്ഞ് ഫ്ളേര്‍ട്ട് ചെയ്യാന്‍ വരുന്നവരുണ്ട്. ഞാനവരെ പച്ചത്തെറി പറഞ്ഞു. അവര്‍ക്ക് ഒരു പേടിയും ഇല്ല. ഫേക്ക് അക്കൗണ്ട് ആയതിനാല്‍ കണ്ടുപിടിക്കില്ലെന്ന ധൈര്യമാണ്. സോഷ്യല്‍ മീഡിയയിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ട്'' എന്നാണ് പാര്‍വതി പറയുന്നത്.

ഇത്തരം പ്രതികരണങ്ങളും തുറന്നു പറച്ചിലുകളും മൂലം അവസരം കുറയാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും അഭിമുഖത്തില്‍ പാര്‍വതി മറുപടി നല്‍കുന്നുണ്ട്. ''എനിക്ക് തോന്നുന്നില്ല. നിവിന്‍ ചേട്ടന്റെ കേസ് വന്ന സമയത്തും പലരും ഇത് ചോദിച്ചിരുന്നു. പക്ഷെ സത്യം അതാണ്. ഞാന്‍ എല്ലാത്തിലും കയറി പ്രതികരിക്കുന്ന ആളല്ല. എന്നാല്‍ എന്നെയോ എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കോ ഒരു വേദന വന്നാല്‍ അത് നോക്കി നില്‍ക്കുന്ന ആളല്ല ഞാന്‍. അതിനായി ഏതറ്റം വരെ പോകാനും ഞാനൊരുക്കമാണ്. അതിന്റെ സത്യം കണ്ടെത്താന്‍ ശ്രമിക്കും. അത് എന്റെ വാശിയാണ്. ഒരുപക്ഷെ ഒറ്റയ്ക്ക് വഴിവെട്ടി വന്നതു കൊണ്ടാകാം'' എന്നാണ് പാര്‍വതി പറയുന്നത്.

തന്റെ പ്രതികരണത്തിന് ശേഷമുള്ള സോഷ്യല്‍ മീഡിയയുടെ സമീപനവും പാര്‍വതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫെയ്സ്ബുക്കിലെ കുറച്ച് കമന്റുകള്‍ ഞാന്‍ വായിച്ചിരുന്നു. എന്താകും ആളുകളുടെ പ്രതികരണം എന്നറിയാന്‍. അതിന് ചേച്ചി ആരാ എന്നൊക്കെ ചോദിക്കുന്നവരുണ്ട് എന്നാണ് പാര്‍വതി പറയുന്നത്. അത് ഞാന്‍ ഗൗനിക്കുന്നില്ല. ആരുമായിക്കൊള്ളട്ടെ, അമ്മയോ സഹോദരിയോ വഴിയിലൂടെ പോകുന്നവളോ അയല്‍വാസിയോ ആരു വേണമെങ്കിലും ആയിക്കൊള്ളട്ടെ. ഒരു സ്ത്രീയ്ക്ക് ഇങ്ങനെ വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ ഇതിനെയൊക്കെ നമുക്ക് ഒതുക്കാവുന്നതേയുള്ളൂ എന്നും താരം പറയുന്നു.

Parvathy Krishna

ഒരു ചാനല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഇട്ടപ്പോള്‍ ഞാന്‍ അവരോട് നിങ്ങളിത് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ അടുത്തത് നിങ്ങള്‍ക്ക് നേരെയാകും. ഉടനെ അവര്‍ ഡിലീറ്റ് ആക്കുകയും മാപ്പ് പറയുകയും ചെയ്തു. ഇത്രേയുള്ളൂ ഇവര്‍. എല്ലാവരും പ്രതികരിച്ചാല്‍ തീരാവുന്നതേയുള്ളൂ എന്ന് അടിവരയിട്ട് പറയുകയാണ് പാര്‍വതി. തന്റെ വീഡിയോ സൃഷ്ടിച്ചയാളെ കണ്ടെത്തി അയാള്‍ക്ക് മെസേജ് അയച്ചതിനെക്കുറിച്ചും പാര്‍വതി സംസാരിക്കുന്നുണ്ട്.

''താങ്കളുടെ വീട്ടില്‍ അമ്മയോ പെങ്ങളോ ഉണ്ടെങ്കില്‍ അവര്‍ എങ്ങനെയാണ് സമാധാനത്തോടെ, എന്തെങ്കിലും സാധനം വീണാല്‍ എടുക്കാനായി താങ്കളുടെ മുന്നില്‍ കുനിഞ്ഞ് എടുക്കുകയെന്നാണ് ഞാന്‍ ചോദിച്ചത്. നല്ലൊരു തെറിയാണ് തിരിച്ച് അയച്ചത്. ഞാന്‍ തക്കതായ മറുപടി നല്‍കി. ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നും വന്ന് നമ്മളോട് സംസാരിക്കാനുള്ള ധൈര്യം ആര്‍ക്കുമില്ല. ഇതെല്ലാം കൊച്ചു പിള്ളേരായിരിക്കുമെന്ന് അവരുടെ ഭാഷ കാണുമ്പോള്‍ മനസിലാകും.'' എന്നാണ് പാര്‍വതി പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X