വിവാഹം കഴിഞ്ഞവർ എന്നെ പറഞ്ഞ് പറ്റിച്ചു, ഈ ബന്ധം തകർക്കാൻ ശ്രമിച്ചവരുണ്ട്; പ്രണയ വിവാ​ഹത്തെക്കുറിച്ച് പാർവതി

വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി പാർവതി നായർ. ബിസിനസുകാരനായ ആശ്രിത് അശോകിനെയാണ് പാർവതി നായർ വിവാഹം ചെയ്തത്. ഇരുവരും കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ‌ ശ്രദ്ധ നേടി. പോപ്പിൻസ് എന്ന മലയാള സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന പാർവതി നായർ തമിഴ് സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി നായർ. ‌‌‌

വീട്ടുകാരുടെ സമ്മതപ്രകാരം നടന്ന പ്രണയ വിവാഹമാണിതെന്ന് പാർവതി നായർ പറയുന്നു. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ലൗ മാര്യേജാണ്. എന്നാൽ അറേഞ്ച് മാര്യേജ് പോലെയുമാണ്. പ്രണയത്തിലായി തുടക്കത്തിലേ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ‌ എല്ലാം അറേഞ്ചായി. വിവാഹത്തിന് ഞങ്ങൾക്ക് കുറച്ച് കൂടെ സമയം വേണമായിരുന്നു. എന്നാൽ കുടുംബത്തിന്റെ സമ്മർദ്ദം കാരണം പെട്ടെന്ന് വിവാഹം ചെയ്യുകയായിരുന്നെന്ന് പാർവതി നായർ വ്യക്തമാക്കി.

Parvathy Nair

ചെന്നെെയിലെ ഒരു ക്ലബ്ബിൽ വെച്ചാണ് കാണുന്നത്. പാർവതി സുഹൃത്തുക്കളോടൊപ്പം വന്നതായിരുന്നു. ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പവും. റെസ്റ്റ് റൂമിലേക്ക് പോകവെ അവളെ കണ്ടു. അപ്പോൾ ഇഷ്ടം തോന്നിയെന്ന് ആശ്രിത് അശോക് ഓർത്തു. ആ ക്ലബിൽ വെച്ച് ഞങ്ങൾ സംസാരിച്ചു. നമ്പർ തരുമോ എന്ന് ചോദിച്ചു. നമ്പർ തന്നു. പിന്നീട് ഇന്റർവ്യൂ പോലെ ഒരുപാട് കാര്യങ്ങൾ ചോദിച്ചു. നിങ്ങൾ വിവാഹം ചെയ്തതാണോ, സിം​ഗിളാണെന്ന് ഉറപ്പാണോ എന്നെല്ലാം ചോദിച്ചെന്ന് ആശ്രിത് പറയുന്നു.

ഇതിന് കാരണമുണ്ടെന്ന് പാർവതി നായർ വ്യക്തമാക്കി. മുമ്പ് വിവാഹം കഴിഞ്ഞവർ സിം​ഗിളാണെന്ന് പറഞ്ഞ് തന്നെ പറ്റിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ഒരുപാട് പേർ എന്നോട് കള്ളം പറയുന്ന ഒരു ഘട്ടത്തിലൂടെ കടന്ന് പോകുകയായിരുന്നു ഞാൻ. അതുകൊണ്ടാണ് ആശ്രിത് വിവാഹിതനല്ലെന്ന് ഉറപ്പ് വരുത്തിയതെന്ന് പാർവതി നായർ വ്യക്തമാക്കി.

Parvathy Nair

സംസാരിച്ച് തുടങ്ങിയ ആദ്യത്തെ പത്ത് ദിവസം ഞങ്ങൾ വ്യത്യസ്തരാണെന്ന് തോന്നി. എന്നാൽ പിന്നീട് ഇഷ്ടം തോന്നി. വിവാഹം ചെയ്യാൻ ഒരാളെ കണ്ടെത്തണമെന്ന് ഞാൻ തീരുമാനിച്ചിരുന്നെന്നും പാർവതി നായർ പറയുന്നു. പാർവതി നടിയായിരുന്നെന്ന് തുടക്കത്തിൽ തനിക്കറിയില്ലായിരുന്നെന്ന് ആശ്രിത് പറയുന്നുണ്ട്. ബാം​ഗ്ലൂരിൽ ഷൂട്ടിം​ഗുണ്ടെന്ന് പറഞ്ഞപ്പോഴാണ് ​ഗൂ​ഗിൾ ചെയ്ത് നോക്കിയത്. എനിക്കവളെ വ്യക്തിയെന്ന നിലയിലായിരുന്നു അറിയേണ്ടതെന്നും ആശ്രിത് വ്യക്തമാക്കി.

താൻ ആശ്രിതിനോട് ഒന്നും മറച്ച് വെച്ചിട്ടില്ലെന്ന് പാർവതി അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ ബന്ധം തകർക്കാൻ ശ്രമിച്ചവരുണ്ടെന്നും പാർവതി പറയുന്നു. ആശ്രിതിനോട് താൽപര്യമുള്ള പെൺകുട്ടികളും എന്നോട് ഇഷ്ടമുള്ള ചിലരും ബന്ധത്തിൽ ഇടപെടാൻ ശ്രമിച്ചു. ഒരുപാട് ഡ്രാമകളുണ്ടായി. പക്ഷെ അതൊന്നും ഫലം കണ്ടില്ല. ആളുകൾ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചില്ല. ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അത്രയും ശക്തമായിരുന്നു തന്റെയും ആശ്രിതിന്റെയും പ്രണയമെന്ന് പാർവതി നായർ പറഞ്ഞു.

More from Filmibeat

Read more about: parvathy nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X