കണ്ട എല്ലാവരും കുറ്റം പറഞ്ഞതോണ്ട് സഹതാപമല്ല! ഇത്രയധികം സിനിമകളെ വിമര്‍ശിക്കണമോന്ന് നടി പാര്‍വതി കൃഷണ
കമല്‍ ഹാസന്റെ കരിയറിലെ വിജയ ചിത്രമാണ് ഇന്ത്യന്‍. ഇതിന്റെ മൂന്നാം ഭാഗം അടുത്തിടെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത് പോലൊരു ഇംപാക്ട് ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കാതെ പോയി. ഇതോടെ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂസും വന്നു.
എന്നാല്‍ ഇത്രത്തോളം വിമര്‍ശിക്കപ്പെടേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് നടി പാര്‍വതി കൃഷ്ണയിപ്പോള്‍. ഇന്ത്യന്‍ 3 കണ്ടതിന് ശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്തിയതായിരുന്നു പാര്‍വതി.

'ഒരു സിനിമ എടുക്കുമ്പോള്‍ അതെന്തും ആയിക്കോട്ടെ , അതിന്റെ പിന്നില്‍ ജോലി ചെയുന്ന ഓരോ ആളുകളുടെയും കഠിനാധ്വാനം അത് ഒരിക്കലും മറക്കാന്‍ പാടില്ല. എത്രയോ ദിവസങ്ങള്‍, എത്രയോ മാസങ്ങള്‍, എത്രയോ വര്‍ഷങ്ങള്‍...
പല സിനിമകളും അതിലെ വലിയ താരങ്ങള്‍ ആയിക്കോട്ടെ, ക്യാമറയുടെ പുറകില്‍ ജോലി ചെയുന്നവര്‍ ആയിക്കോട്ടെ എത്രയോ ദിവസങ്ങള്‍ ആരോഗ്യം പോലും നോക്കാതെ സിനിമ എന്നതിനോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം വന്നു ജോലി ചെയുന്നു. അച്ചുകുട്ടന്‍ വന്നതിനു ശേഷം പല സിനിമയും ഞാന്‍ ഒടിടി വഴി ആണ് കണ്ടത്.
കണ്ട എല്ലാ ആളുകളും ഒരുപാട് കുറ്റം പറഞ്ഞതു കൊണ്ട് അതിനോടുള്ള സഹതാപം ഒന്നുമല്ല. എല്ലാ സിനിമകള്‍ക്കും ഒരു റെസ്പെക്ട് കൊടുക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ മുന്നിലും പിന്നിലും കഷ്ടപ്പെട്ട എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം.
[തിയേറ്ററില്‍ ക്യാഷ് പോയി സമയം പോയി എന്ന് പറയുന്നവരോട്, എത്രയോ ക്യാഷ് നമ്മള്‍ പലപ്പോഴും കളയുന്നു. നമ്മള്‍ നമ്മളെ കുറ്റം പറയാറുണ്ടോ?] ചിലപ്പോള്‍ അങ്ങനാന്നെ, ചില സിനിമകളുടെ കഥ നമുക്ക് അക്സെപറ്റ്് ചെയ്യാന്‍ പറ്റില്ല. കാരണം അത് റിയാലിറ്റി അല്ല സിനിമയാണ്.
ഇനി അങ്ങനെ കുറച്ച നാള്‍ കണ്ടു നോക്കിയാലോ. ഗയിസ് ഞാനിങ്ങനെയാണ്. നിങ്ങള്‍ക്കെന്നെയും വിമര്‍ശിക്കാം (കുറച്ച് ലൈറ്റ് ആയിട്ട്). പക്ഷേ കഴിഞ്ഞ കുറേ കാലമായി മീഡിയ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള ബഹുമാനം കൊടുക്കും' എന്നും പറഞ്ഞാണ് പാര്‍വതി എഴുത്ത് അവസാനിപ്പിക്കുന്നത്.

ഇന്ത്യന്‍ ഫസ്റ്റ് കണ്ടിട്ടാണോ ഇങ്ങനെ പറയുന്നതെന്ന് പാര്‍വതിയോട് ചോദിക്കുകയാണ് ഒരു ആരാധകന്‍. അതും ഈ ശങ്കര്‍ എന്ന സംവിധായകന്‍ തന്നെയല്ലേ എടുത്തത്. ഒരു സംവിധായകന്‍ എന്ന രീതിയില്‍ അയാളെ ഇത്രയും വളര്‍ത്തിയ ഓഡയിന്‍സിനു കൊടുക്കേണ്ട ഔട്ട്പുട്ട് ഇതാണോ?
200 രൂപ മുടക്കുന്നവന് അവന്റെ പ്രതീക്ഷയ്ക്ക് ഒത്ത പടം അല്ലേല്‍ മോശമാണെന്ന് പറയാന്‍ ഉള്ള അവകാശം ഉണ്ടല്ലോ നമ്മുടെ നാട്ടില്‍. ഇതിലും ഉച്ചത്തില്‍ സംസാരിക്കേണ്ട, ചര്‍ച്ച ചെയ്യ പെടേണ്ട വിഷയം നടക്കുന്ന സമയത്ത് ഇമ്മാതിരി ടോപ്പിക്കുമായി വന്നത് മോശമായി. നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്. എന്ന് കരുതി പൊട്ടത്തരം അല്ല എടുത്തു വയ്‌ക്കേണ്ടത്. കാണുന്നവരെ മണ്ടന്‍ ആക്കുന്ന സ്വഭാവം നിര്‍ത്തണം.
നിങ്ങള്‍ സിനിമയില്‍ ജോലി ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ പറ്റുകയുള്ളു. അല്ലാതെ എല്ലാവരും നിങ്ങളെ പോലെ ചിന്തിക്കാന്‍ വാശി പിടക്കരുത്. ആത്യന്തികമായി സിനിമ ഒരു പ്രൊഡക്ട് ആണ്. വ്യവസായമാണ്. പ്രൊഡക്ട് നന്നായാല്‍ മാത്രമേ ആളുകള്‍ അവരുടെ കയ്യില്‍ ഉള്ള പൈസ മുടക്കുകയുള്ളു.... എന്നിങ്ങനെ പാര്‍വതിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.


Click it and Unblock the Notifications