നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയാവുന്നു! ആരാണ് വരനെന്നറിയാമോ? ചിത്രങ്ങള്‍ വൈറലാവുന്നു!
മലയാള സിനിമയില്‍ ഇപ്പോള്‍ വിവാഹത്തിന്റെ സമയമാണ്. ഒന്നിന് പുറകെ ഒന്നൊന്നായി താരവിവാഹങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. അതിനിടയിലാണ് തന്റെ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് വ്യക്തമാക്കി നടി പാര്‍വതി നമ്പ്യാരെത്തിയത്. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു പാര്‍വതി നമ്പ്യാര്‍ വിശേഷം പങ്കുവെച്ചത്.
വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അതിന് മുന്‍പ് ഇക്കാര്യത്തെക്കുറിച്ച് നിങ്ങളോട് പറയാന്‍ വേണ്ടിയാണ് താനെത്തിയതെന്നായിരുന്നു പാര്‍വതി പറഞ്ഞത്. മോതിരമാറ്റം ചടങ്ങായിരുന്നു ഞായറാഴ്ച നടന്നത്. വിനീത് മേനോനാണ് താരത്തെ ജീവിതസഖിയാക്കിയത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

ഏഴ് സുന്ദരരാത്രികളിലൂടെയായിരുന്നു പാര്‍വതി നമ്പ്യാര്‍ സിനിമയില്‍ അരങ്ങേറിയത്. രാജമ്മ @യാഹു, ലീല, പുത്തന്‍പണം, കിണര്‍, മധുരരാജ , പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. വിവാഹത്തോടെ ഈ താരവും സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് കടപ്പാട്: പാര്‍വതി നമ്പ്യാര്‍ ഫേസ്ബുക്ക് പേജ്.


Click it and Unblock the Notifications