ഇത്രയും ദിവസം വേണ്ടെന്ന് വെച്ചതാണ്, എന്നെ മാത്രം ഉന്നം വെക്കുന്നു; ഫേസ് യോഗ വിവാദത്തിൽ പാർവതി കൃഷ്ണ
തന്റെ ഫേസ് യോഗ ക്ലാസുകൾക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി പാർവതി കൃഷ്ണ. തന്നെക്കുറിച്ച് മോശമായി സംസാരിച്ച യൂട്യൂേബർസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാർവതി കൃഷ്ണ പ്രതികരിച്ചു. ഇപ്പോൾ കുറച്ച് നാളായി ഞാൻ ഫേസ് യോഗ ക്ലാസുകൾ എടുക്കുന്നുണ്ട്. ഹൗസ് ഓഫ് ബ്യൂട്ടിയിൽ നിന്നാണ് എനിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. എന്റെ മുഖത്ത് ബോടോക്സോ ഫില്ലേഴ്സോ ചെയ്യാൻ താൽപര്യമില്ലാതിരുന്നത് കൊണ്ട് ന്വാചറലായി എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിച്ചു. അങ്ങനെയാണ് ഫേസ് യോഗയെക്കുറിച്ച് അറിയുന്നത്. ഡൽഹിയിൽ പോയി പഠിച്ച് പരീക്ഷ എഴുതി സർട്ടിഫെെ ചെയ്തു.
ഓൺലെെൻ പോലുമല്ല. കുറച്ച് പ്രാക്‌ടീസ് ചെയ്തു. കഴിഞ്ഞ എട്ട് മാസമായി ആയിരക്കണക്കിന് സ്റ്റുഡന്റ്സിന് ക്ലാസെടുക്കുന്നുണ്ട്. സ്ഥിരമായി എന്റെയടുത്ത് വന്ന് പഠിക്കുന്നവരുണ്ട്. ഒരാഴ്ചയായി ചന്ദ്രശേഖർ രമേശ് എന്നൊരാൾ ഒരു വീഡിയോ ചെയ്യുകയും പിന്നാലെ ഒരുപാട് ആളുകൾ വീഡിയോ ചെയ്തു. അത് അവരുടെ ജോലിയായിരിക്കും. കുഴപ്പമില്ല. പക്ഷെ എന്ത് തട്ടിപ്പാണ് ഞാൻ നടത്തുന്നത് എന്നാണ് എനിക്കറിയേണ്ടത്. സർട്ടിഫെെ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പറയാം. അല്ലെങ്കിൽ എന്തടിസ്ഥാനത്തിലാണ് തട്ടിപ്പ്, ഉഡായിപ്പ് എന്നീ രണ്ട് വാക്കുകൾ ഉപയോഗിക്കുന്നതെന്ന് എനിക്കറിയണം.

ഞാൻ മാത്രമല്ല ഫേസ് യോഗയുടെ ക്ലാസെടുക്കുന്നത്. എന്തിനാണ് എന്നെ മാത്രം ലക്ഷ്യം വെക്കുന്നത്. എന്നെ ഉന്നം വെക്കുന്നു. അങ്ങനെയെങ്കിൽ യോഗ ക്ലാസ് എല്ലാവരും നിർത്തട്ടെ. അടുത്ത സ്റ്റെപ്പിലേക്ക് ഞാൻ പോകുമെന്ന പേടി നിങ്ങൾക്കുണ്ടോ. എന്തിനാണ് പേടി. വേണ്ടാ, അത് വിടെന്ന് എന്നോട് സുഹൃത്തുക്കൾ പറഞ്ഞതാണ്. പക്ഷെ എനിക്കിത് അറിയണം.
പല പോസ്റ്റുകൾ വരുന്നുണ്ട്. ഇത്രയും ദിവസം വേണ്ടെന്ന് വെച്ചതാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആരാണ്. നഷ്ടപ്പെടുന്നത് എന്റെ ഫാമിലിക്കാണ്. നിങ്ങൾക്കാർക്കുമല്ല. മെന്റലി ഒരാളെ ഹരാസ് ചെയ്യുമ്പോൾ എന്താണ് നിങ്ങൾക്ക് കിട്ടുന്നത്. ആവശ്യമില്ലാതെ കുറേ പണിയില്ലാത്തവൻമാർ കുറേ സാധനങ്ങൾ ചെയ്തു. കയ്യിലൊരു ഫോണുണ്ടെന്ന് കരുതി എന്ത് തോന്നിവാസവും എഴുതാമെന്നാണോ. ഇനിയത് നടക്കില്ല. ഞാനിത് ലീഗലി മൂവ് ചെയ്ത കാര്യമാണ്. ബാക്കി കാര്യങ്ങൾ അപ്പോൾ നോക്കാം. ഇനി ആവശ്യമില്ലാതെ പോസ്റ്റ് വന്നാൽ എന്നെക്കൊണ്ട് പറ്റാവുന്ന അത്രയും നിയമപരമായി മുന്നോട്ട് പോകുമെന്നും പാർവതി കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications

