എന്തെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ അത് പ്രസവത്തെക്കുറിച്ചാണ്; എല്ലാ തയ്യാറെടുപ്പുമെടുത്തിട്ടും വന്നു; പാർവതി
ഗർഭിണിയായപ്പോഴെടുത്ത തയ്യാറെടുപ്പുകളെക്കുറിച്ചും അമ്മയായതിന് ശേഷം വന്ന മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് താരം.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി പാർവതി കൃഷ്ണയുടേത്. ടെലിവിഷൻ അഭിമുഖ പരിപാടികളിൽ പാർവതി അവതാരകയായെത്തിയിട്ടുണ്ട്. ഇന്ന് അവതാരക എന്നതിനപ്പുറം സിനിമാ രംഗത്ത് സജീവമാവുന്ന നടിയാണ് പാർവതി കൃഷ്ണ. മാലിക്ക് എന്ന സിനിമയിൽ പാർവതി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് പാർവതി കൃഷ്ണ. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

2020 ലാണ് പാർവതി അമ്മയാവുന്നത്.ഇതേക്കുറിച്ച് നടി സംസാരിച്ചു. 'ജീവിതത്തിന്റെ ഓരോ സ്റ്റേജുകളാണ്. പണ്ട് പാറിപ്പറന്ന് നടന്നിരുന്നു. അതിൽ നിന്നും കൂട്ടിന് ഒരാൾ കൂടി വന്നു. ഞങ്ങൾ രണ്ട് പേരും കൂടി ഒരുമിച്ച് പറന്ന് കൊണ്ടിരിക്കെയാണ് കൂട്ടിന് ചെറിയ ആൾ വന്നത്. ഇപ്പോൾ ഞങ്ങൾ മൂന്ന് പേരും കൂടി പറക്കുകയാണ്'
'കുഞ്ഞ് പിറന്ന ശേഷം എന്റെ സ്ലീപ്പ് സൈക്കിൾ ഭയങ്കര പ്രശ്നമാണ്. അരമണിക്കൂറോ ഒരു മണിക്കൂറോ തുടർച്ചയായി ഉറങ്ങിയാൽ കൊള്ളാമെന്ന് തോന്നിയ സമയങ്ങളുണ്ട്. പ്രത്യേകിച്ചും മീഡിയ ഫീൽഡിൽ വർക്ക് ചെയ്യുമ്പോൾ ഡാർക്ക് സർക്കിളുൾപ്പെടെയുള്ള പ്രശ്നങ്ങൾ വരും'

'ചിലപ്പോൾ രാവിലെ സെറ്റിൽ പോവുന്ന വഴിയായിരിക്കും കാറിൽ കിടന്നുറങ്ങത്. ഉറക്കമല്ലാതെ ആൾ വന്നപ്പോൾ വേറെ പ്രശ്നമൊന്നുമില്ല. കാരണം ഞാൻ തയ്യാറെടുത്തിരുന്നു. ഗർഭിണിയായ സമയത്തും കുഞ്ഞ് വരുന്ന സമയത്തും'
'എന്തെങ്കിലും ഞാൻ വായിച്ചിട്ടുണ്ടെങ്കിൽ അത് ഇതിനെ പറ്റിയായിരിക്കും. പോസ്റ്റ്പോർട്ടം ഡിപ്രഷനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. അത് എനിക്ക് വരരുതെന്നുള്ളത് കൊണ്ടാണ് ഈ കാര്യങ്ങളൊക്കെ വായിച്ച് തയ്യാറെടുപ്പ് നടത്തിയത്. എന്നിട്ടും ഇടയ്ക്ക് വന്ന് ഒന്ന് കണ്ടിട്ട് പോയി'

കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയിൽ ബേസിൽ ജോസഫിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും നടി സംസാരിച്ചു. 'ഒരു ചാനലിന് വേണ്ടി ബേസിൽ ചേട്ടനെ ഇന്റർവ്യൂ ചെയ്തതിന്റെ അടുത്തയാഴ്ചയാണ് ഈ പടം ചെയ്യുന്നത്'
'വിധിയിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നു. ബേസിലിനെ ഇന്റർവ്യൂ ചെയ്തപ്പോൾ ഞാൻ ചുമ്മാ ക്യാമറാമാനോട് പറഞ്ഞിരുന്നു, അടുത്ത എന്റെ പടം ബേസിലേട്ടന്റെ കൂടെയായിരിക്കുമെന്ന്. നമ്മൾ പറയുന്ന ചില വാക്കുകളുടെ ശക്തിയാണത്'

'പുള്ളിയുടെ പടമാണെന്ന് കേട്ടപ്പോഴേ ഞാൻ ഹാപ്പിയായിരുന്നു. മറ്റൊന്നും കൊണ്ടല്ല ബേസിലേട്ടൻ ചൂസ് ചെയ്യുന്ന പടത്തിന്റെ രീതി വ്യത്യസ്തമായിരിക്കും. എനിക്ക് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യം അതായിരിക്കും. ഞാനും ചൂസിയാണ്'
'ഒരുപാട് സിനിമകൾ ചെയ്യുന്നതിനേക്കാൾ എനിക്കിഷ്ടം ചെയ്യുന്ന കുറച്ച് സിനിമകൾ ആളുകളുടെ മനസ്സിൽ നിൽക്കണം. എന്റെ മകൻ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ വെച്ച് ഷൂട്ട് ചെയ്യുന്നത് ടാസ്കാണ്. നമ്മൾ പറയുന്നിടത്ത് കുഞ്ഞുങ്ങൾ നിൽക്കണമെന്നില്ല. പാതി രാത്രി വരെ ഷൂട്ട് പോയിട്ടുണ്ട്'

'ഇവനുറങ്ങുന്ന സീനിന് വേണ്ടി നാലര വരെ കാത്തിരുന്നു. എന്റെ മകൻ മൂങ്ങയാണ്. രാത്രിയിലാണ് അവൻ ഫുൾ ഓണായിരിക്കുന്നത്. എനിക്ക് ഉറക്കം വന്നിട്ട് വയ്യ. ബേസിലേട്ടന്റെ കിളിയൊക്കെ പോയിത്തുടങ്ങി'
'പുള്ളിക്ക് കുഞ്ഞുങ്ങളെ എടുത്തുള്ള പരിചയമില്ലായിരുന്നു. ഞാൻ പാല് കൊടുത്ത് ഉറക്കിക്കൊണ്ട് വരും ബേസിലേട്ടൻ എടുക്കാൻ നോക്കുമ്പോഴേക്കും അവൻ ഉണരും. ആ സമയം ഭയങ്കര രസമായിരുന്നു. കുറച്ച് കഴിഞ്ഞ് കുഞ്ഞ് ഓൺ ആയി. പിന്നെ ഇവർ എബിസിഡിയൊക്കെ പറഞ്ഞോണ്ടിരിക്കുന്നു,' പാർവതി പറഞ്ഞു.


Click it and Unblock the Notifications