പ്രസവ ശേഷമുള്ള വിശേഷം പങ്കുവെച്ച് പാര്‍വതി കൃഷ്ണ, കുഞ്ഞതിഥിക്കായി അച്ഛന്റെ താരാട്ട്, വീഡിയോ വൈറല്‍

സീരിയലുകളിലൂടെയും ആല്‍ബങ്ങളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് പാര്‍വതി കൃഷ്ണ. ഗായകനും സംഗീത സംവിധായകനുമായ ബാലഗോപാലായിരുന്നു പാര്‍വതിയെ വിവാഹം ചെയ്തത്. അടുത്തിടെയായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു തങ്ങള്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നറിയിച്ച് താരമെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയത്.

സാധാരണ പ്രസവമായിരുന്നു, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നറിയിച്ചായിരുന്നു ബാലഗോപാല്‍ എത്തിയത്. അമ്മയായതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് പാര്‍വതിയും എത്തിയിരുന്നു. പ്രസവ ശേഷമുള്ള താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. കുഞ്ഞതിഥിയുടെ ഫോട്ടോ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാണിക്കേണ്ടെന്നാണ് കുഞ്ഞതിഥി പറഞ്ഞതെന്നായിരുന്നു പാര്‍വതി നല്‍കിയ മറുപടി. മകനായുള്ള അച്ഛന്റെ താരാട്ട് പാട്ട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അച്ഛന്റെ പാട്ട്

അച്ഛന്റെ പാട്ട്

മകനായി താരാട്ട് പാടുന്ന അച്ഛന്റെ വീഡിയോയുമായാണ് പാര്‍വതി എത്തിയത്. കണ്ണാന്തുമ്പി എന്ന ഗാനമായിരുന്നു ബാലഗോപാല്‍ പാടിയത്. മനോഹരമായനിമിഷമാണല്ലോ ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഗായകനായ അച്ഛന്റെ പാട്ടുകള്‍ കേട്ട് മകനുറങ്ങാമല്ലോയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. കുഞ്ഞിന്റെ മുഖം കാണിക്കാത്തതിനെക്കുറിച്ചായിരുന്നു ചിലര്‍ ചോദിച്ചത്.

കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച്

കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച്

വിവാഹ വാര്‍ഷികത്തിന് പിന്നാലെയായാണ് പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് പാര്‍വതിയും ബാലഗോപാലും എത്തിയത്. ഒമ്പത് എപ്പോഴും എനിക്ക് പ്രത്യേക നമ്പറാണ്. ഞാൻ ജനിച്ചത് ഏപ്രിൽ ഒമ്പതിനാണ്. നവംബർ ഒമ്പതിന് ഞാൻ എന്റെ സ്റ്റാറ്റസ് മിസ്സിൽ നിന്ന് മിസിസ്സ് മാറ്റിയ ദിവസം.... എന്റെ ഗർഭപാത്രത്തിനുള്ളിൽ മറ്റൊരു ഹൃദയമിടിപ്പ് കേട്ട ദിവസം, ഏറ്റവും എന്റെ ജീവിതത്തിൽ ഞാൻ കേട്ട മനോഹരമായ സംഗീതം, അതെ ഇത് ഏപ്രിൽ 9 2020 ൽ ആയിരുന്നു. ബാലഗോപാൽ, എനിക്ക് വിഷമകരമായ ഒരു ദിനം കഴിയുമ്പോൾ എന്റെ മനസിനെ ഉണർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയാമെന്നുമായിരുന്നു പാര്‍വതി കുറിച്ചത്.

ഗര്‍ഭകാലത്തെ നൃത്തം

ഗര്‍ഭകാലത്തെ നൃത്തം

ഗര്‍ഭാവസ്ഥയിലും നൃത്തം ചെയ്തിരുന്നു പാര്‍വതി. പ്രസവത്തിന് 24 മണിക്കൂർ മുൻപും നൃത്തം ചെയ്തിരുന്നു താരം. തനിയ്ക്കിതു പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചു എന്ന്താരം പറഞ്ഞിരുന്നു. പ്രസവശേഷമാണ് പാർവതി ഈ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'കൊട്ട് പാട്ട്' എന്ന ഗാനത്തിനൊപ്പമായാണ് പാർവതി ചുവട് ചെയ്തത്. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.

Recommended Video

No immediate action against Bineesh, says Mohanlal; Siddique walks out of AMMA meeting
വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

നിറവയറില്‍ നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. അത്തരക്കാര്‍ക്ക് ചുട്ടമറുപടിയായിരുന്നു പാര്‍വതി നല്‍കിയത്. ഡോക്‌ടറോട്‌ ചോദിച്ച ശേഷമാണ് പാർവതി നൃത്തം ചെയ്തത്. തനിക്കു നൃത്തം നല്ലൊരു അനുഭവമായാണ് തോന്നിയതെന്നും പാർവതി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X