പാര്‍വ്വതിയുടെ ഗംഭീര തിരിച്ച് വരവ്! സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രം മിന്നിക്കും! ചിത്രങ്ങള്‍ പുറത്ത്!!
ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി പാര്‍വ്വതി സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാമിലേക്ക് നടി തിരിച്ച് വന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കൂടെയായിരുന്നു പാര്‍വ്വതിയുടേതായി തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. ഇപ്പോള്‍ ഉയരെ എന്ന ചിത്രത്തിലും വൈറസിലുമാണ് പാര്‍വ്വതി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് പാര്‍വ്വതി നായികയാവുന്നത്. വര്‍ത്തമാനം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഉത്തരാഖണ്ടിലെ മസൂരിയില്‍ നിന്നുമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. പാര്‍വ്വതിയുടെ ലൊക്കേഷനിലെ ആദ്യ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. ആര്യാടന്‍ ഷൗക്കത്ത്, സിദ്ധാര്‍ത്ഥ് ശിവ, പാര്‍വതി എന്നീ മൂന്നു ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

ന്യൂഡല്‍ഹി ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലൂടെ വര്‍ത്തമാന ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിയും റോഷന്‍ മാത്യുവുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇതേ ചിത്രത്തില്‍ നായകനായി ആസിഫ് അലിയുടെയും വിനീത് ശ്രീനിവാസന്റെയും പേരുകള്‍ പറഞ്ഞ് കേട്ടിരുന്നു. ആര്യാടന്‍ ഷൗക്കത്ത് കഥയും, തിരക്കഥയും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അളകപ്പനാണ്.
ടൊവിനോ തോമസ്, പാര്‍വ്വതി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉയരെ ആണ് പാര്‍വ്വതിയുടെ മറ്റൊരു സിനിമ. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസിലും പാര്‍വ്വതിയുണ്ട്. ഇതല്ലാതെ തമിഴില്‍ മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











