പാര്‍വതിയും ഭര്‍ത്താവും സിംപിളാണ്! വിവാഹത്തിന് മുന്‍പുള്ള താരങ്ങളുടെ ചിത്രങ്ങള്‍ വൈറലാവുന്നു
2020 ന്റെ തുടക്കത്തില്‍ ഒത്തിരി താരവിവാഹങ്ങളാണ് നടന്നിരിക്കുന്നത്. എല്ലാവരും തന്നെ ഉടന്‍ വിവാഹം കഴിക്കുമെന്ന കാര്യം നേരത്തെ പറഞ്ഞിട്ടുള്ളവരാണ്. എന്നാല്‍ അധികം വാര്‍ത്തകളിലൊന്നും നിറയാതെ നടി പാര്‍വതി നമ്പ്യാരും വിവാഹിതയായിരിക്കുകയാണ്. ഫെബ്രുവരി രണ്ടിനായിരുന്നു പാര്‍വതിയും വിനീത് മോഹനും തമ്മില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചും വിവാഹിതരായത്.

ലളിതമായി നടത്തിയ ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തത്. ശേഷം വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ വിവാഹത്തിനെത്തി. ആഘോഷ ദിവസത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം പാര്‍വതി പുറത്ത് വിട്ട ചില ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.
പാര്‍വതിയുടെയും വിനീതിന്റെയും പ്രീ വെഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ചിത്രങ്ങള്‍ വന്നിരുന്നെങ്കിലും വിവാഹത്തിന്റെ ഫോട്ടോസ് വന്നതോടെയാണ് എല്ലാവരും ഈ വിവാഹത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്. വിവാഹശേഷം ഭാവി പരിപാടികള്‍ എന്താണെന്നാണ് പലരും ചോദിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











